കാഠ്മണ്ഡു: ഹിമാലയന്‍ പര്‍വത നിരകളില്‍ നിന്ന് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നീക്കം ചെയ്തത് 11 ടണ്‍ മാലിന്യം. നേപ്പാള്‍ സൈന്യത്തിന്റെ നേതൃത്വത്തിലാണ് പര്‍വതത്തിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. നാല് മൃതദേഹങ്ങളും നീക്കം ചെയ്തു. ഇനിയും അമ്പത് ടണ്ണിലധികം മാലിന്യം എവറസ്റ്റില്‍ അവശേഷിക്കുന്നുണ്ടെന്ന് നേപ്പാള്‍ സൈന്യത്തെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള മാലിന്യക്കൂമ്പാരമായി എവറസ്റ്റ് മാറിയെന്ന ആശങ്ക പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നുണ്ടണ്ട്. 2019ലാണ് നേപ്പാള്‍ സൈന്യം പര്‍വതത്തിന്റെ വാര്‍ഷിക ശുചീകരണം ആരംഭിച്ചത്. അഞ്ച് വര്‍ഷം കൊണ്ടണ്ട് 119 ടണ്‍ മാലിന്യവും 14 മൃതദേഹങ്ങളും ചുമന്ന് താഴെ എത്തിച്ചിട്ടുണ്ടണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് ഹിമാലയത്തിലെ ട്രാഫിക്ക് ക്യൂവിന്റെ ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: