തൃശൂര്‍ പാര്‍ലമെന്‍റ് മണ്ഡലത്തിലെ സുരേഷ് ഗോപി തോല്‍ക്കുമെന്ന് ധാര്‍ഷ്ട്യത്തോടെ പ്രവചിച്ച മനോരമന്യൂസിന്റെ വാര്‍ത്താ അവതാരക ഷാനി പ്രഭാകറിന് സമൂഹമാധ്യമങ്ങളില്‍ ട്രോളോടുട്രോള്‍. തൃശൂരില്‍ സുരേഷ് ഗോപി മൂന്നാമതാകും എന്നാണ് തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് നടത്തിയ മനോരമ ന്യൂസിന്റെ സര്‍വ്വേ പ്രവചിച്ചത്.
യുഡിഎഫിന്റെ കെ. മുരളീധരന് 37.53 ശതമാനവും വി.എസ്. സുനില്‍കുമാറിന് 30.72 ശതമാനവും സുരേഷ് ഗോപിയ്‌ക്ക് 29.55 ശതമാനവും വോട്ടുകള്‍ ലഭിക്കുമെന്നായിരുന്നു മനോരമയുടെ പ്രവചനം. മനോരമയും വിഎംആറും ചേര്‍ന്ന് നടത്തിയ എക്സിറ്റ് പോള്‍ പ്രവചനമായിരുന്നു ഇത്. പൊതുവേ ആധികാരികമായി എല്ലാകാര്യങ്ങളും പറയുന്ന ഷാനി പ്രഭാകര്‍ തൃശൂര്‍ മുരളീധരന്‍ നിലനിര്‍ത്തും എന്ന് ആധികാരികമായി പ്രഖ്യാപിച്ചതാണ് ട്രോളന്മാരെ ചൊടിപ്പിച്ചത്. വി.എസ്. സുനില്‍കുമാറാണ് സുരേഷ് ഗോപിയല്ല തൃശൂരില്‍ രണ്ടാമതെത്തുന്നത് എന്നും ഷാനി പ്രഭാകര്‍ പ്രവചിച്ചിരുന്നു.
എന്നാല്‍ ഷാനി പ്രഭാകറിന്റെ പ്രവചനം കാറ്റില്‍ പറത്തുന്ന തെരഞ്ഞെടുപ്പ് ഫലമാണ് പുറത്ത് വന്നത്. സുരേഷ് ഗോപി 40,92,39 വോട്ടാണ് പെട്ടിയിലാക്കിയത്. രണ്ടാമതുള്ള എൽഡിഎഫ് സ്ഥാനാർഥി വി എസ് സുനിൽകുമാറിന് 3,341,60 വോട്ടുകളാണ് ലഭിച്ചത്. കോൺഗ്രസ് സ്ഥാനാർഥി കെ മുരളീധരന് 32,4431 വോട്ടുകളും ലഭിച്ചു.മനോരമ ഒന്നാമത് എത്തുമെന്ന് കരുതിയ മുരളീധരന്‍ മൂന്നാമതെത്തുകയും മൂന്നാമതെത്തും എന്ന് പറഞ്ഞ സുരേഷ് ഗോപി ഒന്നാമതെത്തുകയും ചെയ്തു. ഇതാണ് ഷാനി പ്രഭാകറിനെ ട്രോളന്മാര്‍ കടന്നാക്രമണം നടത്താന്‍ കാരണം.
‘സുരേഷ്ഗോപി തോൽക്കും എന്ന് പറഞ്ഞപ്പോൾ എന്ത് സന്തോഷമാണ് ഷാനിയുടെ മുഖത്ത്’ എന്നാണ് ട്രോള്‍ വീഡിയോയോട് പ്രതികരിച്ച് കൊണ്ട് ഹരി വിഷ്ണു എന്നയാള്‍ പറഞ്ഞത്. തെറ്റായ പ്രചാരണം നടത്തിയതിന് മാപ്പ് പറയൂ എന്നും ട്രോള്‍ വീഡിയോ കണ്ട ചില വായനക്കാര്‍ ആവശ്യപ്പെടുന്നു. ‘അന്ധമായ ബിജെപി വിരോധം വെച്ച് പുലർത്തുന്ന ഒരു മാധ്യമ സ്ഥാപനവും അതിന്റെ ഒരു ഉത്തമയായ പ്രവർത്തകയും നാണമില്ലല്ലോ നിങ്ങക്ക് ഇങ്ങനെ ചെയ്യാൻ’- മറ്റൊരു വായനക്കാരന്‍ പ്രതികരിക്കുന്നതിങ്ങനെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: