വയനാട്: വയനാട്ടിൽ റാഗിങ്ങിന്റെ പേരിൽ വിദ്യാർഥിക്ക് ക്രൂരമർദനം. മൂലങ്കാവ് സർക്കാർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ശബരിനാഥിനാണ് (15) പരുക്കേറ്റത്. കത്രികകൊണ്ട് നെഞ്ചിൽ കുത്തിപ്പരുക്കേൽപ്പിക്കുകയായിരുന്നു. മുഖത്ത് രണ്ടു ഭാഗത്തും നെഞ്ചിലും കുത്തേറ്റു. ചെവിക്കും സാരമായ പരുക്കേറ്റിട്ടുണ്ട്.
പരിചയപ്പെടാനെന്ന പേരിലാണ് ശബരിനാഥിനെ ക്ലാസിൽ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയത്. അഞ്ച് പേരോളം അടിച്ചുവെന്നാണ് രക്ഷിതാക്കൾ പറഞ്ഞത്. മൂക്കിനും സാരമായ പരുക്കുകൾ ഉണ്ട്. നാളെ കേസ് രജിസ്റ്റർ ചെയ്യുമെന്ന് ബത്തേരി പോലീസ് പറഞ്ഞു. തിരിച്ച് കുട്ടികളെ ഉപദ്രവിച്ചിട്ടില്ല. അടിയെല്ലാം കൊണ്ട് നിന്നുവെന്നും രക്ഷിതാക്കൾ പറയുന്നു. ശബരിനാഥൻ ഒമ്പതാം ക്ലാസ് വരെ മറ്റൊരു സ്കൂളിൽ ആയിരുന്നു പഠിച്ചത്. പത്താം ക്ലാസിൽ പഠിക്കാൻ പുതിയ സ്കൂളിൽ ചേരുകയായിരുന്നു.
ചികിത്സക്കെത്തിയ ബത്തേരി താലൂക്ക് ആശുപത്രിയിൽനിന്ന് നിർബന്ധിച്ചു ഡിസ്ചാർജ് ചെയ്യാൻ ശ്രമമുണ്ടായതായും പരാതിയുണ്ട്. കുട്ടിക്ക് മതിയായ ചികിത്സ നൽകിയില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ ഉൾപ്പെട്ട രണ്ട് കുട്ടികളെ ഏഴ് ദിവസത്തേയ്‌ക് സസ് പെൻ്റ് ചെയ്തതായി സ്കൂൾ അധികൃതർ അറിയിച്ചു. വിഷയം പ്രത്യേക കമ്മിറ്റി അന്വേഷിക്കുമെന്നും അധികൃതർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: