കൊച്ചി: കേരളത്തിലെ ഇരുമുന്നണികളും അവലംബിക്കുന്ന ന്യൂനപക്ഷപ്രീണനം തുറന്ന് കാണിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞ അഭിപ്രായത്തെ ഹിന്ദു ഐക്യവേദി സ്വാഗതം ചെയ്യുന്നതായി സംസ്ഥാന പ്രസിഡന്റ് ആര്.വി. ബാബു പറഞ്ഞു.
ഇക്കാര്യത്തില്‍ വെള്ളാപ്പള്ളിയെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ അനുവദിക്കില്ല. ഹിന്ദു സമൂഹത്തെ, പ്രത്യേകിച്ച് പട്ടികജാതി/വര്‍ഗ പിന്നാക്ക ഹിന്ദു വിഭാഗങ്ങളെ അവഗണിച്ച് സംഘടിത മുസ്ലീം വോട്ട് ലഭിക്കാന്‍ സിപിഎം നടത്തിയ അതിര് വിട്ട മുസ്ലിം പ്രീണനെത്തെക്കുറിച്ച് തുറന്നു പറയാന്‍ തയാറായത് തികച്ചും അഭിനന്ദാര്‍ഹമാണ്.
കേരളത്തിലെ ഇടതു വലതു മുന്നണികള്‍ അനുവര്‍ത്തിക്കുന്ന മതേതര കാപട്യമാണ് വെള്ളാപ്പിള്ളി തുറന്ന് കാണിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ ജനവിധിയില്‍ നിന്നും പാഠം പഠിക്കാത്ത ഇവര്‍ രാജ്യസഭാ സീറ്റുകളും മുസ്ലിം വിഭാഗത്തിന് തന്നെ നല്കി കൊണ്ട്
വര്‍ഗീയ പ്രീണനം തുടരാന്‍ തന്നെയാണ് ഭാവമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. മതേതരത്വം പറഞ്ഞ് നിഷ്കളങ്കരായ വോട്ടര്‍മാരെ ഇനിയും പറ്റിക്കാമെന്നാണ് ഇവര്‍ ഇപ്പോഴും കരുതുന്നത്. മതത്തിന്റെ പേരില്‍ നടത്തുന്ന വിവേചനങ്ങളെ എണ്ണിയെണ്ണിപ്പറയുമ്പോള്‍ അതിനെ വര്‍ഗീയതയെന്ന് വിളിച്ച് അവഗണിക്കാനും അവഹേളിക്കാനും ഇനി സാധ്യമല്ല. കേരളത്തില്‍ ഹിന്ദുക്കള്‍ കാര്യങ്ങള്‍ യാഥാര്‍ത്ഥ്യ ബോധത്തോടെ തിരിച്ചറിയാന്‍ തുടങ്ങി കഴിഞ്ഞു. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലം കക്ഷിരാഷ്ട്രീയത്തിനതീതമായി നിശബ്ദമായി ഹിന്ദു സമൂഹത്തില്‍ ഉണ്ടായ പരിവര്‍ത്തനത്തിന്റെ നാന്ദിയായിരുന്നുവെന്ന് ബാബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: