Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിക്കോബര്‍ ദ്വീപിനെ നാവികകേന്ദ്രമാക്കാന്‍ ഇന്ത്യ; ചെലവിടുന്നത് 75,206 കോടി രൂപ; ചൈനയ്‌ക്ക് അടി കൊടുക്കുന്ന ഈ പദ്ധതി തടയാന്‍ കോണ്‍ഗ്രസ്

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തിന്റെ ഭാഗമായ നിക്കോബാര്‍ ദ്വീപിനെ നാവികശക്തികേന്ദ്രമാക്കാന്‍ ഇന്ത്യ. ഇതിന് മുന്നോടിയായി നിക്കോബാര്‍ ദ്വീപിലെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2024, 08:21 pm IST
in India
നിക്കോബാര്‍ ദ്വീപ് (ഇടത്ത്) ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹങ്ങളുടെ ലഫ്. ഗവര്‍ണര്‍ മുന്‍ അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷി(വലത്ത്)

നിക്കോബാര്‍ ദ്വീപ് (ഇടത്ത്) ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹങ്ങളുടെ ലഫ്. ഗവര്‍ണര്‍ മുന്‍ അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷി(വലത്ത്)

ന്യൂദല്‍ഹി: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തിന്റെ ഭാഗമായ നിക്കോബാര്‍ ദ്വീപിനെ നാവികശക്തികേന്ദ്രമാക്കാന്‍ ഇന്ത്യ. ഇതിന് മുന്നോടിയായി നിക്കോബാര്‍ ദ്വീപിലെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ലക്ഷ്യം ബംഗാള്‍ ഉള്‍ക്കടലിലെ ചൈനയുടെ സാന്നിധ്യത്തെ എതിര്‍ക്കുക എന്നത് തന്നെയാണ്. ഈ ലക്ഷ്യം മുന്‍നിര്‍ത്തി എത്രയോ നാളായി മുന്‍ വിരമിച്ച അഡ് മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷിയെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹങ്ങളുടെ ലഫ്. ഗവര്‍ണറായി നിയമിച്ചിരുന്നു.

എന്നാല്‍ ലക്ഷദ്വീപിലേതുപോലെ നിക്കോബാര്‍ ദ്വീപിലെ ഈ പദ്ധതിയെയും എതിര്‍ക്കാന്‍ മുന്നോട്ട് വന്നിരിക്കുകയാണ് കോണ്‍ഗ്രസ്. പരിസ്ഥിതി പ്രശ്നം ഉന്നയിച്ചാണ് കോണ്‍ഗ്രസ് ഈ പദ്ധതിയെ എതിര്‍ക്കുന്നത്. ഈ പദ്ധതിക്ക് 900,000 മരങ്ങള്‍ മുറിക്കുമെന്നതാണ് കോണ്‍ഗ്രസിന്റെ പ്രശ്നം.

ഏകദേശം 75,206 കോടി രൂപ ചെലവില്‍ നിക്കോബാര്‍ ദ്വീപിനെ വികസിപ്പിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. അടിസ്ഥാനസൗകര്യവികസനം ആദ്യം കൊണ്ടുവരും ഇതിന്റെ ഭാഗമായി കപ്പലുകള്‍ക്ക് വന്നുപോകാവുന്ന ഒരു ട്രാന്‍സ്ഷിപ് മെന്‍റ് ടെര്‍മിനല്‍, ആവശ്യത്തിന് ഊര്‍ജ്ജം കിട്ടാന്‍ ഗ്യാസ്-സൗരോര്‍ജ്ജ പ്ലാന്‍റ് എന്നിവ പണിയും. ഒരു ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളം, എന്നിവയും ഇവിടെ നിര്‍മ്മിയ്‌ക്കും.

ചൈനയെ വെല്ലുവിളിക്കാന്‍ കപ്പല്‍ പാതകള്‍ സംരക്ഷിക്കുക എന്നത് ഇന്ത്യയെ സംബന്ധിച്ച് നിര്‍ണ്ണായകമായിരിക്കുന്നു. എന്നാല്‍ ചൈന കപ്പല്‍പാതകള്‍ കടന്നുപോകുന്ന സമുദ്രങ്ങളില്‍ അവരുടെ സൈനികശക്തി വര്‍ധിപ്പിക്കാനുള്ള ഒരു അവസരവും പാഴാക്കുന്നില്ല. എന്നാല്‍ ഇന്ത്യയും ചൈനയെ അടിക്കാന്‍ അതേ മാര്‍ഗ്ഗം ഉപയോഗിക്കുകയാണ്.

മൂന്ന് ഭാഗം സമുദ്രത്താല്‍ ചുറ്റപ്പെട്ട രാജ്യമാണ് ഇന്ത്യ. കിഴക്ക് ബംഗാള്‍ ഉള്‍ക്കടല്‍, പടിഞ്ഞാറ് അറബിക്കടല്‍, തെക്ക് ഇന്ത്യന്‍ മഹാസമുദ്രം എന്നിവയാണ് ഇന്ത്യയെ ചുറ്റിക്കിടക്കുന്ന സമുദ്രങ്ങള്‍. ഈ സമുദ്രങ്ങളിലെല്ലാം തങ്ങളുടേതായ കരുത്ത് ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഇപ്പോള്‍ നിക്കോബാര്‍ ദ്വീപില്‍ ജനസംഖ്യ തീരെക്കുറവാണ്. നിക്കോബര്‍ ദ്വീപില്‍ ഇവിടെ ആറര ലക്ഷം പേര്‍ക്ക് താമസിക്കാനുള്ള സംവിധാനവുമുണ്ടാകും.

പ്രധാന ഷിപ്പിംഗ് ഗതാഗതറൂട്ടുകളെ ബന്ധിപ്പിക്കുന്ന തന്ത്രപ്രധാന സ്ഥലമാണ് നിക്കോബാര്‍ ദ്വീപ്. സിംഗപ്പൂര്‍, മലേഷ്യ, ശ്രീലങ്ക എന്നിവിടങ്ങളില്‍ തുറമുഖങ്ങളുമായി അടുത്ത് കിടക്കുന്നു നിക്കോബാര്‍. ധാരാളം തൊഴില്‍-വരുമാന സാധ്യതകളും നിക്കോബാര്‍ ദ്വീപ് തുറന്നിടുന്നു.

ചരക്ക് കപ്പലുകള്‍ കടന്നുപോകുന്ന മലാക്ക, സുന്‍ഡ, ലൊംബോക്ക് എന്നീ മൂന്ന് കടലിടുക്കുകള്‍ നിക്കോബാറിനടുത്തായുണ്ട്. ചൈനയുടെ കപ്പലുകള്‍ ഈ കടലിടുക്കിലൂടെ കടന്നുപോകുന്നു. നിക്കോബാറിനെ ഇന്ത്യ ശക്തികേന്ദ്രമാക്കുന്നത് ചൈനയെ ദുര്‍ബലപ്പെടുത്തും. നിക്കോബാറിനെ ഉപയോഗിച്ച് ചൈനയ്‌ക്ക് ഭീഷണിയുയര്‍ത്താന്‍ ഇന്ത്യയ്‌ക്ക് സാധിക്കും. ഇന്ത്യയ്‌ക്ക് ചൈനയുടെ ചരക്ക് കപ്പലുകളുടെ നീക്കം നിരീക്ഷിക്കാന്‍ നിക്കോബാര്‍ വഴി സാധിക്കും.

ഇത് ചൈനയും നേരത്തെ മനസ്സിലാക്കിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് ചൈന ശ്രീലങ്കയിലെ ഹംബന്‍ടോട്ട തുറമുഖം സ്വന്തമാക്കിയത്. മ്യാന്‍മറിലെ കോകോ ദ്വീപില്‍ മറ്റൊരു തുറമുഖത്തിലും ചൈനയ്‌ക്ക് കണ്ണുണ്ട്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തില്‍ നിന്നും 55 കിലോമീറ്റര്‍ മാത്രം അകലെയാണ് കോകോ ദ്വീപ്. മ്യാന്‍മറിലെ കോകോ ദ്വീപില്‍ ഒരു സൈനികകേന്ദ്രം സ്ഥാപിക്കാനാണ് ചൈന ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

Tags: Retd admiral DK JoshiChallengeChinachinaandaman nicobar islandsnaval baseNicobar islandNicobarstrategic locationDevendra Kumar Joshi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

ചൈനയിലെ ശോചനീയമായ വൃദ്ധസദനത്തിലെ ഒരു രംഗം (ഇടത്ത്) ചൈനയില്‍ വെള്ളത്തിലൂടെ നീന്തിപ്പോകുന്ന ജോലിക്കാര്‍ (വലത്ത്)
India

മധുരമനോജ്ഞമല്ല ചൈന…ചൈനയിലുണ്ട് ജാതി, ഉച്ചനീചത്വം, അഴുക്കും കഷ്ടപ്പാടും പട്ടിണിയും ക്രൂരകമ്മി നേതാക്കളും; ചൈനയെ പൊളിച്ചത് ഇന്ത്യന്‍ വ്ളോഗര്‍മാര്‍

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)
Spiritual

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

India

ഇന്ത്യ, ചൈന, ഇറാൻ രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ ജൂൺ 23 ന് ദൽഹിയിൽ കൂടിക്കാഴ്ച നടത്തും : ഭീകരവാദം ഉൾപ്പെടെ പ്രധാന വിഷയങ്ങൾ ചർച്ചയാകും

World

ബ്രഹ്മപുത്ര നദിയിൽ ചൈന നിർമ്മിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ; അരുണാചൽ പ്രദേശിൽ കുറിക്ക് കൊള്ളുന്ന പദ്ധതി തയ്യാറാക്കി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.