ദുബായ്: പാകിസ്ഥാന് മുന്‍ നായകന് ഷാഹിദ് അഫ്രീദിയെ കൂടി വരാനിരിക്കുന്ന ഐസിസി പുരുഷ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് അംബാസിഡറായി പ്രഖ്യാപിച്ചു. അടുത്ത മാസം ഒന്നിന്
ലോകകപ്പ് തുടങ്ങാനിരിക്കെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍(ഐസിസി) ഇന്നലെയാണ് പ്രഖ്യാപനം നടത്തിയത്. കരീബിയന്‍ നാടുകളിലും അമേരിക്കയിലുമായാണ് ഇത്തവണത്തെ ലോകകപ്പ്.
ട്വന്റി20 ലോകകപ്പ് അംബാസിഡറായി ആദ്യം നിശ്ചയിച്ചത് ഇത്ഹാസ സ്പ്രിന്റര്‍ ഉസൈന്‍ ബോള്ട്ടിനെയായിരുന്നു. പിന്നീട് ഭാരതത്തിന്റെ മുന്‍താരം യുവരാജ് സിങ്ങിനെയും വെസ്റ്റിന്‍ഡീസ് മുന്‍താരം ഗ്രിസ് ഗെയ്ലിനെയും അംബാസിഡര്മാരാക്കിയിരുന്നു.
2007ലെ പ്രഥമ ലോകകപ്പില്‍ ഫൈനല്‍ വരെ എത്തിയ പാകിസ്ഥാന് വേണ്ടി മികച്ച പ്രകടനം കാഴ്ച്ചവച്ച താരമാണ് ഷാഹിദ് അഫ്രീദി. തൊട്ടടുത്ത 2009ലെ ട്വന്റി20 ലോകകപ്പില്‍ പാകിസ്ഥാന് കിരീടം നേടിക്കൊടുക്കുകയും ചെയ്തിരുന്നു.
കൂടുതല്‍ ടീമുകള്‍ അണിനിരക്കുന്ന ഇത്തവണത്തെ ട്വന്റി20 ലോകകപ്പ് തുടങ്ങാന്‍ ആവേശപൂര്‍വ്വം കാത്തിരിക്കുകയാണെന്ന് അഫ്രീദി പ്രതികരിച്ചു. അതിന്റെ ഭാഗമാകുന്നതിലുള്ള സന്തോഷം പങ്കുവച്ച അദ്ദേഹം ജൂണ്‍ ഒമ്പതിന് നടക്കുന്ന ഭാരതം-പാകിസ്ഥാന് പോരാട്ടമായിരിക്കും ഏറ്റവും അകര്‍ഷകമായ മത്സരമെന്നും അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: