വീര സവര്‍ക്കറുടെ ജീവിതത്തെ അടിസ്ഥാനമാക്കി രണ്‍ദീപ് ഹുഡ നിര്‍മ്മിച്ച ‘സ്വാതന്ത്ര്യ വീര സവര്‍ക്കര്‍’ എന്ന സിനിമ എട്ട് നിലയില്‍ പൊട്ടിയെന്നായിരുന്നു മലയാളത്തിലെ പ്രമുഖ ദിനപത്രമായ മലയാള മനോരമയുടെ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട്. ഇനി ഷൂ നക്കിയ കഥ പറയിപ്പിക്കരുതെന്ന് ട്രോളന്‍മാര്‍ പറഞ്ഞെന്നും മനോരമ ആ റിപ്പോര്‍ട്ടില്‍ കുറിച്ചു. എന്നാല്‍ ഇത്തരം വിദ്വേഷ പരാമര്‍ശങ്ങളെ അതിജീവിച്ച് സിനിമ സാമ്പത്തിക വിജയം നേടിയിരിക്കുകയാണ്. ഇതുവരെ 31.23 കോടി രൂപ കളക്ഷന്‍ നേടിയ ഏകദേശം 11.23 കോടി ലാഭം നേടി. ഈ സിനിമയുടെ നിര്‍മ്മാണച്ചെലവ് 20 കോടിയായിരുന്നു.
മലയാള മനോരമയുടെ വിദ്വേഷ റിപ്പോര്‍ട്ട് വായിക്കാന്‍ താഴെയുള്ള ലിങ്ക് തുറന്നുനോക്കുക:
https://www.manoramanews.com/news/entertainment/2024/04/18/savarkar-s-film-troll-video.html
മാര്‍ച്ച് 22ന് തിയറ്ററുകളില്‍ ഇറങ്ങിയ സിനിമ തുടക്കത്തില്‍ തണുപ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. പിന്നീട് ആളുകള്‍ തമ്മില്‍ തമ്മില്‍ പറഞ്ഞ് കിട്ടിയ പബ്ലിസിറ്റിയെ തുടര്‍ന്ന് കൂടുതല്‍ പേര്‍ സിനിമ കണ്ടു. വീര സവര്‍ക്കറുടെ ജീവിതം പോലെ തന്നെയാണ് ഈ സിനിമയ്‌ക്കും സംഭവിച്ചതെന്ന് സിനിമയില്‍ വീരസവര്‍ക്കറായി വേഷമിടുക കൂടി ചെയ്ത രണ്‍ദീപ് ഹൂഡ പറയുന്നു. “വീര സവര്‍ക്കറെ പലരും തുടക്കത്തില്‍ തള്ളിക്കളഞ്ഞതാണ്. പക്ഷെ അതിനെയെല്ലാം അതിജീവിച്ച് വീര സവര്‍ക്കര്‍ സ്വന്തം ജീവിതത്തില്‍ എല്ലാവരും ആദരിക്കുന്ന വ്യക്തിത്വമായി. അതുപോലെ ഈ സിനിമയും. ആദ്യം ജനത്തെ ആകര്‍ഷിച്ചില്ലെങ്കിലും പിന്നീട് വിജയമായി.”- രണ്‍ദീപ് സിങ് ഹുഡ പറയുന്നു.
സവര്‍ക്കര്‍ സിനിമ 31.23 കോടി നേടിയെന്ന് പറയുന്ന വിക്കിപീഡിയ റിപ്പോര്‍ട്ടിന്റെ ഭാഗം:
വിക്കിപീഡിയ വാര്‍ത്തയുടെ ലിങ്ക്:
https://en.wikipedia.org/wiki/Swatantrya_Veer_Savarkar_(film
അച്ഛന്റെ സ്ഥലം വിറ്റാണ് രണ്‍ദീപ് ഹുഡ സിനിമ നിര്‍മ്മിക്കാന്‍ പണം കണ്ടെത്തിയത്. വര്‍ഷങ്ങളുടെ കഠിനപ്രയത്നം കൊണ്ടാണ് സിനിമ പൂര്‍ത്തിയാക്കിയത്. സിനിമ നിര്‍മ്മിക്കാന്‍ രണ്‍ദീപ് ഹുഡ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ മനസ്സിലാക്കിയ അങ്കിത ലോഖാണ്ഡെ എന്ന നടി പ്രതിഫലമൊന്നും വാങ്ങാതെയാണ് വീര സവര്‍ക്കറുടെ ഭാര്യയായ മായി സവര്‍ക്കര്‍ എന്ന് വിളിക്കപ്പെടുന്ന യമുനാ ബായിയായി വേഷമിട്ടത്.
പക്ഷെ ഇപ്പോള്‍ മുടക്കുമതല്‍ മാത്രമല്ല, ലാഭവും നേടി. ഇനി സീ ടിവിയില്‍ വീര സവര്‍ക്കറുടെ 141ാം ജന്മദിനമായ മെയ് 28ന് ഒടിടി റിലീസ് നടക്കും. ഇതില്‍ നിന്നും വരുമാനം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: