ന്യൂഡെല്‍ഹി: വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഞായറാഴ്ച ഖത്തറില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തും. ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനിയെ ജയശങ്കര്‍ കാണും. രാഷ്ട്രീയം, വ്യാപാരം, നിക്ഷേപം, ഊര്‍ജം, സുരക്ഷ, സാംസ്കാരിക, ഉഭയകക്ഷി ബന്ധങ്ങള്‍ എന്നിവ സന്ദര്‍ശനത്തിനിടെ അവലോകനം ചെയ്യും.
ഖത്തറിന്റെ വികസനത്തില്‍ ഊര്‍ജസ്വലരായ ഇന്ത്യന്‍ സമൂഹം നല്കുന്ന സംഭാവനകളെയും ഖത്തറില്‍ നടക്കുന്ന വിവിധ രാജ്യാന്തര പരിപാടികളിലെ ആവേശകരമായ പങ്കാളിത്തത്തെയും അമീര്‍ നേരത്തെ അഭിനന്ദിച്ചിരുന്നു.
‘ഇന്ത്യ-ഖത്തര്‍ ഉഭയകക്ഷി വ്യാപാരം ഏകദേശം 20 ബില്യണ്‍ ഡോളറിനടുത്താണ്. ഊര്‍ജ മേഖലയില്‍ ഇരു രാജ്യങ്ങള്‍ക്കും ബഹുമുഖ പങ്കാളിത്തമുണ്ട്’ വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര പറഞ്ഞു.
ഫെബ്രുവരിയില്‍, ഗോവയില്‍ നടന്ന ഇന്ത്യ എനര്‍ജി വീക്കിന്റെ ഭാഗമായി, 2028 മുതല്‍ 20 വര്‍ഷത്തേക്ക് ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് എല്‍എന്‍ജി വിതരണം ചെയ്യുന്നതിനുള്ള കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: