കോട്ടയം: കെഎസ്ആര്‍ടിസിയില്‍ ഇനി ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ഫാസ്റ്റുകളും. ദീര്‍ഘദൂരയാത്രികര്‍ക്ക് സമയം നഷ്ടവും മുഷിച്ചിലും ഒഴിവാക്കുകയാണ് ലക്ഷ്യം. ഒരേ റൂട്ടില്‍ ഓടുന്ന രണ്ടു സൂപ്പര്‍ഫാസ്റ്റ് ബസ്സുകളില്‍ ഒന്ന് ലിമിറ്റഡ് സ്റ്റോപ്പ് ആക്കാനാണ് പദ്ധതി. ആദ്യ ബസ് പ്രധാന പാതകളില്‍ നിന്ന് ഏറെ ഉള്ളിലേക്കുള്ള ബസ് സറ്റാന്ഡുകളില് കയറില്ല പ്രധാന പാതയില്‍ സറ്റാന്ഡുിലേക്കു തിരിയുന്ന ഭാഗത്ത് ഇതിന് സ്റ്റോപ്പ് ക്രമീകരിക്കും. ഇവിടെ ഇറങ്ങുന്ന യാത്രക്കാര്‍ക്ക് പിന്നാലെ വരുന്ന ബസ്സില്‍ കയറി സ്റ്റാന്‍ഡില്‍ എത്താന്‍ കഴിയും. ഉദാഹരണത്തിന് കോട്ടയത്തുനിന്ന് കോഴിക്കോടിനു പോകുന്ന ബസ് പെരുമ്പാവൂര്‍ ബസ്റ്റാന്‍ഡില്‍ കയറുന്നതിന് 2 കിലോമീറ്ററോളം ഉള്ളിലേക്ക് സഞ്ചരിക്കേണ്ടതുണ്ട്. ഇട റോഡിലൂടെയുള്ള ഈ യാത്ര വഴി ഉണ്ടാകുന്ന സമയനഷ്ടം ചെറുതല്ല. ഇത്തരം ബസ്റ്റാന്‍ഡുകള്‍ ലിമിറ്റഡ് ഷോപ്പ് സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ ഒഴിവാക്കാനാണ് ഉദ്യേശിക്കുന്നത്. എം സി റോഡ് വഴിയും ദേശീയപാത വഴിയും പോകുന്ന ബസ്സുകളിലാണ് ആദ്യഘട്ടത്തില്‍ ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ അവതരിപ്പിക്കുന്നത്. ഏതൊക്കെ സ്റ്റാന്‍ഡില്‍ ഇവ കയറുമെന്ന് അറിയാനായി എല്‍.എസ് വണ്‍, എല്‍ എസ് ടു എന്നിങ്ങനെ രണ്ടു നിറങ്ങളിലുള്ള ബോര്‍ഡുകള്‍ ഈ ബസുകളില്‍ സ്ഥാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: