ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷകള്‍ക്കപ്പുറമെന്ന് സര്‍ക്കാര്‍ കണക്കുകള്‍. സര്‍ക്കാരിന്റെ സ്റ്റാറ്റിസ്റ്റിക് മന്ത്രാലയം പുറത്ത് വിട്ട കണക്ക് പ്രകാരം 2024 ജനവരി-മാര്‍ച്ച് കാലമായ ഇന്ത്യയുടെ നാലാം സാമ്പത്തിക പാദത്തില്‍ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചു. 2022-23ല്‍ ഇതേ കാലയളവില്‍ വളര്‍ച്ച വെറും 6.1 ശതമാനം മാത്രമായിരുന്നു.
2023-24 സാമ്പത്തിക വര്‍ഷം മുഴുവന്‍ കണക്കിലെടുത്താല്‍ സാമ്പത്തിക വളര്‍ച്ച 8.2 ശതമാനമാണ്. 2022-23ല്‍ സാമ്പത്തിക വളര്‍ച്ച വെറും 7 ശതമാനം മാത്രമായിരുന്നു വളര്‍ച്ച. എന്തായാലും മെയ് 31ന് സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ ഏറെ ആത്മവിശ്വാസം പകരുന്ന ഒന്നായി. ആഗോളവെല്ലുവിളികളായ പണപ്പെരുപ്പവും ഇറാന്‍-ഇസ്രയേല്‍, റഷ്യ-ഉക്രൈന്‍ യുദ്ധസാഹചര്യങ്ങളും നിലനില്‍ക്കെയാണ് ഇന്ത്യ സാമ്പത്തികരംഗത്ത് മുന്നേറുന്നത്.
ഇന്ത്യയിലെ ഉപഭോഗം സുശക്തമായി തുടരുന്നതാണ് ഇതിന് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: