അമ്പലപ്പുഴ: കാറില്‍ സ്വിമ്മിങ് പൂള് ഒരുക്കിയ സംഭവത്തില്‍ ബ്ലോഗര്‍ സഞ്ജുവിനെതിരേ മോട്ടോര്‍വാഹന വകുപ്പിന്റെ നടപടി ബുധനാഴ്ചയോടെയുണ്ടാകും.
സംഭവവുമായി ബന്ധപ്പെട്ട് സഞ്ജുവിന് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് കൈമാറിയിരുന്നു. ഇതിനുള്ള മറുപടി ബുധനാഴ്ചക്കുള്ളില്‍ അഭിഭാഷകന് മുഖേനനെ നല്‍കുമെന്ന് തിങ്കളാഴ്ച എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയെ നേരില്‍ക്കണ്ട് സഞ്ജു പറഞ്ഞു. നോട്ടീസിന്മേല് മറുപടി നല്‍കാനുള്ള അവസാന ദിവസം ബുധനാഴ്ചയാണ്. ഇതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ആര്‍ടിഒ രമണന് പറഞ്ഞു.
സഞ്ജുവും മറ്റ് മൂന്നു സുഹൃത്തുക്കളും തിങ്കളാഴ്ച മുതല്‍ 15 ദിവസം വരെ ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ സേവനം ചെയ്യണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മറുപടി ലഭിച്ചതിന് ശേഷം ലൈസന്‍സ് സസ്പെന്‍ഡു ചെയ്യാനാണ് സാധ്യത. ഗതാഗത നിയമം ലംഘിച്ച് 12ലധികം വീഡിയോകള്‍ ഇയാള്‍ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചെന്ന് മോട്ടോര്‍വാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും നടപടി. 13ന് കേസ് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. അതിനു മുന്‍പ് നടപടി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: