Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിസ്വാര്‍ത്ഥ സേവകന് അര്‍ഹതയുടെ കുപ്പായം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2024, 03:08 am IST
in Kerala
ജോര്‍ജ് കുര്യന്റെ മൂത്ത സഹോദരന്‍ പി.കെ.ജോണും ഭാര്യ മോളിയും ചേര്‍ന്ന് ജോര്‍ജ് കുര്യന്റെ ഭാര്യ അന്നമ്മക്ക് മധുരം നല്‍കുന്നു

ജോര്‍ജ് കുര്യന്റെ മൂത്ത സഹോദരന്‍ പി.കെ.ജോണും ഭാര്യ മോളിയും ചേര്‍ന്ന് ജോര്‍ജ് കുര്യന്റെ ഭാര്യ അന്നമ്മക്ക് മധുരം നല്‍കുന്നു

ബിജെപി എന്നെങ്കിലും കേന്ദ്രം ഭരിക്കുമൊന്നോ തനിക്ക് മന്ത്രിസ്ഥാനം ലഭിക്കുമെന്നോ എന്നൊന്നും ഒരു പ്രതീക്ഷ പോലും ഇല്ലാത്ത കാലത്ത് ബിജെപിക്ക് ഒപ്പം ചേര്‍ന്നയാളാണ് അഡ്വ. ജോര്‍ജ്ജ് കുര്യന്‍. അന്നു മുതല്‍ ഇന്നുവരെ എന്തെങ്കിലും തരത്തിലുള്ള നേട്ടങ്ങള്‍ പ്രതീക്ഷിക്കാതെയാണ്, അദ്ദേഹം ബിജെപിക്കൊപ്പം നിലകൊണ്ടതും. അതിനാല്‍ തന്നെ അര്‍ഹിക്കുന്ന കരങ്ങളിലാണ് മന്ത്രി സ്ഥാനം എത്തിയിരിക്കുന്നത്.

പാര്‍ട്ടി ഏല്‍പ്പിച്ച ജോലികളെല്ലാം ഭംഗിതായി നിര്‍വ്വഹിച്ച 63 വയസുകാരനായ ജോര്‍ജ്ജ് കുര്യന്‍ കോട്ടയം സ്വദേശിയാണ്. ഏറ്റുമാനൂര്‍ കാണക്കാരി കുറുമുള്ളൂര്‍ നമ്പ്യാകുളം പൊയ്‌ക്കാരന്‍ കാലായില്‍ ജോര്‍ജ് കുര്യന്‍ അഭിഭാഷകനാണ്. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ചിട്ടുണ്ട്. സൈന്യത്തില്‍ ലഫ്. കേണലായിരുന്നു (നഴ്‌സിങ്) ഒ.ടി. അന്നമ്മയാണ് ഭാര്യ. ആദര്‍ശ്, ആകാശ് എന്നിവര്‍ മക്കളാണ്. ആദര്‍ശ് കാനഡയില്‍ ജോലി ചെയ്യുന്നു, ആകാശ് ജോര്‍ജിയയില്‍ എംബിബിഎസിന് പഠിക്കുന്നു. ജോര്‍ജ് കുര്യന്റെ സഹോദരന്‍ പി.കെ. ജോണും മകനും ബിജെപി പ്രവര്‍ത്തകരാണ്.

1977 മുതല്‍ 79 വരെയുള്ള കോളജ് കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥി ജനത പ്രസ്ഥാനത്തിലൂടെയാണ് രാഷ്‌ട്രീയത്തില്‍ പ്രവേശിച്ചത്. 1980ല്‍ ബിജെപി സ്ഥാപിതമായപ്പോള്‍ ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ നിന്നും ജനവിധി തേടി. കോട്ടയം പാര്‍ലമെന്ററി മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയിട്ടുണ്ട്.

നാട്ടകം ഗവ. കോളജില്‍ പഠിക്കുന്ന കാലത്താണ് ദേശീയ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെടുന്നത്. പിന്നീട് പാലാ സെന്റ് തോമസ് കോളജിലേക്ക് പഠനം മാറിയപ്പോഴേക്കും അദ്ദേഹം ദേശീയ പ്രസ്ഥാനങ്ങളുടെ ഭാഗമായിക്കഴിഞ്ഞിരുന്നു. അക്കാലത്ത് എംഎയ്‌ക്ക് പഠിക്കുമ്പോള്‍, വിദ്യാര്‍ഥി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. പിന്നീട് യുവമോര്‍ച്ച ദേശീയ സെക്രട്ടറിയായി. വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് ഒ. രാജഗോപാല്‍ കേന്ദ്ര മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി(ഒഎസ്ഡി)യായി. പിന്നീട് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായി. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ഉപാധ്യക്ഷനായും സേവനം അനുഷ്ഠിച്ചു. അതിന്റെ കാലാവധി തീര്‍ന്ന സമയത്ത് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയായി.

വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെ

ജോര്‍ജ് കുര്യന്‍ കേന്ദ്രമന്ത്രിയായ വിവരം ഭാര്യ അന്നമ്മയും സഹോദരങ്ങളും മക്കളും പോലും അറിഞ്ഞത് മാധ്യമങ്ങളിലൂടെ. കേന്ദ്ര ക്ഷണം അനുസരിച്ച് ദല്‍ഹിയില്‍ എത്തിയെങ്കിലും മന്ത്രിയാകുമെന്ന് അദ്ദേഹം പോലും അറിഞ്ഞിരുന്നില്ല. സത്യപ്രതിജ്ഞയ്‌ക്ക് ഒരുങ്ങാന്‍ പറഞ്ഞപ്പോഴാണ് അദ്ദേഹം തന്നെ അറിയുന്നത്. മാധ്യമങ്ങള്‍ വസതിയില്‍ എത്തി പ്രതികരണം ആരായുമ്പോഴാണ് ജോര്‍ജ് കുര്യന്‍ മന്ത്രിയാകുകയാണെന്ന വിവരം അറിഞ്ഞതെന്ന് ഭാര്യ അന്നമ്മ പറഞ്ഞു. മാധ്യമങ്ങളുടെ സാന്നിധ്യത്തിലാണ് അന്നമ്മ ഉടന്‍ മക്കളെ ഫോണില്‍ വിളിച്ച് പപ്പാ മന്ത്രിയാകുന്ന കാര്യം പറഞ്ഞത്.
ജോര്‍ജ് കുര്യന്‍ ഫോണില്‍ വിളിക്കുകയോ ഇക്കാര്യം പറയുകയോ ചെയ്തിട്ടില്ലെന്ന് ഭാര്യയും സഹോദരന്‍ അടക്കമുള്ള വീട്ടുകാരും പറഞ്ഞു.

ചര്‍ച്ചകള്‍ കണ്ട് ജോര്‍ജ് കുര്യന്‍

കേരള ഹൗസിലെ 208ാം നമ്പര്‍ മുറിയില്‍ ഇന്നലെ രാവിലെ എത്തിയ അദ്ദേഹം ആരോടും പറയാതെയാണ് പുറത്തേക്ക് പോയത്. ബിജെപി ഓഫീസില്‍ നിന്നയച്ച കാറില്‍ ഓഫീസിലേക്കായിരുന്നു യാത്രയെന്നാണ് കണ്ടു നിന്നവര്‍ പറഞ്ഞത്. മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി എം. വിഗോവിന്ദനും അടക്കമുള്ളവര്‍ ഇന്നലെ എത്തിയിരുന്നതിനാല്‍ കേരള ഹൗസില്‍ നല്ല തിരക്കായിരുന്നു. ഈ തിരക്കില്‍ കാത്തു നിന്നാണ് അദ്ദേഹം ഭക്ഷണം പോലും കഴിച്ചത്. കേരള ഹൗസിലെ കാന്റീനില്‍ ഭക്ഷണം കഴിക്കുമ്പോള്‍ ടിവിയില്‍ മന്ത്രിമാരെക്കുറിച്ചുള്ള ചൂടു പിടിച്ച ചര്‍ച്ചകള്‍ നടക്കുകയായിരുന്നു. അതെല്ലാം മൗനിയായി കണ്ടിരുന്നാണ് ദോശയും വടയും കഴിച്ചതും. ആ സമയത്തൊന്നും താന്‍ മന്ത്രിയാകുമെന്ന് അദ്ദേഹം പോലും കരുതിയിരിക്കില്ല.

അധ്വാനത്തിനുള്ള അംഗീകാരമെന്ന് അന്നമ്മ

ജോര്‍ജ് കുര്യന്‍ ബിജെപിയില്‍ ചേര്‍ന്നത് രാജ്യസേവനത്തിനു വേണ്ടിയായിരുന്നുവെന്ന് ഭാര്യയും കരസേനയിലെ ഉന്നത ഉദ്യോഗസ്ഥ (നഴ്‌സിങ് വിഭാഗം)യുമായ അന്നമ്മ കുര്യന്‍. അതേ പോലെ ഞാനും രാജ്യ സേവനത്തിനു വേണ്ടിയാണ് ഇറങ്ങിത്തിരിച്ചിരുന്നത്. രാജ്യ സുരക്ഷയ്‌ക്കായി പൊരുതുന്ന സഹോദരങ്ങള്‍ക്കു വേണ്ടിയാണ് പ്രവര്‍ത്തിച്ചത്. അതിനാല്‍ ഭര്‍ത്താവിന്റെ സേവന മനോഭാവത്തെ ഒരിക്കലും ഞാന്‍ എതിര്‍ത്തിരുന്നുമില്ല.

മന്ത്രിയാകുമെന്ന് അറിഞ്ഞിട്ടും വിളിച്ചിരുന്നില്ല. ദല്‍ഹിക്ക് പോകുകയും വരികയും ചെയ്യുന്നത് പതിവായതിനാല്‍ ഇക്കുറി പോയത് മന്ത്രിയാകാനാണ് എന്നൊന്നും തോന്നിയുമില്ല. മന്ത്രി സ്ഥാനം പോകുകയും വരികയും ചെയ്യും. അതൊന്നും ഒരു മനുഷ്യന്റെ ജീവിതത്തിലെ വലിയ നേട്ടമായി കരുതേണ്ടതുമില്ല. ഇത്രയും കാലം അധ്വാനിച്ചതിന്റെ ഫലം, ഒരു അംഗീകാരമാണ് ഇത്. അന്നമ്മ പറഞ്ഞു.

അടല്‍ ബിഹാരി വാജ്‌പേയിയുടെയും ലാല്‍ കൃഷ്ണ അദ്വാനിയുടെയും നേതൃത്വത്തില്‍ ബിജെപി രൂപം കൊണ്ട അന്നു മുതല്‍ ജോര്‍ജ് അതിന്റെ വ്യത്യസ്ഥനായ ഒരു പ്രവര്‍ത്തകനായിരുന്നുവെന്ന് അയല്‍ക്കാരും ബന്ധുക്കളും ഓര്‍ക്കുന്നു.

Tags: bjpgeorge kurian
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

Kerala

ബിജെപി എംഎല്‍എമാരുടെ സാന്നിദ്ധ്യവും കോര്‍പ്പറേഷന്‍ ഭരണവും കേന്ദ്ര സഹായവും  ട്രിപ്പിള്‍ എന്‍ജിന്‍ വികസനം തിരുവനന്തപുരത്ത് സാധ്യമാക്കും:കരമന ജയന്‍

Kerala

നിയമസഭയില്‍ എന്‍ഡിഎ നിര്‍ണായക ശക്തിയാകും – വി.മുരളീധരന്‍

Kerala

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.