കോട്ടയം: ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും എന്‍ഡിഎയില്‍ നിന്ന് മാറി ഇന്‍ഡി മുന്നണിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിന്തുണ നല്കുന്നതല്ലേ മര്യാദ ? ഒരു ചാനല്‍ ചര്‍ച്ചയില്‍ ഇരുന്ന് സിപിഎമ്മിന്റെ രാജ്യസഭാംഗവും മാധ്യമ പ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസിന്റെതാണ് ചോദ്യം. ചര്‍ച്ച കേട്ടവര്‍ മൂക്കത്തില് വിരല്‍ വച്ചുപോയി. കൂറുമാറ്റം നടത്തണമെന്ന് പച്ചയായി ചാനല്ചര്ച്ചയിലിരുന്ന് ഒരു സിപിഎം നേതാവ് ആവശ്യപ്പെടുക. അതിനെ മര്യാദ എന്ന മാന്യമായ പദം കൊണ്ട് വിശേഷിപ്പിക്കുക! ജോണ്‍ ബ്രിട്ടാസ് തന്നെയാണോ ഇതു പറയുന്നതെന്ന് പ്രേക്ഷകന് കണ്ണു തിരുമി ഒന്നു കൂടി നോക്കിയിട്ടുണ്ടാകണം.
ഇക്കുറിയും കേന്ദ്രത്തില്‍ ബിജെപി തന്നെ ഭരിക്കുമെന്ന്് ഉറപ്പായപ്പോള്‍ ഇടതു, കോണ്‍ഗ്രസ് നേതാക്കളില്‍ പലര്‍ക്കും കിളിപോയ അവസ്ഥയാണ്. അല്ലെങ്കില്‍ ഒരു സഖ്യകക്ഷിയില്‍ പെട്ട രണ്ട് പാര്‍ട്ടികളെ തങ്ങളെ പിന്തുണയ്ക്കാന്‍ പരസ്യമായി ആവശ്യപ്പെടുമോ?
എന്‍ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയും നിതീഷ് കുമാറിന്റെ ജെഡിയുവും തെരഞ്ഞെടുപ്പിനു മുന്നേ എന്‍ഡിഎ സഖ്യകക്ഷികളാണ്. എന്‍ഡിഎ മുന്നണിക്ക് കീഴിലാണ് അവര്‍ മത്സരിച്ച് വിജയിച്ചത്. 16 സീറ്റില്‍ ടിഡിപിയും 12 സീറ്റില്‍ ജെഡിയുവും വിജയിച്ചു. ഇതുവരെ തങ്ങള്‍ മുന്നണി വിടുമെന്ന ഒരു സൂചനയും ഇരു നേതാക്കളും നല്‍കിയിട്ടില്ല. ആകെ സംഭവിച്ചത് നരേന്ദ്രമോദി ആന്ധ്രയിലെ തെരഞ്ഞെടുപ്പ് വിജയത്തില്‍ അഭിനന്ദിച്ചുകൊണ്ട് ചന്ദ്രബാബു നായിഡുവിനെ ഫോണില്‍ വിളിച്ചതാണ്. ഇതാണ് ചന്ദ്രബാബു നായിഡു എന്‍ഡിഎ വിടുമെന്ന അഭ്യൂഹമായി ചില മലയാള മാധ്യമങ്ങള്‍ അവതരിപ്പിക്കുന്നത്. നിതീഷ് കുമാര്‍ ഡല്‍ഹിയില്‍ വന്നപ്പോള്‍ മാധ്യമപ്രര്‍ത്തകരോട് സംസാരിക്കാതിരുന്നതും മുന്നണി മാറ്റത്തിന്റെ സൂചനയാണത്രെ!. ഇന്‍ഡി സഖ്യം നിതീഷ്കുമാറിന് പ്രധാനമന്ത്രിപദം വാഗ്ദാനം ചെയ്തു എന്നു വരെ ഇവര്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇവര്‍ രണ്ടുപേരും ചേര്‍ന്നാലും കോണ്‍ഗ്രസ് മുന്നണിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അംഗസംഖ്യ ആകില്ലെന്നതുപോലും വാര്‍ത്ത മെനയുന്നവര്‍ ഓര്‍ക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: