കണ്ണൂർ: കണ്ണൂരിലെ സിപിഎമ്മിന്റെ ബോംബ് നിർമ്മാണത്തിനെതിരെ പ്രതികരിച്ച് ബിജെപി ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി. കണ്ണൂരിൽ അനേകം സിപിഎംകാർക്ക് കൈപ്പത്തിയില്ല എന്നദ്ദേഹം ചൂണ്ടിക്കാട്ടി. സി.പി.എം ഗ്രാമങ്ങളിൽ ചെന്നാൽ കൈതരാതെ ഒഴിഞ്ഞ് മാറുന്നവർ അനേകമാണ്. സ്ഥാനാർത്ഥിയെന്ന നിലയിൽ വോട്ട് ചോദിച്ച് ചെന്നപ്പോൾ ചില ആളുകൾ കൈ തരാൻ മടിച്ച കാരണം, കൈപ്പത്തി നഷ്ടപ്പെട്ടതിനാൽ ആണെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് കൈപ്പത്തികളും നഷ്ടപ്പെട്ട നിരവധി ചെറുപ്പക്കാർ. യുദ്ധഭൂമിയിൽ ജീവിക്കുന്നപോലെയാണ് കണ്ണൂരിൽ ജനങ്ങൾ ജീവിക്കുന്നത്. ഇതിനൊരു അന്ത്യം വേണം.അതിന് പൊലീസും സർക്കാരും ശ്രമിക്കണം, പറ്റില്ലായെങ്കിൽ കേന്ദ്രഗവൺമെന്റ് അതിന്റെ വഴി നോക്കിക്കോളുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
അവിടുത്തെ ജനങ്ങൾ സമാധാനത്തിന് വേണ്ടി നിലകൊള്ളുന്നവരാണ് , കണ്ണൂരിൽ സമാധാന അന്തരീക്ഷം ഉണ്ടായിട്ടും വീണ്ടും വ്യാപകമായി ബോംബ് നിർമ്മാണമാണ് നടക്കുന്നത്. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അബ്ദുള്ളക്കുട്ടി ഇത് പറഞ്ഞത്. സിപിഎമ്മിനുവേണ്ടി ചാവേറായിട്ടുള്ള പാവപ്പെട്ടവരുടെ കുടുംബാംഗങ്ങളെങ്കിലും ഈ അനീതിക്കെതിരെ പ്രതികരിക്കാൻ രംഗത്തുവരണം.
കണ്ണൂരിൽ 14ാം വാർഡിൽ ഓപ്പൺ വോട്ടുകളാണ് കൂടുതലും നടന്നിരിക്കുന്നത്. സിപിഎമ്മിന് കൂടുതൽ വോട്ടുകൾ ലഭിച്ചത് അങ്ങനെയാണ്. ജനാധിപത്യപരമായ രീതിയിലാണ് അത് നടന്നതെങ്കിൽ അത് സംഭവിക്കില്ലായിരുന്നു .സാധാരണ ജനങ്ങൾ അവർക്ക് എതിരാണ്, അതുകൊണ്ടുതന്നെ ക്രിമിനൽ സംഘം നടത്തിയത് ഓപ്പൺവോട്ടാണെന്നും എതിർക്കുന്നവരെ പാർട്ടി ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: