പത്തനംതിട്ട: ഗിരീഷ് കര്‍ണാട് സ്മാരക വേദിയുടെ സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വിവിധ മേഖലകളില്‍ പ്രദീപ് മാളവീക, ജയന് മൂരാട്, ടി.കെ.ജി. നായര്‍, ഏബ്രഹാം കെ.എം, പത്മ ഗിരീഷ്, ഗോപാല്‍ജി വടയാര്‍, സുനിത മനോജ് എന്നിവര്‍ക്കാണ് അവാര്‍ഡുകള്‍.
പോള്‍സണ്‍ താണിക്കല്‍, മുരളി അടാട്ട്, പ്രകാശ് കണ്ണൂര്‍ എന്നിവര്‍ അടങ്ങിയതായിരുന്നു ജഡ്ജിങ് പാനല്‍. 10,000 രൂപയും ശില്‍പ്പവും പ്രശംസാ പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. 31ന് വൈകിട്ട് 3ന് പത്തനംതിട്ട പ്രസ്ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ സംവിധായകര്‍ ബ്ലെസി അവാര്‍ഡുകള്‍ നല്‍കും. രാജു ഏബ്രഹാം ബ്ലെസിയെ ആദരിക്കുമെന്ന് സ്മാരക വേദി പ്രസിഡന്റ് ഡോ. രാജ വാര്യര്‍, രക്ഷാധികാരി രാജേന്ദ്രന് തായാട്ട്, ജനറല്‍ സെക്രട്ടറി കൊടുമണ്‍ ഗോപാലകൃഷ്ണന് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: