മുംബൈ: ഇന്ത്യന്‍ രൂപയെ അതിശക്തകറന്‍സിയായി സമീപഭാവിയില്‍ മാറിയേക്കുമെന്നും അതിന് സഹായകരമായ മൂന്ന് സംഭവവികാസങ്ങള്‍ ഈയിടെ നടന്നെന്നും സാമ്പത്തിക വിദഗ്ധര്‍. അതില്‍ ഒരെണ്ണം റിസര്‍വ്വ് ബാങ്ക് അവരുടെ ലാഭവിഹിതത്തില്‍ നിന്നും 2.1 ലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാരിന് കൊടുത്തതാണ്. ജൂലായ് ഒന്ന് മുതല്‍ ജെപി മോര്ഗന് ചേസ് ആന്റ് കമ്പനിയുടെ ബോണ്ട് സൂചികയില്‍ ഇന്ത്യന്‍ ബോണ്ടുകളെ ജൂണ്‍ 28 മുതല്‍ ഉള്‍പ്പെടുത്താനിരിക്കുകയാണ്. ഇത് വഴി ഇന്ത്യയിലേക്ക് ഏകദേശം 4000 കോടി ഡോളര്‍ വിദേശനിക്ഷേപം ഒഴുകിയെത്തും എന്ന് കരുതുന്നു. ഇത് രൂപയെ വീണ്ടും ശക്തിപ്പെടുത്തും. ഇന്ത്യന്‍ ബോണ്ടുകളിലേക്ക് വന്‍ വിദേശ നിക്ഷേപം എത്തുന്നതോടെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയരുമെന്നും അത് ഒരു ഡോളറിന് 82 രൂപ എന്ന നിലയിലേക്ക് ഉയരുമെന്നും ആണ് അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് പ്രവചിച്ചിരിക്കുന്നത്. 2024 അവസാനത്തോടെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഉയരും. ഇപ്പോള്‍ ഒരു ഡോളറിന് 83 രൂപ 50 പൈസ എന്നതാണ് വിനിമയ നിരക്ക്. ഇതാണ് ഒരു ഡോളറിന് 82 രൂപയിലേക്ക് ഉയരാന്‍ പോകുന്നത്. – ഹോങ്കോംഗിലെ ഫിച്ച് ഡയറക്ടര്‍ ജെറമി സൂക്ക് പറയുന്നു.
ഇന്ത്യയെ അന്താരാഷ്ട്ര കറന്‍സിയാക്കി മാറ്റാനുള്ള മോദി സര്‍ക്കാരിന്റെ ശ്രമമാണ് മറ്റൊന്ന്. ഈയിടെ റഷ്യപോലും ഇന്ത്യയ്ക്ക് നല്കുന്ന എണ്ണയ്ക്ക് ഇന്ത്യന്‍ രൂപയില്‍ പ്രതിഫലം വാങ്ങാമെന്ന് സമ്മതിച്ചിരിക്കുകയാണ്. യുഎഇ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളും രൂപയിലുള്ള ഇടപാടുകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. ഇതിന് ആക്കം കൂട്ടാനുള്ള പരിഷ്കാരങ്ങളുമായി മുന്നോട്ടു പോവുകയാണ് റിസര്‍വ്വ് ബാങ്ക്. പൊതുവേ ഡോളറിന്റെ ആധിപത്യം ഇല്ലാതാക്കാനും യുഎസ് ഡോളറിന്മേലുള്ള ആശ്രിതത്വം ഇല്ലാതാക്കാനുമുള്ള ശ്രമങ്ങള്‍ റഷ്യ, ചൈന തുടങ്ങി പല രാജ്യങ്ങളും നടത്തിവരുന്നുണ്ട്. ഇതുപോലെ ഒരു ശ്രമമാണ് ഇന്ത്യയും നടത്തുന്നത്. ഇന്ത്യയുമായുള്ള വ്യാപാര ഇടപാടുകളില്‍ അമേരിക്കന്‍ ഡോളറിന് പകരം ഇന്ത്യന്‍ രൂപ ഉപയോഗിക്കുന്ന രീതി മോദി സര്‍ക്കാരിന്റെ വലിയൊരു നീക്കമാണ്. ഇന്ത്യന്‍ രൂപയുടെ മൂല്യമുയര്‍ത്തുക, അതിന് അന്താരാഷ്ട്ര തലത്തില്‍ വിലയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പല നീക്കങ്ങളില്‍ ഒന്നാണ് ഇത്.
റിസര്‍വ്വ് ബാങ്കിന്റെ കൈവശമുള്ള ശക്തമായ വിദേശനാണ്യശേഖരമാണ് മറ്റൊന്ന്. ഇപ്പോള്‍ റിസര്‍വ്വ് ബാങ്കിന്റെ കൈവശമുള്ള വിദേശ നാണ്യശേഖരം 64,500 കോടി ഡോളര്‍ എന്ന വലിയ തുകയാണ്. രൂപയ്ക്ക് ഏതെങ്കിലും തരത്തില്‍ മൂല്യശോഷണം നേരിട്ടാല്‍ ഇതിലെ ഒരു ചെറിയ പങ്ക് ഉപയോഗിച്ചാല്‍ പോലും രൂപയുടെ മൂല്യമിടിച്ചില്‍ ഇല്ലാതാക്കാനാവും.
ഏഷ്യന്‍ കറന്‍സികളില്‍ നിക്ഷേപകര്‍ കൂടുതല്‍ ആഗ്രഹിക്കുന്നത് ഇന്ത്യന്‍ രൂപയില്‍ നിക്ഷേപിക്കാനാണ്. ഇതിന് കാരണം രൂപയുടെ സുസ്ഥിരതയും രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി കുറവായിരിക്കുന്നതും ഇന്ത്യന്‍ സമ്പദ്ഘടനയുടെ കരുത്തുമാണെന്ന് സിറ്റി ഗ്രൂപ്പിന്റെ ഏഷ്യാ പസഫിക് ഫോറിന് എക്സ്ചേഞ്ച് ട്രേഡിംഗ് മേധാവി നാഥന് വെങ്കട് സ്വാമി പറയുന്നു.
“രൂപ വളരെ സുസ്ഥിരമാണ്. ഒരു ദിവസത്തിനിടയിലുള്ള രൂപയുടെ മൂല്യശോഷണം പരിമിതമാണ്. 2024ല്‍ മൂല്യവ്യതിയാനം അമര്‍ച്ച ചെയ്യുന്നതില്‍ രൂപ വിജയിച്ചു”. നാഥന് വെങ്കട് സ്വാമി വിശദീകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: