Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്ത്യയിലെ ആദ്യ ‘ഇന്നൊവേഷന്‍ ട്രെയിന്‍’ വരുന്നു: 21 ന് യാത്ര ആരംഭിക്കും, വിദ്യാര്‍ത്ഥി സംരംഭകര്‍ക്ക് അവസരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2025, 04:36 pm IST
in Kerala

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ ചലനാത്മക സംരംഭകത്വ-ആശയ പ്ലാറ്റ് ഫോമായ ‘ഇന്നൊവേഷന്‍ ട്രെയിന്‍’ സംരംഭവുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്‌യുഎം). വിദ്യാര്‍ത്ഥി സംരംഭകര്‍ക്കായി സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ഉച്ചകോടിയായ ഇന്നൊവേഷന്‍ ആന്‍ഡ് എന്‍റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ (ഐഇഡിസി) ഉച്ചകോടിയുടെ ഭാഗമായാണ് ‘ഇന്നൊവേഷന്‍ ട്രെയിന്‍’ വരുന്നത്.

പ്രാദേശിക പ്രശ്നങ്ങള്‍ തിരിച്ചറിയാനും പ്രായോഗിക പരിഹാരത്തിനാവശ്യമായ ആശയങ്ങള്‍ രൂപപ്പെടുത്താനും സജ്ജീകരണങ്ങളുള്ള ‘ഇന്നൊവേഷന്‍ ട്രെയിനില്‍’ സംസ്ഥാനത്തുടനീളമുള്ള യുവസംരംഭകര്‍ തിരുവനന്തപുരത്ത് നിന്ന് കാസര്‍ഗോഡ് വരെ യാത്ര ചെയ്യും. ഡിസംബര്‍ 21 ന് ഉച്ചയ്‌ക്ക് 2 ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നാണ് യാത്ര ആരംഭിക്കുക. വിവിധ ജില്ലകളിലൂടെ കടന്നു പോകുന്ന ‘ഇന്നൊവേഷന്‍ ട്രെയിന്‍’ ഡിസംബര്‍ 22 ന് കാസര്‍കോഡ് നടക്കുന്ന ഐസിഡിസി ഉച്ചകോടിയോടനുബന്ധിച്ച് സമാപിക്കും.

‘ഇന്നൊവേഷന്‍ ട്രെയിന്‍’ ലെ ഓരോ കോച്ചും പ്രത്യേക വിഷയങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഐഡിയേഷന്‍ സോണായി പ്രവര്‍ത്തിക്കും. പ്രോബ്ളം സ്റ്റേറ്റ്മെന്‍റ് ബോര്‍ഡുകള്‍, ഗൈഡഡ് ഡിസൈന്‍-തിങ്കിംഗ് സെഷനുകള്‍, റാപ്പിഡ് വാലിഡേഷന്‍ ടൂളുകള്‍, മെന്‍റര്‍ ഇന്‍ററാക്ഷന്‍ സ്ലോട്ടുകള്‍, ലൈവ് പിച്ച് കോര്‍ണറുകള്‍ എന്നിവ ഐഡിയേഷന്‍ സോണിന്റെ ഭാഗമാണ്. ഉപജീവനമാര്‍ഗ്ഗങ്ങള്‍, പൊതു സേവനങ്ങള്‍, കാലാവസ്ഥാമാറ്റത്തെ പ്രതിരോധിക്കല്‍, കൃഷി, മത്സ്യബന്ധനം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിലെ പ്രശനങ്ങള്‍ യാത്രയിലുടനീളം തിരിച്ചറിഞ്ഞ് പരിഹാരാശയങ്ങള്‍ അവതരിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കിതിലൂടെ അവസരം ലഭിക്കും.

