Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാര്‍ ഉറപ്പില്‍ ചീനവല നവീകരിച്ചു: പണം നല്കാതെ ടൂറിസം വകുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2024, 07:00 pm IST
in Kerala

മട്ടാഞ്ചേരി: ചീനവല നവീകരിച്ചതിന്റെ പണം നല്കാതെ ‘ടൂറിസംവകുപ്പ് വഞ്ചിച്ചതായി പരാതി. സംസ്ഥാന ടൂറിസം വകുപ്പിന്റെ വാഗ്ദാനത്തില്‍ മുന്നിട്ടിറങ്ങി ചീനവലയുടെ പൈതൃക സംരക്ഷണ ത്തിനിറങ്ങിയ ഉടമക്കാണ് നവീകരണം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും വകുപ്പ് പണം നല്കാതെ വഞ്ചിച്ചത്. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത അഞ്ചര ലക്ഷം രൂപ വിവിധയിടങ്ങളില്‍നിന്ന് പലിശക്കെടുത്ത് ചീനവല പുതുക്കി നിര്‍മിച്ച മത്സ്യ തൊഴിലാളിയാണ് ഇപ്പോഴും പണം ലഭിക്കാതെ കടക്കെണിയിലായത്. പത്ത് ദിവസത്തിനകം പണം തരു മെന്ന് ടൂറിസം വകുപ്പ് അധികൃതര്‍ നല്‍കിയ ഉറപ്പിലാണ് മത്സ്യത്തൊഴിലാളിയായ വിന്‍സെന്റ് ചീനവല പുനര്‍ നിര്‍മി ച്ചത്. എന്നാല്‍ പന്ത്രണ്ട് മാസവും പത്ത് ദിവസവും പിന്നിട്ടിട്ടും ഇപ്പോഴും പണം കിട്ടിയിട്ടില്ല.

ജില്ലാ കളക്ടറും സ്ഥലം എംഎല്‍എയും ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് 2023 ജൂണില്‍ കൊട്ടിഘോഷിച്ച് ചീനവല പുനരുദ്ധാരണം ഉദ്ഘാടനം ചെയ്തിരുന്നു. കൊച്ചിയുടെ കൈയൊപ്പായ ചീനവല നവീകരണ പദ്ധതി ഉദ്ഘാടനം ആവേശം പകര്‍ന്നിരുന്നു. സര്‍ക്കാര്‍ നല്‍കിയ തേക്ക്, തമ്പകം എന്നിവ ഉപയോഗിച്ചും കൈയില്‍ നിന്നും അഞ്ചര ലക്ഷം രൂ പ ടൂറിസം വകുപ്പിന്റെ ഉറപ്പില്‍ ചെലവാക്കിയുമാണ് വിന്‍സെന്റ് ചീനവല നവീകരണം പൂര്‍ത്തീയാക്കിയത് . ചെലവ് സംബന്ധമായ ബില്ലുകള്‍ നിര്‍മാണ ചുമതലക്കാരായ കിറ്റ്‌കോ മുഖാന്തിരം ടൂറിസം വകുപ്പിന് നല്‍കുകയും ചെയ് തു .എന്നാല്‍ ഇത് വരെ വാഗ്ദാനം ചെയ്ത പണം മാത്രം നല്‍കിയിട്ടില്ല.

എംഎല്‍എ കൂടി ഇടപെട്ടതിനാല്‍ അദ്ദേഹത്തോട് പലകുറിപറഞ്ഞിട്ടും ഒരു നടപടിയുമുണ്ടായില്ലെന്ന് വിന്‍സെന്റ് പറഞ്ഞു. അവസാന ഘട്ടത്തില്‍ പലിശക്ക് പണമെടുത്താണ് പണി പൂര്‍ത്തിയാക്കിയതെന്നും കടം നല്‍കിയവര്‍ തന്നെ ശല്യ
പ്പെടുത്തി കൊണ്ടിരിക്കയാണെന്നും വിന്‍സെന്റ് പറഞ്ഞു. ഇതിനിടെ മണല്‍ തിട്ട രൂപപ്പെട്ട് ചീനവല മാസങ്ങളോളം കരയിലാകുകയും ചെയ്തു.

2014 ലാണ് സര്‍ക്കാര്‍ ചീനവല നവീകരണ പദ്ധതി ആവിഷ്‌ക്കരിച്ചത്. പിന്നീട് പദ്ധതി നിലച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം ചീനവല ഉടമകള്‍ തേക്കിന്‍ കഴകള്‍ക്ക് പകരം ഇരുമ്പ് പൈപ്പുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ചീനവലകളുടെ പൈതൃകഭംഗി നഷ്ടപ്പെട്ടു . 2013 ല്‍ കൊച്ചി സന്ദര്‍ശിച്ച ചൈനീസ് അംബാസഡര്‍ ഇത് കണ്ട് ഫോര്‍ട്ടുകൊച്ചി തീരത്തെ മുഴുവന്‍ ചീനവലകളും തനിമ നിലനിറുത്തി നവീകരിക്കുന്നതിന് 2 കോടി രൂപ പ്രഖ്യാപിച്ചി രുന്നു. എന്നാല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സഹായം നിരസിക്കുകയായിരുന്നു. പിന്നീടാണ് പുതിയ നവീകരണ പദ്ധതി അന്നത്തെ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചത്.

Tags: Tourism DepartmentChinnavala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുലികളി സംഘങ്ങൾക്ക് ധനസഹായം വൈകുന്നത് ടൂറിസം വകുപ്പിന്റെ അനാസ്ഥ മൂലം; കരുവന്നൂർ കൊണ്ട് അവസാനിച്ചിട്ടില്ല: സുരേഷ് ഗോപി

India

ലോകരാജ്യങ്ങളിലെ ഹിന്ദുമത വിശ്വാസികൾ ഒന്നിക്കുന്നു ; മഹാകുംഭമേളയിൽ എത്തുക 40 കോടി പേർ ; തൊഴിൽ ലഭിക്കുന്നത് അരലക്ഷം പേർക്ക്

Kerala

വയനാടിനായി സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സേഴ്സ് കൈകോര്‍ക്കുന്നു; ടൂറിസം വകുപ്പിന്റെ ‘എന്റെ കേരളം എന്നും സുന്ദരം’ പ്രചാരണ വീഡിയോ

Kerala

ഡ്രൈവര്‍മാരെ പരിഗണിക്കണം; ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോംസ്‌റ്റേകള്‍ എന്നിവിടങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് ടൂറിസം വകുപ്പ്‌

Kerala

വെള്ളായണി കിരീടം പാലം ടൂറിസം പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും: ടൂറിസം വകുപ്പ്

പുതിയ വാര്‍ത്തകള്‍

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.