പട്ന: ലാലു പ്രസാദ് യാദവിന്റെ കുടുംബരാഷ്ട്രീയത്തിന് ബിജെപി വക തിരിച്ചടി. ലലു പ്രസാദ് യാദവിന്റെ മകള്‍ രോഹിണി ആചാര്യയെയാണ് ഈ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെട്ടുകെട്ടിച്ചത്.
ബീഹാറിലെ സരണ്‍ ലോക് സഭാ മണ്ഡലത്തില്‍ നിന്നാണ് മകള്‍ രോഹിണി ആചാര്യ മത്സരിച്ചത്. എന്നാല്‍ ബിജെപിയുടെ രാജീവ് പ്രതാപ് റൂഡിയോട് തോറ്റു.
ഏകദേശം 13,661 വോട്ടുകള്‍ക്കാണ് രോഹിണി ആചാര്യ തോറ്റത്. ലാലു പ്രസാദ് യാദവിന്റെ മകളെന്നും തേജസ്വി യാദവിന്റെ സഹോദരിയാണെന്നും ഉള്ള യോഗ്യത മാത്രമാണ് രോഹണി ആചാര്യയ്ക്കുള്ളത്.
അതേ സമയം ലാലു പ്രസാദ് യാദവിന്റെ മറ്റൊരു മകളായ മിര്‍സാ ഭാരതി ജയിച്ചിട്ടുണ്ട്. പാടലീ പുത്ര മണ്ഡലത്തില്‍ നിന്നാണ് മിര്‍സാ ഭാരതി 85,000 വോട്ടുകള്‍ക്ക് ജയിച്ചു. വാര്‍ധക്യവും രോഗവും ബാധിച്ചതോടെ തനിക്ക് ശേഷം തന്റെ മക്കള്‍ എന്ന നയമാണ് ലാലു പ്രസാദ് യാദവ് പിന്തുടരുന്നത്. യാതൊരു സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ പാരമ്പര്യവുമില്ലാത്ത രോഹിണി ആചാര്യയെ രാഷ്ട്രീയത്തിലെ അധികാര ഇടനാഴിയില്‍ എത്തിക്കാനുള്ള ലാലു പ്രസാദ് യാദവിന്റെയും മകന് തേജസ്വി യാദവിന്റെയും ശ്രമത്തിന് എന്തായാലും ജനങ്ങള്‍ തിരിച്ചടികൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: