Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നയാപൈസയില്ലെങ്കിലും വീണ്ടും സില്‍വര്‍ലൈനുമായി പിണറായി

കേരളത്തിന് മാ്രതമായി 24,000 കോടി വേണം; ഇഷ്ടം പോലെ കടമെടുക്കാന്‍ അനുവദിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2024, 02:33 am IST
inKerala

ന്യൂദല്‍ഹി: ശമ്പളവും പെന്‍ഷനും നല്കാന്‍ പണമില്ലാതെ ഗുരുതര സാമ്പത്തിക പ്രതിസന്ധിയില്‍ കിടക്കുമ്പോഴും കേരളം ശതകോടികള്‍ ചെലവു വരുന്ന സില്‍വര്‍ലൈന്‍ പദ്ധതിയുമായി വീണ്ടും കേന്ദ്രത്തെ സമീപിച്ചു.

ബജറ്റിനു മുന്‍പ്, കേന്ദ്രധനമന്ത്രി വിളിച്ച സംസ്ഥാന ധനമന്ത്രിമാരുടെ ചര്‍ച്ചയിലെ കേരളത്തിന്റെ പ്രധാന ആവശ്യം സില്‍വര്‍ലൈന്‍ അനുമതി വേണമെന്നായിരുന്നു. സംസ്ഥാനത്തിന്റെ സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിക്ക് പെട്ടെന്ന് എല്ലാ അനുമതികളും ലഭ്യമാക്കണമെന്നും കേന്ദ്രബജറ്റില്‍ കേരളത്തിന് 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നും ധനമന്ത്രി യോഗത്തില്‍ അഭ്യര്‍ത്ഥിച്ചു.

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ രണ്ട് വര്‍ഷത്തേക്ക് പ്രത്യേക സാമ്പത്തിക സഹായമാണ് കേരളം തേടിയത്. പബ്ലിക് അക്കൗണ്ടിലെ തുകയും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എടുക്കുന്ന വായ്‌പയും സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍പ്പെടുത്തി വായ്‌പ വെട്ടിക്കുറയ്‌ക്കുന്നു. ഇതുമൂലം ഈ വര്‍ഷവും അടുത്ത വര്‍ഷവും 5,710 കോടി വീതമാണ് വായ്‌പയില്‍ കുറയുന്നത്. കിഫ്ബിയുടെയും പെന്‍ഷന്‍ കമ്പനിയുടെയും മുന്‍കാല കടങ്ങളെ ഈ വര്‍ഷത്തെയും അടുത്തവര്‍ഷത്തെയും വായ്‌പയില്‍നിന്ന് കുറയ്‌ക്കുകയെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചിട്ടുള്ളത്. ദേശീയപാതാ വികസനത്തിന് ഭൂമി ഏറ്റെടുക്കലിന്റെ 25 ശതമാനമായ 6,000 കോടി നല്‌കേണ്ടിവന്ന ഏക സംസ്ഥാനം കേരളമാണ്. ഇതിന് തുല്യമായ തുക ഈ വര്‍ഷം ഉപാധിരഹിതമായി കടമെടുക്കാന്‍ അനുവദിക്കണം. ഈ വര്‍ഷത്തെ കടമെടുപ്പ് പരിധി ജിഎസ്ഡിപിയുടെ മൂന്നര ശതമാനമായി ഉയര്‍ത്തണം. ഉപാധിരഹിത കടമെടുപ്പ് അനുവാദവും ഉറപ്പാക്കണം. കിഫ്ബി, പെന്‍ഷന്‍ കമ്പനി എന്നിവ മുന്‍ വര്‍ഷങ്ങളില്‍ എടുത്ത വായ്‌പ ഈ വര്‍ഷത്തെയും അടുത്ത വര്‍ഷത്തെയും കടപരിധിയില്‍ കുറയ്‌ക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം. ജിഎസ്ടിയിലെ കേന്ദ്ര സംസ്ഥാന നികുതി പങ്ക് വയ്‌ക്കല്‍ അനുപാതം നിലവിലെ 60:40 എന്നത് 50:50 ആയി പുനര്‍നിര്‍ണയിക്കണം എന്നീ ആവശ്യങ്ങളും ബാലഗോപാല്‍ ഉന്നയിച്ചു.

കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന തുരങ്ക പാതയുടെ നിര്‍മാണം ഉള്‍പ്പെടെ പദ്ധതികള്‍ക്കായും 5,000 കോടിയുടെ വിസില്‍ പാക്കേജും കേരളം ആവശ്യപ്പെട്ടു. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ കേന്ദ്ര വിഹിതം നിലവിലെ 60 ശതമാനത്തില്‍നിന്ന് 75 ശതമാനമാക്കണം. ഭക്ഷ്യസുരക്ഷാ പദ്ധതിക്കു കീഴിലെ ഭക്ഷ്യധാന്യങ്ങളുടെ സംസ്ഥാനാന്തര ചരക്കുകൂലിയും കൈകാര്യച്ചെലവും റേഷന്‍ വ്യാപാരികളുടെ കമ്മിഷനും വര്‍ധിപ്പിക്കണം. ആശ, അങ്കണവാടി ഉള്‍പ്പെടെ വിവിധ സ്‌കീം തൊഴിലാളികളുടെയും പ്രവര്‍ത്തകരുടെയും ഓണറേറിയം ഉയര്‍ത്തണം. എന്‍എസ്എപിയിലെ ക്ഷേമപെന്‍ഷന്‍ തുകകള്‍, സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയിലെ പാചകച്ചെലവ്, ഭവന നിര്‍മാണ പദ്ധതികളിലെ കേന്ദ്രസര്‍ക്കാര്‍ വിഹിതം തുടങ്ങിയവയും ഉയര്‍ത്തണം.

കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ സ്‌ക്രാപ്പ് പോളിസിയുടെ ഭാഗമായി സംസ്ഥാനത്ത് ഫയര്‍ സര്‍വീസിലെ 220 വാഹനങ്ങള്‍, ആരോഗ്യ വകുപ്പിലെ ആംബുലന്‍സുകള്‍ അടക്കം 800 വാഹനങ്ങള്‍, പോലീസ് സേനയുടെ നിരവധി വാഹനങ്ങള്‍ ഉള്‍പ്പെടെ കാലഹരണപ്പെട്ടിരിക്കുകയാണ്. ഇവയ്‌ക്ക് പകരം വാഹനങ്ങള്‍ വാങ്ങാന്‍ കേന്ദ്ര സഹായം വേണം. എയിംസ്, കണ്ണൂര്‍ ഇന്റര്‍നാഷണല്‍ ആയൂര്‍വേദ റിസര്‍ച്ച് ഇന്‍സിറ്റിറ്റിയൂട്ട് തുടങ്ങിയവ ബജറ്റില്‍ പ്രഖ്യാപിക്കണം. റബറിന്റെ താങ്ങുവില 250 രൂപയാക്കണം. തലശേരി മൈസുരു, നിലമ്പൂര്‍ നഞ്ചന്‍ഗോഡ് റെയില്‍പാതകളുടെ സര്‍വെയും വിശദ പദ്ധതിരേഖ തയാറാക്കലും ആരംഭിക്കണമെന്നും ധനമന്ത്രി പറഞ്ഞു.

 

Tags: Pinarayi VijayanNirmala Sitaraman
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

Kerala

മാസപ്പടി കേസില്‍ സിപിഎമ്മിനെ പരിചയാക്കാന്‍ പിണറായി

Kerala

സിപിഎം വിശാല സംസ്ഥാന സമിതി: പിണറായിക്ക് ഇന്ന് നിര്‍ണായകം

പുതിയ വാര്‍ത്തകള്‍

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.