സമൂഹത്തിന് ഗുണകരമാകുന്നതും നടപ്പിലാക്കാനാകുന്നതുമായ ഇരുന്നൂറോളം നൂതനാശയങ്ങള്‍ ഇതിലൂടെ രൂപപ്പെടുമെന്ന് കരുതുന്നു. ഇന്നൊവേഷന്‍ ട്രെയിനിന്റെ ഭാഗമായി രൂപപ്പെടുന്ന ആശയങ്ങള്‍ക്ക് ഉച്ചകോടിയിലെ പിച്ച് സെഷനുകള്‍, ഇന്നൊവേഷന്‍ ഷോകേസുകള്‍, ഫണ്ടിംഗ് ഏജന്‍സികളുമായുള്ള നെറ്റ് വര്‍ക്കിംഗ് എന്നിവയില്‍ മുന്‍ഗണന ലഭിക്കും. തിരഞ്ഞെടുത്ത ആശയങ്ങള്‍ക്ക് വിദഗ്ധ മാര്‍ഗനിര്‍ദേശം, പ്രൂഫ്-ഓഫ്-കണ്‍സെപ്റ്റ് വികസനം, ഇന്‍കുബേഷന്‍ അവസരങ്ങള്‍ എന്നിവയും കെഎസ്‌യുഎം ലഭ്യമാക്കും.

പ്രാദേശിക തലത്തിലെ അടിസ്ഥാന പ്രശ്നങ്ങളെ യുവസംരംഭകര്‍ തിരിച്ചറിയുന്നതിനൊപ്പം പരിഹാര ആശയങ്ങളിലേക്കും വിപണി സാധ്യതകളിലേക്കും തുറക്കുന്ന പാതകളിലൊന്നാണ് ‘ഇന്നൊവേഷന്‍ ട്രെയിന്‍’ എന്ന് കെഎസ്‌യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂതനാശയക്കാര്‍ക്ക് ഇതിന്റെ ഭാഗമാകാനാകും.

എല്ലാ വിഭാഗം ജനങ്ങളേയും ഉള്‍ക്കൊള്ളുന്നതും തുല്യപങ്കാളിത്തവും താഴെത്തട്ടിലുള്ള നവീകരണവും ഉറപ്പുവരുത്തുന്നതിനുമുള്ള സ്റ്റാര്‍ട്ടപ്പ് മിഷന്റെ പ്രതിബദ്ധത ഇത്തരം സംരംഭങ്ങളിലൂടെ ഉയര്‍ത്തിക്കാട്ടാനാകും. സമൂഹത്തിന് പ്രയോജനകരമായ നൂതനാശയങ്ങള്‍ കണ്ടെത്താന്‍ അടുത്ത തലമുറയെ ഇതിലൂടെ പ്രചോദിപ്പിക്കാന്‍ ലക്ഷ്യമിടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിരുദതലത്തില്‍ തന്നെ സ്റ്റാര്‍ട്ടപ്പ് അവബോധം സൃഷ്ടിക്കാനും സംരംഭക അഭിരുചിയുള്ളവരെ കണ്ടെത്താനും ലക്ഷ്യമിട്ട് കെഎസ്‌യുഎം ആവിഷ്കരിച്ച സംരംഭമാണ് ഐഇഡിസി. വിദ്യാര്‍ത്ഥി സംരംഭകരെ അവരുടെ ആശയങ്ങളും അനുഭവങ്ങളും അറിവുകളും പങ്കുവയ്‌ക്കാന്‍ സഹായിക്കുന്ന പ്രധാന ഉദ്യമമാണ് ഐഇഡിസി ഉച്ചകോടി. സാങ്കേതികവിദ്യ, സംരംഭകത്വം, നൈപുണ്യ വികസനം തുടങ്ങി ഒട്ടനവധി മേഖലകളുടെ സംയോജനമാണിത്. വ്യവസായ നേതാക്കള്‍, വിവിധ സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ തുടങ്ങിയവരുമായി വിദ്യാര്‍ത്ഥി സമൂഹത്തെ നേരിട്ട് ബന്ധിപ്പിക്കുന്നതിനുള്ള വേദിയുമുണ്ടാകും. ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് അനുഭവപരിചയം നേടാനും കൂടുതല്‍ വിദഗ്ധരുമായി ആശയവിനിമയം നടത്താനും സാധിക്കും.

യുവജനങ്ങളില്‍ നൂതന ചിന്തകളും സംരംഭകത്വ കാഴ്ചപ്പാടുകളും വളര്‍ത്തുന്നതിനൊപ്പം കോളേജുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, സംരംഭകര്‍, വ്യവസായ വിദഗ്ധര്‍ എന്നിവരെ ഒരുമിപ്പിക്കുന്ന വേദിയാകും ഇത്. വിദ്യാര്‍ത്ഥികളുടെ ആശയങ്ങളെ പ്രായോഗിക സ്റ്റാര്‍ട്ടപ്പുകളായി വളര്‍ത്താനുള്ള അവസരങ്ങള്‍ ഒരുക്കി കേരളത്തിന്റെ സംരംഭക ഭാവി രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വര്‍ഷം തോറും ഈ പരിപാടി സംഘടിപ്പിച്ചു വരുന്നത്.

സംസ്ഥാനത്തുടനീളമുള്ള 550-ലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നായി 1000-ത്തിലധികം അധ്യാപകരും 10,000-ത്തിലധികം വിദ്യാര്‍ത്ഥികളും ഇതിന്റെ ഭാഗമാകും. കെഎസ്‌യുഎമ്മിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഐഇഡിസി സെന്‍ററുകള്‍, സ്റ്റാര്‍ട്ടപ്പ് പ്രതിനിധികള്‍, ഗവേഷകര്‍, വ്യവസായ വിദഗ്ധര്‍, നവോത്ഥാന നേതാക്കള്‍ തുടങ്ങിയവര്‍ ഈ ഉച്ചകോടിയില്‍ പങ്കെടുക്കും.

Tags: studentKerala Startup MissionIEDC SummitentrepreneurshipentrepreneursInnovation Train
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായി

Kerala

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്

Kerala

ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala

കൊല്ലത്ത് കരാട്ടെ പരിശീലനത്തിനിടെ 11കാരി കുഴഞ്ഞുവീണ് മരിച്ചു

Kerala

കാഞ്ഞങ്ങാട് 13കാരന് സൂര്യാഘാതമേറ്റു; സ്‌കൂള്‍ മൈതാനത്ത് കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം

പുതിയ വാര്‍ത്തകള്‍

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

വീട്ടുകാരുമായുള്ള വഴക്ക് മുതലെടുത്തു ; ഹിന്ദു യുവതിയെ ലൗജിഹാദിൽ കുടുക്കി ജമീർ സാഹിറുദ്ദീൻ ഖാസി തടവിലാക്കിയത് അഞ്ച് ദിവസം

പാമ്പിനെ സ്വപ്നം കണ്ടാൽ ഭാഗ്യമോ നിർഭാഗ്യമോ?

2024ല്‍ തെറ്റായ പ്രവചനം നടത്തിയതിന്‍റെ പേരില്‍ കരയുന്ന ആക്സിസ് മൈ ഇന്ത്യയുടെ സിഇഒ പ്രദീപ് ഗുപ്ത (വലത്ത്)

നടന്‍ വിജയ് തമിഴ്നാട് പിടിക്കുമെന്ന ആക്സിസ് മൈ ഇന്ത്യാ പ്രവചനത്തില്‍ സംശയം, 2024ല്‍ പ്രവചനം പാളിയ പ്രദീപ് ഗുപ്തയുടെ അടുത്ത കൈപ്പിഴ തമിഴ്നാടോ?

ഹിമാലയത്തിലെ മഞ്ഞുപാളികൾ ഏറ്റവും താഴ്ന്ന നിലയിലേക്ക് ; രാജ്യങ്ങൾ ഇരുട്ടിലാകും , 200 കോടി ജനങ്ങൾക്ക് കുടിവെള്ളം ഇല്ലാതാകും

‘ എനിക്ക് ഈ ഗാനം പാടാൻ കഴിയില്ല ‘ ; അന്ന് ഇളയരാജയ്‌ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എസ് ജാനകി പറഞ്ഞ വാക്കുകൾ

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.