കോട്ടയം: കേരളം ഭരിച്ച രാഷ്ട്രീയക്കാര്‍ മലയാളിയെ പുകഴ്ത്തി പൊട്ടനാക്കാന്‍ കണ്ടുപിടിച്ച വാക്കാണ് പ്രബുദ്ധതയെന്ന് ലോക സഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങര. ഒരു മാധ്യമത്തിനു നല്കിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകള്‍: ‘ലാളിച്ചു വളര്‍ത്തിയ ചില പിള്ളേരില്ലേ , കാരണവന്മാര് അതിഥി വരുമ്പോഴും മറ്റും അവനെ കാണിച്ചുപറയും: ഇവന് വലിയ മിടുക്കനാ. നന്നായിട്ടുപാടും. ഇങ്ങനെ നിരന്തരം കേട്ടു വളര്‍ന്നൊരു കുട്ടി ഒരു പതിനെട്ടു വയസായി കോളേജില്‍ ചെല്ലുമ്പോള്‍ അവന്റെ ധാരണയെന്തായിരിക്കും. അവനാണ് കോളേജിലെ ഏറ്റവും മിടുക്കന് എന്നായിരിക്കും. പക്ഷെ പരീക്ഷയും റിസള്‍ട്ടും വരുമ്പോള്‍ വേറെ മിടുക്കന്മാര് അവിടെ കാണും. നമ്മള് നമ്മുടെ വീട്ടില്‍ ഏറ്റവും കേമനാണ്. കുറേക്കാലമായി നമ്മുടെ രാഷ്ട്രീയക്കാര്‍ എന്തു പറഞ്ഞു, അവരുടെ കുറ്റം കണ്ടുപിടിക്കാതിരിക്കാനായി മലയാളി പ്രബുദ്ധനാ എന്നു പുകഴ്ത്തി പുകഴ്ത്തി പൊട്ടനാക്കി. മലയാളിയെ കുറ്റപ്പെടുത്തിയാലല്ലേ അവന് തിരിച്ചു പറയൂ. പ്രബുദ്ധനാണെന്ന് ഇവിടത്തെ രാഷ്രീയക്കാര്‍ നിരന്തരം പറഞ്ഞു കൊണ്ടിരുന്നു അവനോട്. യൂറോപ്യന്‍ നിലവാരത്തിലാണ് നമ്മുടെ വിദ്യാലയങ്ങള്‍, ആശുപത്രികള്‍, റോഡുകള്‍, ലോകത്ത് ഇതിനേക്കാള്‍ സുന്ദരമായ സ്ഥലങ്ങളില്ല എന്നൊക്കെയാണ് പറഞ്ഞു കൊണ്ടിരുന്നത്.
ഇപ്പോള്‍ ലോകം കാണാന്‍ തുടങ്ങായപ്പോഴാണ് പലതും തിരിച്ചറിയാന്‍ തുടങ്ങിയത്.’ സന്തോഷ് ജോര്‍ജ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: