കോട്ടയം: എക്സൈസിന്റെ ആഭിമുഖ്യത്തില്‍ പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിമുക്തി കേന്ദ്രം വഴി അഞ്ചു വര്‍ഷത്തിനിടെ ലഹരി ഉപേക്ഷിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത് 4200 ലേറെ പേര്. ഇതുവരെ 10118 പേര് ചികിത്സ തേടി. മദ്യം, ലഹരിമരുന്ന്, പുകയില അടിമകളായവര്‍ക്കാണ് ഇവിടെ ചികില്‍സ നല്‍കുന്നത്. ആദ്യമായി ലഹരി കേസുകളില്‍ ഉള്‍പ്പെടുന്നവരെയും തീരെ പ്രായം കുറഞ്ഞവരെയും വിമുക്തി കേന്ദ്രത്തിലെ ചികിത്സ വഴി നേര്‍വഴിക്കു കൊണ്ടുവരാന്‍ നടപടിയെടുക്കും. ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ കേസിലും ഇളവ് നല്‍കും. 21 ദിവസമാണ് കിടത്തി ചികിത്സ. മരുന്നുകള്‍, ക്ലാസുകള്‍, യോഗ കൗണ്‍സലിംഗ് , മെഡിറ്റേഷന്‍ എന്നിവ സൗജന്യമായി നല്‍കും. ചികിത്സ തേടുന്നവരുടെ വിവരങ്ങള്‍ മറ്റാര്‍ക്കും കൈമാറുകയില്ല. ഫോണ്‍: 6238600251. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ പ്രദീപ്, വിമുക്തി കേന്ദ്രം മാനേജര്‍ ലാലു, മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ കെ ശ്രീജിത്ത് തുടങ്ങിയവരാണ് കേന്ദ്രത്തിന് നേതൃത്വം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: