ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ചൈനീസ് നയതന്ത്രപ്രതിനിധിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതായി വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. അസാധാരണ ഇടപെടലുകളാണ് ഇവരുടേത്. ടൈംസ് നൗ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ജയശങ്കര്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ മൗനം പാലിക്കുമ്പോള്‍ ചൈനീസ് എംബസി രാഹുലും നയതന്ത്രപ്രതിനിധിയും ഒപ്പമുള്ള ചിത്രം പ്രസിദ്ധീകരിക്കുകയായിരുന്നു. രഹസ്യ കൂടിക്കാഴ്ച സംബന്ധിച്ച് രാഹുല്‍ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉക്രൈന് യുദ്ധം ആരംഭിച്ച സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന് ഷെല്ലിങ് നിര്‍ത്തിവയ്ക്കുകയും ഭാരതത്തിലെ വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി തിരിച്ചെത്തിക്കുവാനും സാധിച്ചത്.
കഴിഞ്ഞ പത്തുവര്‍ഷം ലോകത്ത് ഭാരതത്തിന്റെ പ്രതിച്ഛായ ഉയരുകയും രാജ്യം പുതിയ ഉയരങ്ങള്‍ താണ്ടുകയുമായിരുന്നു. നിരവധി കാരണങ്ങള്‍ അതിനുണ്ട്. രാജ്യം ശക്തമായ നേതാവിന്റെ പ്രതിച്ഛായയിലാണ്. ഭാരതത്തെക്കുറിച്ച് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്പില് വളരെ നന്നായി അവതരിപ്പിക്കുകയായിരുന്നു. രാജ്യത്തിന്റെ പ്രതിച്ഛായ ഉയരുന്നതിന് ഇത് വളരെയേറെ സഹായിച്ചു. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ പാശ്ചാത്യമാധ്യമങ്ങള്‍ രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു. കൊവിഡ് കൈകാര്യം ചെയ്യുന്നതിനെയും സാമ്പത്തിക മാനേജ്മെന്റിനെയും ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തെയും ഇവര്‍ വിമര്‍ശിച്ചു. പാശ്ചാത്യ മാധ്യമങ്ങള്‍ എപ്പോഴും ഭാരതത്തിനെതിരെ വിമര്‍ശന ബുദ്ധിയോടെ വാര്‍ത്തകള്‍ സൃഷ്ടിച്ചു. നമ്മുടെ സംവിധാനത്തെ, തെരഞ്ഞെടുപ്പ് രീതിയെ, തെരഞ്ഞെടുപ്പ് സമയത്തെ കാലാവസ്ഥയെക്കുറിച്ചെല്ലാം വിമര്‍ശനം ഉന്നയിക്കുകയായിരുന്നു അവര്‍ ചെയ്തത്. വളരുന്ന രാഷ്ട്രങ്ങളെ വിമര്‍ശിക്കുന്നത് അവര്‍ പണ്ടുമുതല്‍ തുടരുന്ന രീതിയാണ്. സമയം മാറിയെങ്കിലും അവര്‍ മാറിയിട്ടില്ലെന്നും ജയശങ്കര്‍ പറഞ്ഞു.
ചൈനയുമായുള്ള ബന്ധത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് പറ്റിയ തെറ്റുമൂലമാണ് 1962ല്‍ ആക്രമിച്ച് ചൈന ഭാരതത്തിന്റെ പ്രദേശം കൈവശപ്പെടുത്തിയത്. സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ പറയുന്നത് കേള്‍ക്കാതെ ജവഹര്‍ലാല്‍ നെഹ്റുവായിരുന്നു ചൈനീസ് നയം രൂപീകരിച്ചത്. അവര്‍ അക്സായി റോഡ് നിര്‍മിക്കുകയും ചെയ്തു. നെഹ്റുവിന്റെ വിദേശനയത്തെക്കുറിച്ച് നിരവധി ചര്‍ച്ചകള്‍ പാര്‍ലമെന്റില്‍ നടന്നിരുന്നതായും ജയശങ്കര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: