Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കള്ളക്കളിക്ക് പോലീസ് ഒത്താശ; വനിതാ ഉദ്യോഗസ്ഥ നല്കിയ പരാതിയില്‍ അന്വേഷണം അട്ടിമറിച്ചു

സ്ഥലംമാറിയ ശേഷം ഫയല്‍ കാണാതെ പോയെന്ന് കാട്ടി നോട്ടീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2024, 10:35 pm IST
in Kerala

തൊടുപുഴ: കെഎസ്ഇബി പത്തനംതിട്ട മൂഴിയാര്‍ ജനറേഷന്‍ സര്‍ക്കിളിലെ വനിത ഉദ്യോഗസ്ഥയുടെ സ്ഥലമാറ്റം സംബന്ധിച്ച വിവാദങ്ങള്‍ 15 മാസം കഴിഞ്ഞിട്ടും കെട്ടടങ്ങുന്നില്ല. മന്ത്രി ഇടപെട്ടിട്ടും മനപൂര്‍വം വൈകിപ്പിച്ച സ്ഥലമാറ്റം പിന്നീട് അനുവദിച്ചത് ജന്മഭൂമി വാര്‍ത്തയ്‌ക്ക് പിന്നാലെ. ഒടുവില്‍ ഇതുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം തന്നെ അട്ടിമറിച്ചിരിക്കുകയാണ്.

15 മാസം മുമ്പാണ് സംഭവങ്ങളുടെ തുടക്കം. സ്ഥലം മാറ്റം ലഭിച്ചെങ്കിലും, മൂഴിയാര്‍ അസി. ഫിനാന്‍സ് ഓഫീസറായിരുന്ന ഉദ്യോഗസ്ഥയെ മേലധികാരികളുടെ അഴിമതിക്ക് കൂട്ട് നില്‍ക്കാത്തതിനാല്‍ സ്ഥലമാറ്റം നല്കാതെ വലയ്‌ക്കുകയായിരുന്നു. ഇത് വിവാദമായതോടെ സ്ഥലമാറ്റം നല്കി. പക്ഷെ സ്ഥലം മാറ്റ ദിവസം യാത്രയയപ്പ് പോലും നല്കാതെ ഒരു മീറ്റിങ്ങിന് നാലു കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്തേക്ക് കൊണ്ടുപോയി. മീറ്റിങ് അവസാനിച്ച്, അവസാന ബസും പോയെന്ന് ഉറപ്പാക്കിയ ശേഷം, വൈകിട്ട് അഞ്ചേകാലോടെ റിലീവിങ് ലെറ്റര്‍ കൈമാറി. ഇതോടെ ബുദ്ധിമുട്ടിലായ ഉദ്യോഗസ്ഥ ഒരു ദിവസത്തേക്ക് താമസിക്കാന്‍ ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവില്‍ സൗകര്യം അഭ്യര്‍ത്ഥിച്ചെങ്കിലും ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ സന്തോഷ് ഇതനുവദിച്ചില്ല.

മടങ്ങാന്‍ വാഹനം ലഭിക്കാതെ വന്നതോടെ അവര്‍ മൂഴിയാര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. തുടര്‍ന്ന് അവിടെ നിന്ന് പറഞ്ഞുവിട്ട ഓട്ടോറിക്ഷയില്‍ അവര്‍ ചിറ്റാറില്‍ എത്തി. രാത്രിയില്‍ ഇവിടെ മുറി വാടകയ്‌ക്കെടുത്തു. പുലര്‍ച്ചെയാണ് ബസില്‍ പത്തനംതിട്ടയ്‌ക്ക് പോയത്. കൂടുതല്‍ പരാതിക്ക് പോകാതെ ഉദ്യോഗസ്ഥ കെഎസ്ഇബി മൂവാറ്റുപുഴ സര്‍ക്കിള്‍ അസി. ഫിനാന്‍സ് ഓഫീസറായി പോയി.

നാല് മാസത്തിന് ശേഷം, അന്നത്തെ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ സ്ഥലം മാറി പോയതിന് ശേഷം, ഫയല്‍ മോഷണം പോയെന്ന് കാട്ടി ഉദ്യോഗസ്ഥയ്‌ക്ക് നോട്ടീസ് ലഭിച്ചു. എല്ലാം കൃത്യമായി പരിശോധിച്ച ശേഷമാണ് വിടുതല്‍ നല്കിയതെങ്കിലും ഇതില്‍ പേനകൊണ്ട് കാണാതായ ഫയലിന്റെ പേര് എഴുതിച്ചേര്‍ക്കുകയായിരുന്നു.

ഇതോടെ വനമേഖലയായിട്ടും സ്ഥലംമാറ്റം വൈകിപ്പിച്ചെന്നും താമസ സൗകര്യമോ വാഹനമോ നല്കിയില്ലെന്നും കാട്ടി ഉദ്യോഗസ്ഥ പരാതി നല്കി. എന്നാല്‍ കെഎസ്ഇബിയോ പോലീസോ കേസെടുക്കാതെ ഒളിച്ചുകളിച്ചു. പിന്നാലെ പട്ടികജാതി, വര്‍ഗ കമ്മിഷന്‍ മുഖാന്തിരം പരാതി നല്കി.

കമ്മിഷന്‍ നടത്തിയ തെളിവെടുപ്പില്‍ നിജസ്ഥിതി ബോധ്യപ്പെട്ട് കോന്നി ഡിവൈഎസ്പിയോട് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിച്ചു. എന്നാല്‍ ഡിവൈഎസ്പി രാജപ്പന്‍ ടി. പ്രതികളായ മൂന്നുപേരെയും ഉദ്യോഗസ്ഥയേയും വിളിച്ച് ഒത്തു തീര്‍പ്പിനായി ശ്രമം. ഇതിന് വഴങ്ങാതെ വന്നതോടെ പ്രധാനപ്പെട്ട രണ്ടുപേരെ ഒഴിവാക്കി ഡെപ്യൂട്ടി സിഇയ്‌ക്കെതിരെ മാത്രം പോലീസ് 2023 ഡിസംബറില്‍ കേസെടുത്തു (എഫ്ഐആര്‍ നമ്പര്‍ 227/2023).

ഇദ്ദേഹവും പിന്നാലെ വന്ന ഡിവൈഎസ്പി പി. നിയാസും കേസ് അന്വേഷണം അട്ടിമറിച്ച്, പ്രതികളെന്ന് ആരോപിക്കപ്പെടുന്നവരെ സാക്ഷികളാക്കി മൊഴിയെടുത്തു. പരാതിക്കാരിയുടെ ആരോപണം കളവാണെന്ന് പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മെയ് 21ന് റഫറല്‍ റിപ്പോര്‍ട്ടും സമര്‍പ്പിച്ചു.

ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ ഇന്ന് വിരമിക്കാനിരിക്കെയാണ് അദ്ദേഹത്തെ സംരക്ഷിക്കാനുള്ള പോലീസിന്റെ ഈ വിചിത്ര നടപടി. ഇതിനിടെ കഴിഞ്ഞ ദിവസം മറുപടി കൊടുത്ത ശേഷവും മൂഴിയാറില്‍ നിന്ന് പുതിയ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറുടെ വക രണ്ടാമത്തേ നോട്ടീസും ലഭിച്ചു. ഇദ്ദേഹവും ഇന്ന് വിരമിക്കുകയാണ്.

പരാതി അന്വേഷിച്ചത് ആരോപണ വിധേയന്‍!

ഇതേ വിഷയത്തില്‍ കോന്നി ഡിവൈഎസ്പി കേസന്വേഷണം അട്ടിമറിക്കുന്നതായി കാട്ടി മലയരയ സംരക്ഷണ സമിതി സെക്രട്ടറി സി.ഐ. ജോണ്‍സണ്‍ മുഖ്യമന്ത്രിക്ക് പരാതി നല്കിയിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ നല്കിയ പരാതിയില്‍ പിന്നീടുണ്ടായത് വലിയ ഒത്തുകളിയാണ്. പരാതിയില്‍ ആരോപണ വിധേയനായ ഡിവൈഎസ്പി തന്നെ അന്വേഷണം നടത്തി. മുകളില്‍ നിന്ന് പത്തനംതിട്ട എസ്പി വി. അജിത്തിന് കൈമാറിയ പരാതിയിലാണ് ഈ അട്ടിമറി നടന്നത്. കോന്നി ഡിവൈഎസ്പിയെ മാറ്റി പകരം ക്രൈംബ്രാഞ്ചോ, എഎസ്പി നിലയിലുള്ള വനിതയോ സംഭവം അന്വേഷിക്കണമെന്ന ആവശ്യമാണ് സംഘടന മുന്നോട്ടുവച്ചത്.

Tags: Kerala PolicePolice Connivance for Cheating
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംആര്‍ അജിത്കുമാറിനെതിരെ വകുപ്പുതല നടപടിക്കൊരുങ്ങി ആഭ്യന്തരവകുപ്പ്; സസ്‌പെൻഷന് സാധ്യത

Kerala

ഗോപകുമാര്‍ എംഎല്‍എയ്‌ക്ക് വധഭീഷണി, അന്വേഷണം മന്ദഗതിയില്‍

Kerala

പീഡിപ്പിച്ചുവെന്ന 13 കാരിയുടെ വ്യാജ പരാതി ; നരകവേദന അനുഭവിപ്പിച്ച പോലിസുകാരെ വെറുതെ വിടില്ല , ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി മർദ്ദനമേറ്റ 20കാരൻ

Kerala

പണം തട്ടിയെടുക്കാന്‍ പുതിയ മാര്‍ഗം: ‘ബോസ് സ്‌കാമി’നെതിരെ ജാഗ്രത പാലിക്കണമെന്ന് പോലീസ്

Article

കേരളം ഭീകരാലയം: തിളയ്‌ക്കുന്ന തീവ്രവാദം

പുതിയ വാര്‍ത്തകള്‍

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.

എംബാപ്പെയെ നിഷ്പ്രഭനാക്കി യമാലും കൂട്ടരും…സ്പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പിച്ചു

അമേരിക്ക ഇറാനില്‍ നടത്തിയ മിസൈല്‍ ആക്രമണം(ഇടത്ത്) അമേരിക്കയ്ക്കെതിരെ പ്രതിഷേധിച്ച് 180 ഇറാന്‍ എംപിമാര്‍ (വലത്ത്)

ഗൾഫില്‍ ഭീതി; കുവൈത്തിനെ ഇറാന്‍ ആക്രമിച്ചു, അമേരിക്കയെ വെറുതെ വിടരുതെന്ന ആവശ്യവുമായി ഇറാനിലെ 180 എംപിമാര്‍ –

ആദ്യമലയാളി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു;മലയാളിയായ അനില്‍ മേനോനെയും വഹിച്ച് സോയൂസ് എംഎസ് 29 പേടകം കുതിച്ചു

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.