ദുംക: ജാർഖണ്ഡിലെ സന്താൾ പർഗാനാസിൽ അനധികൃത നുഴഞ്ഞുകയറ്റം മൂലം ആദിവാസി ജനസംഖ്യ കുറയുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുംകയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ യാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
ജാർഖണ്ഡിലെ ജെഎംഎം നേതൃത്വത്തിലുള്ള ഭരണ സഖ്യം നുഴഞ്ഞുകയറ്റക്കാരുടെ രക്ഷാകർതൃത്വം ഏറ്റെടുത്തിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ജെഎംഎമ്മും കോൺഗ്രസും വ്യാപകമായ കൊള്ളയിൽ ഏർപ്പെടുകയാണെന്നും ജൂൺ 4ന് ശേഷം രാജ്യത്ത് അഴിമതിക്കെതിരെയുള്ള നടപടികൾ ശക്തമാക്കുമെന്നും അദ്ദേഹം പ്രതിജ്ഞയെടുത്തു.
“ജാർഖണ്ഡിൽ ഒരു വലിയ പ്രതിസന്ധി ഉടലെടുക്കുന്നു, അതാണ് നുഴഞ്ഞുകയറ്റം. സന്താൽ പർഗാനാസ് നുഴഞ്ഞുകയറ്റത്തിന്റെ വെല്ലുവിളി നേരിടുന്നു. പല പ്രദേശങ്ങളിലും, ആദിവാസികളുടെ ജനസംഖ്യ അതിവേഗം കുറയുന്നു, നുഴഞ്ഞുകയറ്റക്കാരുടെ എണ്ണം വർദ്ധിക്കുന്നു. നുഴഞ്ഞുകയറ്റക്കാർ ആദിവാസികളുടെ ഭൂമി പിടിച്ചെടുക്കുന്നു. ആദിവാസി പെൺമക്കളാണ് നുഴഞ്ഞുകയറ്റക്കാരുടെ ലക്ഷ്യം, അവരുടെ സുരക്ഷയും അപകടത്തിലാണ്, ”-അദ്ദേഹം പറഞ്ഞു.
“ആദിവാസി പെൺമക്കളെ 50 കഷണങ്ങളാക്കി വെട്ടുന്നു… ജീവനോടെ കത്തിക്കുന്നു… ആരുടെയോ നാവ് ഊരിയെടുത്തു. ആരാണ് ആദിവാസി പെൺമക്കളെ ലക്ഷ്യമിടുന്നത്? എന്തുകൊണ്ട്? ജെഎംഎം സർക്കാർ അവരെ സംരക്ഷിക്കുകയാണോ? ” – 2022ൽ നടന്ന രണ്ട് സംഭവങ്ങളെ പരാമർശിച്ചുകൊണ്ട് മോദി പറഞ്ഞു,
ഇതിനു പുറമെ ജാർഖണ്ഡിൽ നിന്നാണ് ലവ് ജിഹാദ് ആരംഭിച്ചതെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. ജെഎംഎം വർഗീയ രാഷ്‌ട്രീയത്തിൽ ഏർപ്പെടുകയാണെന്ന് ആരോപിച്ച പ്രധാനമന്ത്രി ബ്രിട്ടീഷ് ഭരണത്തിന് ശേഷം ഞായറാഴ്ച അവധിയായിരുന്നിട്ടും ജാർഖണ്ഡ് ജില്ലയിൽ അത് വെള്ളിയാഴ്ചയിലേക്ക് മാറ്റിയതായി അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച ഹിന്ദുക്കളുമായല്ല, ക്രിസ്ത്യൻ സമൂഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. 200-300 വർഷമായി ഇത് ഒരു അവധി ദിവസമാണ്. ഇപ്പോൾ അവർ ക്രിസ്ത്യാനികളോടും യുദ്ധം ചെയ്യുന്നുവെന്നും മോദി പറഞ്ഞു.
ജെഎംഎം നേതൃത്വത്തിലുള്ള സഖ്യം സംസ്ഥാനത്തിന്റെ വിഭവങ്ങൾ കൊള്ളയടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സംസ്ഥാനം ഇപ്പോൾ പണത്തിന്റെ പർവതങ്ങൾക്ക് പേരുകേട്ടതാണെന്ന് അദ്ദേഹം പരിഹസിച്ചു.
2014-ന് മുമ്പ് കോൺഗ്രസ് 24 മണിക്കൂറും കൊള്ളയടിച്ചതിനാൽ അഴിമതികൾ പതിവായിരുന്നു. എന്നാൽ മോദി അധികാരത്തിലെത്തിയ ശേഷം അത് നിർത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു. 2022ലെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഗോത്രവർഗക്കാരിയായ ദ്രൗപതി മുർമുവിനെ പരാജയപ്പെടുത്താൻ ഇൻഡി സഖ്യം കഠിനമായി ശ്രമിച്ചുവെന്ന് മോദി അവകാശപ്പെട്ടു.
കഴിഞ്ഞ 10 വർഷത്തേക്കാൾ കൂടുതൽ വികസന പ്രവർത്തനങ്ങൾ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യം കാണുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: