Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തട്ടിപ്പു ഗെയിമുകളിലൂടെ കുട്ടികളെ കുടുക്കാന്‍ സൈബര്‍ ക്രിമിനലുകള്‍; വേണം സ്‌കൂളുകളില്‍ ഡിജിറ്റല്‍ ഡീ അഡിക്ഷന്‍ കാമ്പെയ്ന്‍

ശരത്ത് ഏഴംകുളംbyശരത്ത് ഏഴംകുളം
May 30, 2024, 01:25 am IST
inKerala

പത്തനംതിട്ട: കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ അപകടകരമാം വിധം ഓണ്‍ലൈന്‍ ഗെയിമുകളോട് ആസക്തി വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയ പരസ്യങ്ങളില്‍ ആകൃഷ്ടരായി തട്ടിപ്പു ഗെയിമുകളുടെ ചതിക്കുഴികളില്‍ വീണു പോകുന്ന കുട്ടികളുടെ എണ്ണം സംസ്ഥാനത്ത് അനുദിനം കൂടുകയാണ്. ചില സോഷ്യല്‍ മീഡിയ ഇന്‍ഫഌവന്‍സര്‍മാരുടെ സ്വാധീനവും കുട്ടികളെ തട്ടിപ്പു ഗെയിമിലേക്ക് നയിക്കുന്നുണ്ട്. ഇത്തരം ഗെയിമുകളിലൂടെ തങ്ങള്‍ വന്‍തോതില്‍ പണം സമ്പാദിച്ചു എന്ന രീതില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫഌവന്‍സര്‍മാര്‍ പ്രൊമോഷന്‍ വീഡിയോകള്‍ ചെയ്യുന്നത് കണ്ടാണ് കുട്ടികള്‍ പലപ്പോഴും ഇവയില്‍ അകൃഷ്ടരാകുന്നത്.

എന്നാല്‍ അവരുടെ വീഡിയോയില്‍ ഗെയിം ആപ്പുകളുടെ ഡെമോ മാത്രമേ കാണൂ. ഇത് പലപ്പോഴും കുട്ടികള്‍ക്ക് മനസിലാകില്ല. ഓണ്‍ലൈന്‍ റമ്മി ആണ് ഗെയിമുകളില്‍ ഏറ്റവും വില്ലന്‍. ഓണ്‍ലൈന്‍ ഗെയിമിനു പണം കണ്ടെത്താന്‍ കുട്ടികള്‍ കുറ്റകൃത്യങ്ങളിലേക്കു തിരിയുന്ന സംഭവങ്ങള്‍ കൂടി വരികയാണ്.

2021 ഫെബ്രുവരിയില്‍ സംസ്ഥാന സര്‍ക്കാര്‍ കേരള ഗെയിമിങ് ആക്റ്റ് കൊണ്ടുവന്നെങ്കിലും ഹൈക്കോടതി ഉത്തരവില്‍ റദ്ദാക്കപ്പെട്ടു. റമ്മി ഒരു സ്‌കില്‍ ഗെയിം ആണെന്ന സുപ്രീം കോടതി റൂളിങ്ങിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ആ ബില്ല് റദ്ദാക്കിയത്. പിന്നീട് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് വലിയ ഇടപെടലുകള്‍ ഇക്കാര്യത്തില്‍ ഉണ്ടായില്ല.
ഇപ്പോള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് വന്‍ ലോബി തന്നെ ഈ രംഗത്തു പ്രവര്‍ത്തിക്കുന്നുണ്ട്. കൊവിഡ് കാലത്താണ് കുട്ടികളില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം ഗണ്യമായി വര്‍ധിച്ചത്. എന്നാല്‍ അത് ഇപ്പോള്‍ സ്മാര്‍ട്ട് ഫോണ്‍-ഓണ്‍ലൈന്‍ ഗെയിം അഡിക്ഷനിലേക്കു വളര്‍ന്നിരിക്കുന്നു എന്നതാണ് ഞെട്ടിക്കുന്ന വസ്തുത.
ഓണ്‍ലൈന്‍ ഗെയിമുകളുടെ സ്വാധീനം കുട്ടികളില്‍ ഡോപമിന്‍ ഹോര്‍മോണ്‍ ക്രമാതീതമായി കൂടാനും ഉറക്കമില്ലായ്‌മയ്‌ക്കും കാരണമാകുന്നുണ്ടെന്നു ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഓണ്‍ലൈന്‍ ഗെയിം ഉപയോഗം കുട്ടികളില്‍ പ്രത്യേക ആസക്തി ഉണര്‍ത്തുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. കടുത്ത മാനസിക പ്രശ്‌നങ്ങളും സ്വഭാവ വൈകൃതങ്ങളും ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിപ്പെട്ട കുട്ടികളില്‍ വ്യാപകമായി കാണുന്നുണ്ട്. കേരളത്തിലെ ഒട്ടേറെ കുട്ടികള്‍ രാത്രി ഉണര്‍ന്നിരുന്നു രഹസ്യമായി ഓണ്‍ലൈന്‍ ഗെയിമുകളില്‍ മുഴുകുന്നത് ലഹരി ഉപയോഗത്തിലെന്നപോലെ ഗെയിമിങ്ങില്‍ അവര്‍ അഡിക്റ്റ് ആയതുകൊണ്ടാണ്.

രക്ഷിതാക്കളുടെ നിരന്തര ശ്രദ്ധ വേണം

ഓണ്‍ലൈന്‍ ഗെയിം അഡിക്ഷന്‍ പ്രതിരോധിക്കാന്‍ പല മാര്‍ഗ്ഗങ്ങളുണ്ട്. 18 വയസിനു താഴെയുള്ള കുട്ടികളില്‍ സൈബര്‍ ക്രൈം അവബോധം സൃഷ്ടിക്കാന്‍ കേരള പോലീസ് നിലവില്‍ ഡിജിറ്റല്‍ ഡി അഡിക്ഷന്‍ പ്രോഗ്രാമുകള്‍ നടത്തുന്നുണ്ട്. എന്നാല്‍ കുറച്ചു ജില്ലകളില്‍ മാത്രമാണ് ഈ പ്രോഗ്രാമുകള്‍ നടക്കുന്നത്. സംസ്ഥാന വ്യാപകമായി സ്‌കൂള്‍ കുട്ടികള്‍ക്കിടയിലേ ഇത്തരം പ്രോഗ്രാമുകള്‍ നടക്കുന്നുള്ളൂ എന്നത് വലിയ ന്യൂനതയാണ്. സംസ്ഥാനം ഒട്ടാകെ ഇതു വ്യാപിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഈ പ്രോഗ്രാമുകളില്‍ ഓണ്‍ലൈന്‍ ഗെയിം-സ്മാര്‍ട്ട് ഫോണ്‍ അഡിക്ഷന്‍ കൈകാര്യം ചെയ്യാന്‍ മനശാസ്ത്ര വിദഗ്ധരുടെ സേവനം ലഭിക്കും.

ഓണ്‍ലൈന്‍ ചതിക്കുഴികളില്‍ വീഴാതിരിക്കാന്‍ വേണ്ട മുന്‍കരുതല്‍ സംബന്ധിച്ചും ഇവ കുട്ടികളെ ജാഗരൂകരാക്കും. മിക്ക ഓണ്‍ലൈന്‍ ഗെയിമുകളുടെയും ഉറവിടം ചൈനയാണ്. ഈ ഗെയിം കമ്പനികള്‍ ഒന്നും തന്നെ ഇന്ത്യന്‍ ഐടി ആക്ട് അനുസരിച്ചു പ്രവര്‍ത്തിക്കുന്നവയല്ല. കമ്പനി രജിസ്‌ട്രേഷനും ഭാരതത്തിനു പുറത്താണ്. അതു കൊണ്ടു തന്നെ ഓണ്‍ലൈന്‍ ഗെയിം ക്രൈമുകളില്‍ ശക്തമായ നടപടി ഉണ്ടാകാറില്ല. ഈ അധ്യയന വര്‍ഷം സ്‌കൂളുകളില്‍ ഡിജിറ്റല്‍ ഡിഅഡിക്ഷന്‍ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കാന്‍ സ്‌കൂള്‍ അധികൃതരോട് രക്ഷിതാക്കള്‍ വശ്യപ്പെടുന്നത് ഉചിതമാവും.

Tags: childrenschoolsCyber ​​criminalscheating gamesDigital de-addiction campaign
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്തൊരു അമ്മ! കുട്ടികള്‍ വാട്ടര്‍ ടാങ്കില്‍ വീണു മരിച്ചതല്ല, കൊന്നതാണ്!, സ്വതന്ത്രമായ ജീവിതത്തിന് അവര്‍ തടസമെന്ന് മൊഴി

Kerala

കരുവാറ്റ കൊലക്കേസില്‍ പ്രതികളായ കുട്ടികളുടെ തെളിവെടുപ്പിന് അനുമതി നല്‍കി ഹൈക്കോടതി

India

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം; ഗ്രാമവികസനം ദേശീയ വികസനത്തിന്റെ അടിത്തറ: ഭയ്യാജി ജോഷി

India

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

Kerala

മക്കളെ എവിടെ പഠിപ്പിക്കണമെന്നു പറയാന്‍ സി പി ജോണ്‍ ആരാണ് ? പ്രതികരിച്ച് മുന്‍മന്ത്രി വീണാ ജോര്‍ജ്

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.