ന്യൂദല്‍ഹി: ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്‍ ലിമിറ്റഡിന് (എച്ച് എഎല്‍) 50,000 കോടിയുടെ ഓര്‍ഡര്‍ നല്കി കേന്ദ്ര പ്രതിരോധമന്ത്രാലയം. യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കുന്നതിനാണ് ഈ ഓര്‍ഡര്‍. ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകളാണ് വാങ്ങുന്നത്. കേന്ദ്രസര്‍ക്കാര്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഒരു കമ്പനിയ്ക്ക് നല്കുന്ന ഏറ്റവും വലിയ ഒരൊറ്റ ഓര്‍ഡറാണ് ഇത്.
വ്യോമസേനയ്ക്കും കരസേനയ്ക്കും 156 വീതം പ്രചണ്ഡ് യുദ്ധവിമാനങ്ങള്‍ ലഭിക്കും. ഇന്ത്യയുടെ കാലാവസ്ഥയ്ക്ക് അനുകൂലമായ യുദ്ധവിമാനങ്ങളാണ് പ്രചണ്ഡ്. ലഡാക്കില്‍ ഉയര്‍ന്ന ഉയരങ്ങളില്‍ അപാരമായ പ്രകടനം കാഴ്ചവെയ്ക്കുന്ന യുദ്ധവിമാനമാണ് പ്രചണ്ഡ്.
എച്ച് എഎല്ലിനെ മോദി സര്‍ക്കാര്‍ കൊല്ലുന്നു എന്ന ആരോപണവുമായി രാഹുല്‍ഗാന്ധി എച്ച്എഎല്‍ ജീവനക്കാരെയും അവിടുത്തെ സംഘടനകളേയും നേരിട്ട് കണ്ടത് 2018ലാണ്. എച്ച് എഎല്ലിന് ഓര്‍ഡര്‍ നല്‍കാതെ കൈക്കൂലി വാങ്ങാന്‍ ഫ്രാന്‍സില്‍ നിന്നും റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നു എന്നായിരുന്നു രാഹുലിന്റെ ആരോപണം. എന്നാല്‍ രാഹുലിന്റെ രാഷ്ട്രീയപ്രേരിതമായ ആരോപണങ്ങള്‍ തെറ്റെന്ന് ജനമധ്യത്തില്‍ ബോധ്യപ്പെടുത്തുകയായിരുന്നു പിന്നീടുള്ള വര്‍ഷങ്ങളില്‍ മോദി.
ഇപ്പോള്‍ എച്ച് എഎല്‍ ഇന്ത്യയിലെ ശക്തമായ പ്രതിരോധക്കമ്പനിയായി മാറിയിരിക്കുന്നു. എച്ച് എഎല്ലില്‍ നിര്‍മ്മിക്കുന്ന യുദ്ധവിമാനങ്ങള്‍ ഫിലിപ്പൈന്‍സ് പോലുള്ള രാജ്യങ്ങള്‍ക്ക് വില്‍ക്കുക വഴി കമ്പനിയ്ക്ക് വലിയ നേട്ടങ്ങളാണ് ഉണ്ടായത്. അധികമായ ഓര്‍ഡറുകള്‍ കിട്ടിത്തുടങ്ങിയതോടെ കൂടുതല്‍ ജീവനക്കാരെ എച്ച് എഎല്‍ നിയമിച്ചു തുടങ്ങി. പുതിയ 50,000 കോടിയുടെ ഓര്‍ഡറുകള്‍ കൂടി കിട്ടിയതോടെ എച്ച് എഎല്‍ കൂടുതല്‍ ശക്തിപ്പെടുകയാണ്. രാഹുല്‍ ഗാന്ധി എച്ച് എഎല്ലിനെ മോദി സര്‍ക്കാര്‍ നശിപ്പിക്കുന്നു എന്ന് ആരോപിച്ച 2018ല്‍ വെറും 546 രൂപ മാത്രമായിരുന്നു എച്ചഎഎല്‍ ഓഹരിവില. എന്നാല്‍ ഇപ്പോഴത്തെ എച്ച് എഎല്‍ ഓഹരി വില 5188രൂപയാണ്. ഏകദേശം 815ശതമാനം വളര്‍ച്ചയാണ് ഈ ഓഹരികള്‍ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: