ന്യൂദല്‍ഹി: ഉടനെ ജാമ്യം ആവശ്യപ്പെട്ടുകൊണ്ട് സുപ്രീംകോടതിയെ സമീപിച്ച അഭിഭാഷകന് അഭിഷേക് മനു സിംഘ് വിയ്ക്ക് തിരിച്ചടി. ഉടനെ ജാമ്യം നല്‍കാനാവില്ലെന്നും ഇക്കാര്യത്തില്‍ ഹൈക്കോടതിയുടെ വിധിക്ക് കാത്തിരിക്കാമെന്നുമായിരുന്നു സുപ്രീംകോടതിയുടെ വിധി.
ദല്‍ഹി മുഖ്യമന്ത്രി ജയിലില്‍ കഴിയേണ്ട ആവശ്യമില്ലെന്നായിരുന്നു അഭിഷേക് മനു സിംഘ് വി വാദിച്ചത്. ഇക്കാര്യത്തില്‍ സൗകര്യത്തിന്റെ സമവായം പാലിക്കണമെന്നും അഭിഷേക് മനു സിംഘ് വി വാദിച്ചു. എന്നാല്‍ ഈ വാദങ്ങളൊന്നും സുപ്രീംകോടതിക്ക് സ്വീകാര്യമായില്ല.
“അരവിന്ദ് കെജ്രിവാളിന്റെ ജാമ്യം സംബന്ധിച്ച് ഹൈക്കോടതി വിധി പുറപ്പെടുവിക്കാനിരിക്കുകയാണ്. അടുത്ത 24 മുതല്‍ 48 മണിക്കൂറിനകം വിധി വരും. അതുവരെ കാത്തിരുന്നുകൂടേ”- ഇതായിരുന്നു കേസില്‍ വാദം കേട്ട ജഡ്ജിയുടെ പ്രതികരണം.
കഴിഞ്ഞ ദിവസം ദല്‍ഹി റൗസ് അവന്യൂ വിചാരണക്കോടതിയിലെ പ്രത്യേക ജഡ്ജി ന്യായ് ബിന്ദു കെജ്രിവാളിന് ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചതോടെ ഈ ജാമ്യം റദ്ദാക്കുകയായിരുന്നു. ഇതോടെയാണ് അരവിന്ദ് കെജ്രിവാളിന് ഉടന്‍ ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് അഭിഷേക് മനു സിംഘ് വി സുപ്രീംകോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: