തിരുവനന്തപുരം: പാരിസ്ഥിതികാഘാതം കണക്കിലെടുത്ത് പല വന്‍കിട ജലവൈദ്യുതി പദ്ധതികളും നടപ്പാക്കാന്‍ കഴിയാതെ പോയിട്ടുണ്ടെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. പാരിസ്ഥിതിക, സാമൂഹ്യ എതിര്‍പ്പുകള്‍ കാരണമാണ് ഇവ നടപ്പാന്‍ സാധിക്കാത്തത്. പരിസ്ഥിതി സൗഹൃദ ഊര്ജ്ജോല്പ്പാദന മാര്‍ഗമായ ചെറുകിട ജലവൈദ്യുത പദ്ധതികള്‍ നടപ്പാക്കും.
ചെറുകിട ജല വൈദ്യുത നയത്തിന്റെ കരട് സര്‍ക്കാരിന്റെ പരിഗണനയിലാണ്. പൊതുജനങ്ങളുടെയും വിവിധസ വകുപ്പുകളുടെയും ശുപാര്‍ശകള്‍ കൂടി ക്രോഡീകരിച്ച് ഉടന്‍ നയം പ്രഖ്യാപിക്കും. സ്വകാര്യ, തദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി കൂടുതല്‍ ചെറുകിട ജല വൈദ്യുത പദ്ധതികളും പമ്പ്ഡി സ്റ്റോറേജ് പദ്ധതികളും നടപ്പാക്കും. ഫ്ളോട്ടിങ് സോളാര്‍ പദ്ധതികളും കാറ്റില്‍ നിന്നുള്ള വൈദ്യുതി ഉല്‍പ്പാദനവും പരിഗണയിലുണ്ട്. നിലവില്‍ ജല വൈദ്യുത പദ്ധതികളില്‍ നിന്നും വൈദ്യുതോല്‍പ്പാദനം കഴിഞ്ഞ് പുറംതള്ളുന്ന വെള്ളം പുനരുപയോഗിച്ച് വൈദ്യുതി ഉല്പാദിപ്പിക്കാന് ആറ് പദ്ധതികള്‍ വിഭാവനം ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: