കോട്ടയം: എക്സിറ്റ് പോള്‍ ഫലം പുറത്തുവിട്ട 5 സുപ്രധാന ഏജന്‍സികളും കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കും എന്ന് വിലയിരുത്തുമ്പോഴും മനോരമയ്ക്ക് ഉറപ്പില്ല. ഇന്ത്യടുഡേ മൈ ആക്സിസ് രണ്ടു മുതല്‍ മൂന്നു വരെ സീറ്റും എബിസി സി വോട്ടര്‍ ഒന്നു മുതല്‍ മൂന്നു വരെ സീറ്റും ടൈംസ് നൗ ഒരു സീറ്റും സിഎന്‍എന്‍ ന്യൂസ് 18 ഒന്നു മുതല്‍ മൂന്നു വരെ സീറ്റും ഇന്ത്യ ടിവി സിഎന്‍ എക്സ് ഒന്നുമുതല്‍ മൂന്നു വരെ സീറ്റും പ്രവചിക്കുമ്പോള്‍ മനോരമ പറയുന്നു: ബിജെപി അക്കൗണ്ട് തുറന്നേക്കാം എന്ന്. അതേസമയം കേരളത്തില്‍ യുഡിഎഫിന് ആധിപത്യം എന്ന് പറയാന്‍ മനോരമക്കു മടിയില്ല. വാര്‍ത്തയ്ക്കുള്ളില്‍ ബിജെപി അക്കൗണ്ട് തുറക്കും എന്ന് വിവിധ സര്‍വേകള്‍ വ്യക്തമാക്കുന്നു എന്ന് പറയുന്നുണ്ടെങ്കിലും തലക്കെട്ടില്‍ വന്നപ്പോള്‍ സന്ദേഹത്തിലായി. ബി.ജെ.പിയുടെ കാര്യത്തില്‍ വാര്‍ത്ത വാര്‍ത്തയായി നല്കാന് എക്കാലവും മനോരമയ്ക്ക് മടിയാണ്.
അതേസമയം മനോരമ ന്യൂസിന്റെ എക്സിറ്റ്പോള്‍ ഫലം ഞായറാഴ്ച വൈകീട്ട് വരാനിരിക്കുന്നതേയുള്ളൂ. 13 ഏജന്‍സികളുടെ എക്സിറ്റ് പോള്‍ ഫലം ശനിയാഴ്ച വൈകിട്ടോടെ പുറത്തുവന്നതിനു പിന്നാലെ, ഒരുദിവസം കഴിഞ്ഞാണ് മനോരമ തങ്ങളുടെ പ്രവചനം നടത്താനിരിക്കുന്നത്. ഇനിയിപ്പോള്‍ പ്രവചിക്കുന്നതില്‍ എന്താണ് അര്‍ത്ഥം എന്ന് പിടികിട്ടുന്നില്ല. മറ്റു എക്സിറ്റ് പോളുകളുടെ ചുവടുപിടിച്ചാകുമോ മനോരമ സര്‍വ്വേ തയ്യാറാക്കുന്നതെന്ന് ആര്‍ക്കും സംശയം തോന്നിപ്പോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: