Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഏകീകൃത കുര്‍ബാന തര്‍ക്കം: പള്ളികളില്‍ സര്‍ക്കുലര്‍ കത്തിച്ച് പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2024, 03:09 am IST
inKerala

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന സംബന്ധിച്ച തര്‍ക്കം രൂക്ഷമാകുന്നു. ഏകീകൃത കുര്‍ബാന നിര്‍ബന്ധമാക്കികൊണ്ടുള്ള സര്‍ക്കുലര്‍ ഇന്നലെ പള്ളികളില്‍ വായിക്കണമെന്ന നിര്‍ദേശം മിക്കയിടത്തും നടപ്പായില്ല. രൂപതയിലെ വിവിധ പള്ളികളില്‍ ഏകീകൃത കുര്‍ബാന സംബന്ധിച്ച സിനഡ് സര്‍ക്കുലര്‍ കത്തിച്ചും ചവറ്റുകുട്ടയിലെറിഞ്ഞും ഒരുവിഭാഗം വിശ്വാസികള്‍ പ്രതിഷേധിച്ചു. കഴിഞ്ഞയാഴ്ചയാണ് കുര്‍ബാന വിഷയത്തില്‍ സിറോ മലബാര്‍ സഭ അന്ത്യശാസനം നല്കിയത്.

എറണാകുളം സെന്റ്‌മേരീസ് ബസലിക്കയില്‍ ഒരു വിഭാഗം വിശ്വാസികള്‍ സിനഡ് സര്‍ക്കുലര്‍ കത്തിച്ചും എളംകുളം ലിറ്റില്‍ഫഌവര്‍ പള്ളിയുടെ മുന്നില്‍ സര്‍ക്കുലര്‍ ചവറ്റുകൊട്ടയിലിട്ടും പ്രതിഷേധിച്ചു. ഇടപ്പള്ളി പള്ളിയില്‍ ഒരുവിഭാഗം വിശ്വാസികള്‍ സിനഡ് സര്‍ക്കുലര്‍ വായിച്ചപ്പോള്‍ മറുവിഭാഗം സര്‍ക്കുലര്‍ കത്തിച്ച് പ്രതിഷേധിച്ചു.

സെന്റ് തോമസ് ദിനമായ ജൂലൈ മൂന്ന് മുതല്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കാത്ത വൈദികര്‍ സഭയില്‍ നിന്ന് പുറത്ത് പോയതായി കണക്കാക്കുമെന്നാണ് സിറോ മലബാര്‍ സഭ നേരത്തേ അന്ത്യശാസനം നല്കിയത്. ഏകീകൃത കുര്‍ബാന അര്‍പ്പിക്കാത്ത വൈദികര്‍ക്കെതിരെ കര്‍ശന നടപടികള്‍ക്കാണ് സഭ ഒരുങ്ങുന്നതെന്ന് വ്യക്തമാക്കി കൊണ്ടാണ് കഴിഞ്ഞ ദിവസം സിനഡ് സര്‍ക്കുലര്‍ പുറത്തിറങ്ങിയത്.

2021 നവംബര്‍ 28 മുതല്‍ എറണാകുളം അങ്കമാലി അതിരൂപതയിലെ പള്ളികളില്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കണമെന്ന സിനഡിന്റെ നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ സഭയില്‍ മുഴുവനായും ഏകീകൃത കുര്‍ബാന നടപ്പിലാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഏകീകൃത കുര്‍ബാന രീതി നടപ്പിലാക്കുന്നതില്‍നിന്ന് ഒരു വിഭാഗം വൈദികരും വിശ്വാസികളും എതിര്‍ക്കുകയായിരുന്നു.

ഇത് സംബന്ധിച്ച് വിവിധ ചര്‍ച്ചകളടക്കം നടത്തിയെങ്കിലും അതെല്ലാം പരാജയപ്പെടുന്ന സാഹചര്യമാണ് ഉണ്ടായത്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലടക്കമുള്ളവര്‍ ചേര്‍ന്ന് വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തിയത്. മാര്‍പ്പാപ്പയുടെ ഓഫീസില്‍നിന്നുള്ള അന്തിമ നിര്‍ദേശപ്രകാരമാണ് പുതിയ സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.

ജൂലൈ മൂന്ന് മുതല്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ പള്ളികളില്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കണമെന്നാണ് പുതിയ സര്‍ക്കുലറില്‍ നിര്‍ദേശം വന്നിരിക്കുന്നത്. ഏകീകൃത കുര്‍ബാന അര്‍പ്പിക്കാത്ത വൈദികര്‍ സഭയില്‍ നിന്ന് പുറത്ത് പോയതായി കണക്കാക്കും.

കൂടാതെ ഈ വൈദികരെ മറ്റ് കാര്‍മികപരമായ എല്ലാ കൂദാശകള്‍ നടത്തുന്നതില്‍ നിന്ന് പൂര്‍ണമായും വിലക്കുമെന്നും ഇത്തരം വിലക്കേര്‍പ്പടുത്തുന്ന വൈദികര്‍ അര്‍പ്പിക്കുന്ന കര്‍മങ്ങളില്‍ നിന്ന് വിശ്വാസികള്‍ വിട്ട് നില്‍ക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. വിലക്കേര്‍പ്പടുത്തുന്ന വൈദികര്‍ കാര്‍മികരായി നടത്തുന്ന വിവാഹങ്ങള്‍ക്ക് സഭയുടെ അംഗീകാരം ഉണ്ടാകില്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു.

മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂരും സംയുക്തമായാണ് സര്‍ക്കുലര്‍ പുറപ്പെടുവിപ്പിച്ചിരിക്കുന്നത്.

Tags: ProtestsUnified Mass ControversyCircular BurningChurches
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അറസ്റ്റില്‍ ഇരവാദമുയര്‍ത്തി ജാന്‍മണി, പൊലീസ് ചുമത്തിയത് ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍

India

ജന്തര്‍ മന്തര്‍ പ്രതിഷേധങ്ങള്‍ക്കുള്ള ഇടമായി തുടരണോ? ആദ്യം സര്‍ക്കാര്‍ അഭിപ്രായം പറയട്ടെയെന്ന് സുപ്രീം കോടതി

World

കരാര്‍ വിരുദ്ധ പ്രതിഷേധം: ഇറാനില്‍ പുതിയ പ്രതിസന്ധി,സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാര്‍ തെരുവിലില്‍

Kerala

ഇടതുസര്‍ക്കാര്‍ കേരളത്തെ മദ്യശാലകളുടെ പെരുംപ്രളയത്തിലാക്കിയെന്ന് പള്ളികളില്‍ വായിച്ച സര്‍ക്കുലറില്‍ ബിഷപ്പ്‌സ് കൗണ്‍സില്‍

Kerala

പ്രതിഷേധം ഉയര്‍ന്നതോടെ ഡി.എ, ഡി.ആര്‍ കുടിശ്ശിക അനുവദിച്ച് സര്‍ക്കാര്‍, വിതരണം എട്ട് ഗഡുക്കളായി

പുതിയ വാര്‍ത്തകള്‍

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.