മുംബൈ: ഇടത് ചായ് വുള്ള മാധ്യമങ്ങള്‍ക്ക് സ്വാര്‍ത്ഥലക്ഷ്യങ്ങള്‍ മാത്രമേയുള്ളൂ. തത്വദീക്ഷയില്ല. അതാണ് ഇപ്പോള്‍ ‘ദി വൈര്‍'(The Wire) എന്ന മാസികയിലെ ലേഖനത്തിലൂടെ പുറത്തുവരുന്നത്. മഹാരാഷ്ട്രയില്‍ ഒരു കാലത്ത് ശരദ് പവാറിന്റെ കോട്ടയായ ബാരാമതിയില്‍ പവാറിന്റെ മകള്‍ സുപ്രിയ സുലേ തോറ്റേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇതോടെ ‘ദി വൈര്‍’ മാസിക പുതിയൊരു കെട്ടുകഥയുമായി ഇറങ്ങിയിരിക്കുന്നു.
ശരദ് പവാറിന്റെ കോട്ടയായ ബാരാമതിയില്‍ നടക്കുന്നത് പ്ലാസി യുദ്ധമാണെന്നാണ് (The Battle of Plassey) ദി വൈര്‍ മാസികയുടെ കണ്ടെത്തല്‍. 18ാം നൂറ്റാണ്ടില്‍ നടന്നതാണ് പ്ലാസി യുദ്ധം. ബ്രിട്ടീഷുകാരും ബംഗാള്‍ നവാബായ സിറാജുദ്ദീന് ധവളയും തമ്മില്‍ നടന്ന ഈ യുദ്ധത്തില്‍ ബ്രീട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി(British East India Company) വിജയിച്ചു. അതോടെയാണ് ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ വേര് പിടിപ്പിച്ചത്.
ബാരാമതിയില്‍ ശരദ് പവാറിന്റെ മകള്‍ക്കെതിരെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ശരദ് പവാറിന്റെ മരുമകന് അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറാണ്. സുനേത്ര പവാര്‍ ബാരാമതിയില്‍ ജയിക്കുന്നതോടെ ശരദ് പവാര്‍ എന്ന സിറാജുദ്ദീന് ധവള തോല്‍ക്കുകയാണെന്നും ബിജെപി എന്ന ബ്രിട്ടീഷ് ശക്തി മഹാരാഷ്ട്രയില്‍ മേല്‍ക്കൈ നേടുമെന്നുമാണ് ദി വൈര്‍ മാസികയുടെ ലേഖനത്തില്‍ പറയുന്നത്. ശരദ് പവാറിന്റെ മകളെ തോല്പിക്കാന് ബിജെപിയെ സഹായിക്കുന്നത് അജിത് പവാറാണെന്നും അദ്ദേഹം പ്ലാസി യുദ്ധത്തില്‍ ബ്രിട്ടീഷുകാരെ സഹായിച്ച സിറാജുദ്ദീന് ധവളയുടെ പടനായകന് മിര്‍ ജാഫറിനെപ്പോലെയാണെന്നും ഈ ലേഖനം പറയുന്നു.
അതിസമര്‍ത്ഥമായ കരുനീക്കത്തിലൂടെ ശരദ് പവാറിന്റെ ബാരാമതി കോട്ട പൊളിക്കുക എന്ന തന്ത്രമാണ് ബിജെപി ആവിഷ്കരിച്ചത്. അതിനായി ശരദ് പവാറിന്റെ മരുമകനായ അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറിനെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. ശരദ് പവാറിനെപ്പോലെ തന്നെ ബാരാമതിയില്‍ സുപരിചതനായ അജിത് പവാര്‍. ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെയെപ്പോലെ പരിചിതയാണ് സുനേത്ര പവാര്‍. സുനേത്ര പവാറിന് പിന്നില്‍ ബിജെപിയും ഏക് നാഥ് ഷിന്‍ഡേയുടെ ശിവസേനയും ചേരുന്നതോടെ ശരദ് പവാറിന് കാലിടറുമെന്നുറപ്പ്. അത് തിരിച്ചറിഞ്ഞതോടെയാണ് ശരദ് പവാറിനെ സ്വദേശിയായ സിറാജുദ്ദീന് ധവളയും ബിജെപിയെ വിദേശിയായ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയായും ദി വൈര്‍ മാസിക താരതമ്യം ചെയ്തിരിക്കുന്നത്.
2019ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ 152 സീറ്റുകളില്‍ വിജയിച്ച് ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറിയിരുന്നു. അന്ന് വെറും 124 സീറ്റുകളില്‍ ജയിച്ച ഉദ്ധവ് താക്കറെയെ കൂട്ട് പിടിച്ച് ഒറ്റുകാരനായ ശരദ് പവാറിന്റെ എന്‍സിപി മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് അധികാരം പിടിച്ചെടുത്തു. ആ ഒറ്റുകാരനായ പവാറിനെ ഇപ്പോള്‍ സിറാജുദ്ദീന് ധവളയെന്ന് വിശേഷിപ്പിക്കുന്നത് ദി വൈര്‍ മാസികയുടെ രഹസ്യ അജണ്ട മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തനം മാത്രം ആയതിനാലാണ്. എല്ലാതരം നന്മകളുടെയും സ്വദേശത്തനിമയുടെയും പ്രതീകമാണ് ദി വൈര്‍ മാസികയ്ക്ക് ഇപ്പോള്‍ ശരദ് പവാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: