ന്യൂദൽഹി : ജെഡിയു മേധാവി നിതീഷ് കുമാർ വെള്ളിയാഴ്ച ഇൻഡി പ്രതിപക്ഷ കൂട്ടായ്‌മയ്‌ക്കെതിരെ ആഞ്ഞടിച്ചു. അവർ ഒരിക്കലും രാജ്യത്തിനായി പ്രവർത്തിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങൾക്ക് ശേഷമാണ് നിതീഷിന്റെ പരാമർശം.
പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ രാജ്യം പുരോഗമിക്കുമെന്ന് ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (എൻഡിഎ) പാർലമെൻ്ററി യോഗത്തെ അഭിസംബോധന ചെയ്യവെ നിതീഷ് കുമാർ പറഞ്ഞു.
ഇത്തവണ ഇൻഡി മുന്നണിയിൽ വിജയിച്ചവർ അടുത്ത തിരഞ്ഞെടുപ്പിൽ തോൽക്കും. എനിക്കതിൽ വിശ്വാസമുണ്ട് . അവർ ഒരിക്കലും രാജ്യത്തിന് വേണ്ടി പ്രവർത്തിച്ചില്ല. അവർ ഒരിക്കലും രാജ്യത്തെ സേവിച്ചിട്ടില്ല. എന്നാൽ പിഎം മോദിയുടെ നേതൃത്വത്തിൽ രാജ്യം പുരോഗമിക്കും,”- കുമാർ പറഞ്ഞു.
2023-ൽ ഇൻഡി ബ്ലോക്കിന്റെ പ്രധാന സ്ഥാപക-അംഗമായിരുന്ന നിതീഷ് കുമാറിന്റെ പരിഹാസത്തിൽ പ്രധാനമന്ത്രി മോദിക്കും യോഗത്തിലെ മറ്റ് നേതാക്കൾക്കും ചിരിയടക്കാനായില്ല. എൻഡിഎ യോഗത്തിൽ നടത്തിയ പരാമർശത്തിൽ ജെഡിയു മേധാവി പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള തന്റെ പിന്തുണ സ്ഥിരീകരിച്ചു.
“ബീഹാറിന്റെ തീർപ്പാക്കാത്ത എല്ലാ ജോലികളും ചെയ്യും. ഞങ്ങളെല്ലാവരും ഒത്തുചേരുന്നത് വളരെ നല്ല കാര്യമാണ്, ഞങ്ങൾ എല്ലാവരും പ്രധാനമന്ത്രി മോദിയോടെപ്പം ഒരുമിച്ച് പ്രവർത്തിക്കും. നിങ്ങൾ ഞായറാഴ്ച പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും, പക്ഷേ ഇന്ന് തന്നെ അത് ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചു. നിങ്ങൾ സത്യപ്രതിജ്ഞ ചെയ്യുമ്പോഴെല്ലാം ഞങ്ങൾ നിങ്ങളോടൊപ്പമുണ്ടാകും. നിങ്ങളുടെ നേതൃത്വത്തിൽ ഞങ്ങൾ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കും” – അദ്ദേഹം പ്രധാനമന്ത്രിയോടായി പറഞ്ഞു.
ദേശീയ ജനാധിപത്യ സഖ്യത്തിന്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംപിമാർ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷം നടന്ന സഖ്യത്തിന്റെ യോഗത്തിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: