ന്യൂദൽഹി: ഇന്ത്യയിലെ പുതിയ ചൈനീസ് അംബാസഡർ ഷു ഫെയ്ഹോങ് സിപിഐഎം, സിപിഐ നേതാക്കളായ സീതാറാം യെച്ചൂരി, ഡി രാജ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ മാസം ഇന്ത്യയിലെ ചൈനയുടെ അംബാസഡറായി ചുമതലയേറ്റ ഷു ഫെയ്ഹോങ് എത്രയും വേഗം തന്നെ രണ്ട് ഇടത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.
കൂടിക്കാഴ്ചകളുടെ ഫോട്ടോകൾ അദ്ദേഹം ‘എക്‌സിൽ’ പങ്കുവെച്ചു. സമാനമായ രണ്ട് പോസ്റ്റുകളിൽ, നേതാക്കളെ കണ്ടതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ അംബാസഡർ, ചൈന-ഇന്ത്യ ബന്ധങ്ങളെക്കുറിച്ചും പൊതുവായ താൽപ്പര്യമുള്ള അന്താരാഷ്‌ട്ര, പ്രാദേശിക വിഷയങ്ങളെക്കുറിച്ചും കാഴ്ചപ്പാടുകൾ കൈമാറിയെന്നുമാണ് പുറമെ അറിയിച്ചിരിക്കുന്നത്.
അതേ സമയം പുതിയ അംബാസഡറുടെ ആദരപൂർവമായ കൂടിക്കാഴ്ചയെന്നാണ് സിപിഐഎമ്മിന്റെയും സിപിഐയുടെയും വൃത്തങ്ങൾ യോഗത്തെ സൂചിപ്പിച്ചത്.
മെയ് 10നാണ് അദ്ദേഹം തന്റെ ഓഫീസിന്റെ ചുമതല ഏറ്റെടുക്കാൻ ന്യൂദൽഹിയിലെത്തിയത്. ഇന്ത്യയിലെ പതിനേഴാമത്തെ ചൈനീസ് അംബാസഡറാണ് മുതിർന്ന നയതന്ത്രജ്ഞൻ.
2022 ഒക്ടോബറിൽ തന്റെ കാലാവധി പൂർത്തിയാക്കിയ ശേഷം ഇന്ത്യ വിട്ട മുതിർന്ന നയതന്ത്രജ്ഞൻ സൺ വെയ്‌ഡോങ്ങിന്റെ പിൻഗാമിയായിട്ടാണ് അദ്ദേഹം ചുമതലയേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: