ന്യൂദല്‍ഹി: കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെയുടെ സേവന കാലാവധി പ്രതിരോധ മന്ത്രാലയം നീട്ടി.മേയ് 31ന് സര്‍വീസില്‍ നിന്ന് വിരമിക്കേണ്ടതായിരുന്നു അദ്ദേഹം.
ജൂണ്‍ 30 വരെയാണ് മനോജ് പാണ്ഡെയുടെ കാലാവധി നീട്ടിയത്. 1954ലെ സൈനിക നിയമത്തിലെ 16 എ (4) പ്രകാരമാണ് നടപടിയെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
കരസേനാ മേധാവിമാര്‍ അധികാരമൊഴിയും മുമ്പ് തന്നെ പിന്‍ഗാമിയെ പ്രഖ്യാപിക്കാറുണ്ട്. എന്നാല്‍ മനോജ് പാണ്ഡെയുടെ പിന്‍ഗാമിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: