ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടങ്ങി ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ ബിജെപി പാർട്ടി ആസ്ഥാനങ്ങളിൽ ആഘോഷങ്ങൾക്ക് തയാറായിക്കഴിഞ്ഞു. വിജയം ഉറപ്പിച്ചുകൊണ്ട് മധുര പലഹാരങ്ങളും ഭക്ഷണവും ഒരുക്കിയിരിക്കുകയാണ്.
ദൽഹിയിലെ ബിജെപി ഓഫീസിൽ വലിയ അളവിൽ പൂരിയും ലഡുവും തയ്യാറാക്കികൊണ്ടിരിക്കുകയാണ്. എന്നാൽ ഛോലെ ബട്ടൂരെ ഒരുക്കിക്കൊണ്ട് കോൺഗ്രസ് ആസ്ഥാനവും ഉത്സവ അന്തരീക്ഷത്തിനേ് സാക്ഷ്യം വഹിക്കുകയാണ്. 297 സീറ്റുകളില്‍ എന്‍ഡിഎയ്‌ക്ക് ലീഡുണ്ട്. ബിജെപിക്ക് ഒറ്റക്ക് 249 സീറ്റുകളില്‍ ലീഡ് നേടാനായി. 160 സീറ്റില്‍ മാത്രമാണ് ഇൻഡി സഖ്യം ലീഡ് ചെയ്യുന്നത്. മറ്റ് പാര്‍ട്ടികള്‍ക്ക് 18 സീറ്റുകളിലാണ് ലീഡുള്ളത്.
എക്‌സിറ്റ് പോളുകളെല്ലാം ബിജെപിക്ക് തുടര്‍ഭരണം പ്രവചിച്ചിട്ടുണ്ടെങ്കിലും ജനവിധി അനുകൂലമാകുമെന്ന പ്രതീക്ഷയിലായിരുന്നു ഇൻഡി സഖ്യം. 295 സീറ്റ് നേടി അധികാരത്തില്‍ എത്തുമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ അവകാശവാദം. അതേസമയം പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തീരും മുമ്പ് തന്നെ എന്‍ഡിഎ സഖ്യം ഇൻഡി സഖ്യത്തേക്കാള്‍ ബഹുദൂരം മുന്നിലാണ്.
400 സീറ്റുകളെന്ന ലക്ഷ്യത്തിലേക്ക് എത്താനായില്ലെങ്കിലും 350 കടക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപിയും സഖ്യകക്ഷികളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: