Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ഇന്ത്യയില്‍ ന്യൂനപക്ഷത്തിന് മതസ്വാതന്ത്ര്യമില്ലെന്ന് യുഎസ് സമിതി പറയാന്‍ കാരണം ആ സമിതിയില്‍ ഹിന്ദുക്കള്‍ അംഗമായി ഇല്ലാത്തതുകൊണ്ട്’

ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് മതസ്വാതന്ത്ര്യമില്ലെന്ന് യുഎസിലെ സമിതി വിമര്‍ശിക്കാന്‍ കാരണം ആ സമിതിയില്‍ ഇന്ത്യക്കാരായ ഹിന്ദുക്കള്‍ ആരും അംഗങ്ങളായി ഇല്ലാത്തതുകൊണ്ടാണെന്ന് വിമര്‍ശനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2024, 08:20 pm IST
inIndia
വിവിധ രാജ്യങ്ങളിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ച് പഠിക്കുന്ന യുഎസ് സമിതിയായ യുഎസ് സിഐആര്‍ എഫിന്‍റെ ലോഗോ (ഇടത്ത്) വാഷിംഗ്ടണില്‍ ഉള്ള വിദേശ ഇന്ത്യക്കാരുടെ സംഘടനയായ ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യ ആന്‍റ് ഇന്ത്യന്‍ ഡയസ്പോറ സ്റ്റഡീസ് (എഫ് ഐഐഡിഎസ്) മേധാവി ഖണ്ഡേറാവു കാന്‍ഡ് (വലത്ത്)

വിവിധ രാജ്യങ്ങളിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ച് പഠിക്കുന്ന യുഎസ് സമിതിയായ യുഎസ് സിഐആര്‍ എഫിന്‍റെ ലോഗോ (ഇടത്ത്) വാഷിംഗ്ടണില്‍ ഉള്ള വിദേശ ഇന്ത്യക്കാരുടെ സംഘടനയായ ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യ ആന്‍റ് ഇന്ത്യന്‍ ഡയസ്പോറ സ്റ്റഡീസ് (എഫ് ഐഐഡിഎസ്) മേധാവി ഖണ്ഡേറാവു കാന്‍ഡ് (വലത്ത്)

വാഷിംഗ്ടണ്‍: ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് മതസ്വാതന്ത്ര്യമില്ലെന്ന് യുഎസിലെ സമിതി വിമര്‍ശിക്കാന്‍ കാരണം ആ സമിതിയില്‍ ഇന്ത്യക്കാരായ ഹിന്ദുക്കള്‍ ആരും അംഗങ്ങളായി ഇല്ലാത്തതുകൊണ്ടാണെന്ന് വിമര്‍ശനം. അമേരിക്കയിലെ വിദേശ ഇന്ത്യക്കാരുടെ സംഘടനയാണ് ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയത്. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് മതസ്വാതന്ത്ര്യമില്ലെന്ന് പറഞ്ഞത് വിവിധ രാജ്യങ്ങളിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ച് പഠിക്കുന്ന യുഎസ് സമിതിയായ യുഎസ് സിഐആര്‍ എഫ് (യുഎസ് കമ്മീഷന്‍ ഓണ്‍ ഇന്‍റര്‍നാഷണല്‍ റിലിജ്യസ് ഫ്രീഡം) ആണ്.

മെയ് 14ന് രൂപീകരിച്ച യുഎസ് സിഐആര്‍എഫ് സമിതിയില്‍ പുതുതായി നിയമിച്ച മൂന്ന് അംഗങ്ങള്‍ മൗറീന്‍ ഫെര്‍ഗൂസണ്‍, വിക്കി ഹാട്സ്ലര്‍, ആസിഫ് മഹ്മൂദ് എന്നിവരാണ്. പഴയ രണ്ട് അംഗങ്ങളായ സ്റ്റീഫന്‍ സ്ക നെക്, എറിക് യുവെലാന്‍റ് എന്നിവരെ സമിതിയില്‍ വീണ്ടും തുടരാന്‍ അനുവദിക്കുകയും ചെയ്തു. മെയ് 14ന് കാലാവധി കഴിഞ്ഞ് വിരമിച്ച അംഗങ്ങള്‍ എബ്രഹാം കൂപ്പര്‍, ഡേവിഡ് കറി, ഫ്രെഡറിക് ഡേവി, മൊഹമ്മദ് മാഗിഡ്, നൂറി ടര്‍കെല്‍, ഫ്രാങ്ക് വുള്‍ഫ് എന്നിവരാണ്. ഇവരില്‍ ഇന്ത്യക്കാരായ ഹിന്ദുക്കള്‍ ആരുമില്ല. സ്വാഭാവികമായും ഈ കമ്മിറ്റി ഇന്ത്യയെപ്പറ്റി പഠിച്ചാല്‍ പക്ഷപാതപരമായ, ഇന്ത്യാവിരുദ്ധമായ അഭിപ്രായം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വാഷിംഗ്ടണില്‍ ഉള്ള വിദേശ ഇന്ത്യക്കാരുടെ സംഘടനയായ ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യ ആന്‍റ് ഇന്ത്യന്‍ ഡയസ്പോറ സ്റ്റഡീസ് (എഫ് ഐഐഡിഎസ്) ആരോപിക്കുന്നു.

ന്യൂനപക്ഷങ്ങള്‍ പീഢനത്തിനിരയാകുന്നുവെന്നും ന്യൂനപക്ഷങ്ങള്‍ക്ക് ഭാരതത്തില്‍ മതസ്വാതന്ത്ര്യമില്ലെന്നും ഉള്ള യുഎസ് സിഐആര്‍എഫിന്റെ കണ്ടെത്തല്‍ തികച്ചും പക്ഷപാതപരമാണ്ടെന്ന് വിദേശ ഇന്ത്യക്കാരുടെ സംഘടനയായ എഫ് ഐഐഡിഎസിന്റെ മേധാവി ഖണ്ഡേറാവു കാന്‍ഡ് പറയുന്നു. ഇന്ത്യയേയും ഹിന്ദുക്കളേയും കുറിച്ച് തെറ്റിദ്ധാരണാജനകവും അശാസ്ത്രീയവും സങ്കുചിതവും ഒരു വശം മാത്രം കാണുന്നതുമായ അഭിപ്രായപ്രകടനമാണ് യുഎസ് സിഐആര്‍എഫ് നടത്തുന്നതെന്നും ഖണ്ഡേറാവു കാന്‍ഡ് പറയുന്നു.

“അമേരിക്കയുടെ ജനസംഖയില്‍ ഒരു ശതമാനം ഹിന്ദുക്കളാണ്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ മതമാണ് ഹിന്ദുമതം. യുഎസ് സിഐആര്‍എഫില്‍ ഈ മതത്തിന്റെ പ്രതിനിധികള്‍ ആരുമില്ല. അത്തരം പ്രതിനിധികളുടെ അഭാവത്തിലാണ് ഈ സമിതി ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യത്തെപ്പറ്റി തെറ്റായ അഭിപ്രായപ്രകടനം നടത്തുന്നത്.

“മെയ് 14ന് പുതുതായി രൂപീകരിച്ച സമിതിയിലും ഭാരതീയനായ ഒരു ഹിന്ദു ഇല്ല. ഈ ലോകത്തിലെ ആറില്‍ ഒരാള്‍ ഹിന്ദുവാണെന്നിരിക്കെ, ആ മതത്തിലെ ഒരു അംഗത്തെയും യുഎസ് സിഐആര്‍എഫില്‍ ഉള്‍പ്പെടുത്താതിരിക്കുക വഴി ആ സംഘടനയ്‌ക്ക് ചരിത്രപരമായ ഒരു അവസരമാണ് നഷ്ടമായത്. “-ഖണ്ഡേറാവു കാന്‍ഡ് പറയുന്നു. ” യുഎസ് സിഐആര്‍എഫ് പ്രത്യേകം നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന മതസ്വാതന്ത്ര്യ ലംഘകരും മനുഷ്യാവകാശ ധ്വംസകരും ആയി പെരുമാറുന്ന മോശമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെക്കൂടി ഉള്‍പ്പെടുത്തിയത് ഈ രാജ്യത്തെക്കുറിച്ചുള്ള അറിവില്ലായ്‌മ കൊണ്ടാണ്”. -ഖണ്ഡേറാവു കാന്‍ഡ് ചൂണ്ടിക്കാട്ടുന്നു.

Tags: christianMuslimsUSCIRFHindu religionreligious freedomReligious minorityKhanderao Kand
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്താനുമായി അടുത്ത ബന്ധം പുലർത്തുന്ന USCIRF ചെയർമാൻ ആസിഫ് മഹ്‌മൂദ് ആർഎസ്എസിനെ ഉപരോധിക്കാൻ നിർദ്ദേശം നൽകിയതിൽ അതിശയമില്ല: ഇന്ത്യ

Kerala

കേരളം മാറി വി.കെ. ശ്രീരാമാ….കുഴിമന്തിയെന്ന പേര് നിരോധിക്കണം എന്ന വാക്ക് അപ്പാടെ വിഴുങ്ങേണ്ടി വന്നു; ഇപ്പോള്‍ പുലിക്കളിയുടെ പേരിലും മാപ്പ്

India

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

India

വര്‍ഷകാല സമ്മേളനത്തില്‍ എഫ്സിആര്‍എ നിയമഭേദഗതി ബില്‍ അവതരിപ്പിച്ചേക്കും

World

പാകിസ്ഥാനിൽ മരിക്കുന്നത് പോലും ദുഷ്കരമാകുന്നു ! ശവസംസ്കാര ചടങ്ങുകൾക്കും പോലും വിലക്കയറ്റം തടസം , ശവക്കുഴികളും കിട്ടാക്കനി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.