Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബി ടെക് പാഠ്യപദ്ധതി അടിമുടി മാറുന്നു: സംരംഭകത്വത്തിന് മുന്‍തൂക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2024, 12:43 am IST
inKerala

തിരുവനന്തപുരം: സംരംഭകത്വത്തിന് മുന്‍തൂക്കം നല്കിയും സാങ്കേതിക വിദ്യയിലേക്ക് മാറിയും ബിടെക് പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നു.

ചലഞ്ച് കോഴ്‌സുകളും എല്ലാ ബ്രാഞ്ചുകള്‍ക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സും ഡാറ്റാ സയന്‍സ് ക്ലാസുകളും. ഒന്നാം വര്‍ഷത്തെ ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് വിഷയങ്ങള്‍ അതാത് ബ്രാഞ്ചുകള്‍ക്ക് ഉപയോഗപപ്രദമാകുന്ന തരത്തിലേക്കും മാറും. ഒരു സെമസ്റ്റര്‍ ഇന്റേണ്‍ഷിപ്പിന് മാത്രമായി മാറ്റാനം അവസരം. ഈ അധ്യയന വര്‍ഷം മുതലുള്ള വിദ്യാര്‍ത്ഥികളാകും പുതിയ കരിക്കുലത്തിലേക്ക് മാറുക.

പഠനത്തില്‍ മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ചിട്ടപ്പെടുത്തിയ ‘ചലഞ്ച് കോഴ്‌സുകള്‍’ വഴി പാഠ്യവിഷയങ്ങള്‍ പഠിക്കാതെ തന്നെ അക്കാദമിക് ക്രെഡിറ്റുകള്‍ നേടാം. ‘ചലഞ്ച് കോഴ്‌സു’കളായി തിരഞ്ഞെടുത്തു പഠിക്കാവുന്ന വിഷയങ്ങള്‍ കരിക്കുലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒന്നാം സെമസ്റ്ററിലുള്ള വിദ്യാര്‍ത്ഥിക്ക് മൂന്നാം സെമസ്റ്ററിലെ വിഷയം എഴുതി എടുക്കാം എന്നതാണ് പ്രത്യേകത. ചലഞ്ച് കോഴ്‌സുകളിലൂടെ ബിടെക് പൂര്‍ത്തിയാക്കാന്‍ 170 ക്രെഡിറ്റുകള്‍ നേടുന്ന വിദ്യാര്‍ത്ഥിക്ക് അവസാന രണ്ട് സെമെസ്റ്ററുകളില്‍ ഒന്ന് ഇന്റേണ്‍ഷിപ്പിനായി ഉപയോഗിക്കാം. എല്ലാ പഠന ശാഖകളിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഡാറ്റാ സയന്‍സും ഉണ്ടാകും.

പുതിയ പാഠ്യപദ്ധതി പ്രോജക്റ്റ് അധിഷ്ഠിത പഠനം എന്നതാണ് മറ്റൊരു പ്രത്യേകത. പരമ്പരാഗത ക്ലാസ്‌റൂം അധ്യാപത്തിനുപരിയായി വിദ്യാര്‍ത്ഥികള്‍ പ്രോജക്ടുകളില്‍ ഏര്‍പ്പെടുന്ന വിദ്യാഭ്യാസ രീതിയാണിത്. നാസ്‌കോം, കെഡിസ്‌ക്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ തുടങ്ങിയ സര്‍ക്കാര്‍, സര്‍ക്കാരിതര സംരംഭങ്ങളുടെ സഹായത്തോടെയാണ് ഈ പദ്ധതികള്‍ നടപ്പിലാക്കുന്നത്. കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെഡിസ്‌ക്) പിന്തുണയോടെ സാമൂഹിക പ്രസക്തിയുള്ള പ്രോജക്ടുകള്‍ ഏറ്റെടുക്കാനുള്ള പദ്ധതിയുമുണ്ട്.

ഏഴ് അല്ലെങ്കില്‍ എട്ട് സെമസ്റ്ററുകളില്‍ ആറ് മാസത്തെ ഇന്റേണ്‍ഷിപ്പിന് അവസരം ലഭിക്കുന്നു. നാല് മാസം മുതല്‍ ആറ് മാസം വരെ കുട്ടികള്‍ക്ക് തിരഞ്ഞെടുത്ത സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാം. ഇന്റേണ്‍ഷിപ്പിനു പുറമെ പാഠ്യപദ്ധതിയുടെ രൂപീകരണത്തിലും വ്യവസായ സ്ഥാപനങ്ങള്‍ക്കു കോളജുകളുമായി കൈകോര്‍ക്കാനും കരിക്കുലത്തില്‍ അവസരുണ്ട്. പ്രോജക്ട് അധിഷ്ഠിത പഠനമുള്ളതിനാല്‍ അധ്യാപകര്‍ക്ക് പരിശീലനം നല്കും.

സംരംഭകത്വത്തില്‍ കൂടുതല്‍ അറിവ് വേണ്ട വിദ്യാര്‍ത്ഥികള്‍ക്ക് അത് ‘മൈനര്‍’ വിഷയമായി എടുത്തു പഠിക്കാനുള്ള ഓപ്ഷനും ഉണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ താല്‍പര്യങ്ങള്‍ക്കും കരിയര്‍ ലക്ഷ്യങ്ങള്‍ക്കും അനുസൃതമായ കോഴ്‌സുകള്‍ തിരഞ്ഞെടുക്കാനുള്ള അവസരം ഇതിലൂടെ ലഭ്യമാകും. എല്ലാ എന്‍ജിനീയറിങ് പ്രോഗ്രാമുകളിലും ഫിസിക്‌സ്, മാത്‌സ്, കെമിസ്ട്രി തുടങ്ങിയ അടിസ്ഥാന വിഷയങ്ങള്‍ക്ക് ഒരേ സിലബസാണ് പഠിപ്പിച്ചിരുന്നതെങ്കില്‍ പുതിയ പാഠ്യപദ്ധതിയില്‍, വിദ്യാര്‍ത്ഥികള്‍ ഈ വിഷയങ്ങള്‍ അവര്‍ തെരഞ്ഞെടുക്കുന്ന കോഴ്‌സിന് അനുസൃതമായ പ്രസക്തിയോടെയായിരിക്കും പഠിക്കുന്നത്. പരീക്ഷാ രീതിയിലും മൂല്യ നിര്‍ണയത്തിലും മാറ്റം വരുത്തുന്നുണ്ടെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. ഷാലിജ് പി. ആര്‍., സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. സഞ്ജീവ് ജി., ഡോ. വിനോദ്കുമാര്‍ ജേക്കബ്, ഡീന്‍ അക്കാദമിക് ഡോ. വിനു തോമസ്, ഡയറക്ടര്‍ അക്കാദമിക് ഡോ. ലിബീഷ് എന്നിവര്‍ പങ്കെടുത്തു.

Tags: B. Tech curriculumentrepreneurship
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ത്യയിലെ ആദ്യ ‘ഇന്നൊവേഷന്‍ ട്രെയിന്‍’ വരുന്നു: 21 ന് യാത്ര ആരംഭിക്കും, വിദ്യാര്‍ത്ഥി സംരംഭകര്‍ക്ക് അവസരം

Kerala

മൽസ്യമേഖലയിലെ സംരംഭകത്വത്തെ കുറിച്ച് വർക്ഷോപ്പ് സംഘടിപ്പിക്കുന്നു

India

വീണ്ടും ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകളുടെ ഹൃദയം തൊട്ട് മോദിയുടെ ‘മന്‍ കീ ബാത്ത്’

Technology

വിദ്യാർത്ഥികളെ സംരംഭകത്വത്തിലേക്ക് നയിക്കാൻ ഡ്രീംവെസ്റ്റർ 2.0 പദ്ധതി

പുതിയ വാര്‍ത്തകള്‍

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ സന്നദ്ധമെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍,കേന്ദ്രത്തെ സമ്മതം അറിയിച്ചു

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

വിലക്ക് ലംഘിച്ച് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി :കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസില്‍ നിന്ന് പുറത്താക്കി

സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ കോളേജ് വിദ്യാര്‍ഥിനി മരിച്ചു, അപകടം പാലക്കാട്

കേരളത്തെ ഇളക്കിമറിക്കാൻ യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്ൽ

വരും വരാതിരിക്കില്ല. മഹാബലി ചിത്രം ഓണനാളിൽ .

കുന്നിൽ വിജയൻ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന’ നെയിൽ കട്ടർ” ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി.

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ആദ്യ ഗ്ലിമ്പ്സ് ഓഗസ്റ്റ് 24 ന്

ഓണത്തിന് ബെവ്‌കോ ജീവനക്കാർക്ക് ‘ ബമ്പർ ‘ ; ബോണസ് 1,05,000 രൂപ

മുണ്ടിന്റെ മടിക്കുത്തിൽ ഹെറോയിനുമായി ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി ; പിടിയിലായത് വിചാരണയ്‌ക്കെത്തിച്ചപ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.