ന്യൂദല്‍ഹി: കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിക്ക് ജന്മദിനാശംസകള് നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും. 66 ാം ജന്മദിനത്തില് ആശംസകളും അഭിനന്ദങ്ങളും ആയുരാരോഗ്യ സൗഖ്യവും നേര്‍ന്ന പ്രധാനമന്ത്രി രാജ്യത്തിന്റെ വികസനത്തിനും സമൃദ്ധിക്കുമായി നടത്തുന്ന പ്രവര്‍ത്തനങ്ങളിലെ അര്‍പ്പണബോധവും പ്രതിബദ്ധതയും പ്രത്യേകിച്ച് യുവാക്കള്‍ക്ക് പ്രചോദനമാണെന്നും അഭിപ്രായപ്പെട്ടു.
കേന്ദ്രസര്‍ക്കാരിലെ സഹപ്രവര്ത്തകന് എന്ന നിലയില്‍ അശ്രാന്തപരിശ്രമം, അതിരുകളില്ലാത്ത ഊര്‍ജ്ജം, ഉറച്ച ദൃഢനിശ്ചയം എന്നിവയോടെ നവഭാരതം കെട്ടിപ്പടുക്കാന്‍ നിരന്തരം പരിശ്രമിക്കുന്നു. കുടുംബത്തോടും സമൂഹത്തോടും രാഷ്ട്രത്തോടുമുള്ള ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് കൂടുതല്‍ നവോന്മേഷത്തോടെ പ്രവര്‍ത്തിക്കാന്‍ ജന്മദിനം പ്രചോദിപ്പിക്കട്ടെയെന്നും പ്രധാനമന്ത്രി സുരേഷ് ഗോപിക്ക് അയച്ച സന്ദേശത്തില്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇന്നലെ രാവിലെ തന്നെ സുരേഷ് ഗോപി താമസിക്കുന്ന കേരളഹൗസിലെ മുറിയിലേക്ക് കേക്കും ആശംസയും എത്തിയിരുന്നു. പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം ഓഫീസിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ ആഘോഷവും സംഘടിപ്പിച്ചിരുന്നു. ജീവനക്കാരുടെ സമ്മാനങ്ങള്‍ സ്വീകരിച്ച സുരേഷ് ഗോപി അവിടെവെച്ച് കേക്കും മുറിച്ചു. ഈ ഓഫീസില്‍ ദൈവനിയോഗം പോലെയാണ് എത്തിയതെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു.
ജന്മനക്ഷത്രത്തിലാണ് ആഘോഷമെന്നും ഇന്നലെ ജന്മദിനമാണെന്നും സുരേഷ് ഗോപി പറഞ്ഞു. മന്ത്രിയുടെ പിറന്നാള്‍ ആഘോഷമല്ല ഇത്. അച്ഛന്റേയും അമ്മയുടേയും മകന്റെ, ഭാര്യയുടെ, ഭര്‍ത്താവിന്റെ, മക്കളുടെ അച്ഛന്റെ, ബന്ധുക്കളുടെയെല്ലാം സഹോദരന്റെ, കലാകാരന് എന്ന നിലയില്‍ തന്നെ ഇഷ്ടപ്പെടുന്നവരുടെ ആഘോഷമാണ്. അവരുടെ സന്തോഷത്തിനൊപ്പം പങ്കുചേരുകയാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: