Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തലമുറകളെ തുലച്ചതാണ് കോണ്‍ഗ്രസിന്റെ സംഭാവന: മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2024, 03:13 am IST
in India
ബിഹാറിലെ ഈസ്റ്റ് ചമ്പാരനില്‍ എന്‍ഡിഎ റാലിയില്‍ സംസാരിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മഹാത്മാ ഗാന്ധിയുടെ പ്രതിമ നല്കി സ്ഥാനാര്‍ത്ഥി രാധാമോഹന്‍ സിങ് സ്വീകരിക്കുന്നു.

ബിഹാറിലെ ഈസ്റ്റ് ചമ്പാരനില്‍ എന്‍ഡിഎ റാലിയില്‍ സംസാരിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മഹാത്മാ ഗാന്ധിയുടെ പ്രതിമ നല്കി സ്ഥാനാര്‍ത്ഥി രാധാമോഹന്‍ സിങ് സ്വീകരിക്കുന്നു.

അറുപത് കൊല്ലം കൊണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ വലിയ കൊട്ടാരങ്ങള്‍ കെട്ടിപ്പടുത്തു. സ്വിസ് ബാങ്കില്‍ അക്കൗണ്ടുകള്‍ സൃഷ്ടിച്ചു. ജനങ്ങളുടെ വയറുകള്‍ ഭക്ഷണം കിട്ടാതെ ഒട്ടിക്കിടന്നപ്പോള്‍ അവരുടെ അലമാരകള്‍ നോട്ടുകെട്ടുകള്‍ കൊണ്ടുനിറഞ്ഞു.

ഈസ്റ്റ് ചമ്പാരന്‍(ബിഹാര്‍): നാല് തലമുറകളെ നശിപ്പിച്ചതാണ് കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും സംഭാവനയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ അറുപത് വര്‍ഷമാണ് അവര്‍ തുലച്ചു കളഞ്ഞത്, ബിഹാറിലെ ഈസ്റ്റ് ചമ്പാരനില്‍ എന്‍ഡിഎ റാലിയില്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഇന്‍ഡി മുന്നണിയുടെ പാപങ്ങളുമായി ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ മുന്നോട്ടുപോകാന്‍ ഭാരതത്തിനാകില്ല,. അഞ്ച് ഘട്ടം തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്‍ഡി മുന്നണി സമ്പൂര്‍ണമായി തോറ്റിരിക്കുന്നു. അഴിമതിയുടെയും പ്രീണനത്തിന്റെയും വിഘടനത്തിന്റെയും രാഷ്‌ട്രീയത്തിനെതിരായ ജനങ്ങളുടെ വിധി ജൂണ്‍ നാലിന് പുറത്തുവരും. അറുപത് കൊല്ലം കൊണ്ട് ഈ നേതാക്കള്‍ വലിയ കൊട്ടാരങ്ങള്‍ കെട്ടിപ്പടുത്തു. സ്വിസ് ബാങ്കില്‍ അക്കൗണ്ടുകള്‍ സൃഷ്ടിച്ചു. ജനങ്ങളുടെ വയറുകള്‍ ഭക്ഷണം കിട്ടാതെ ഒട്ടിക്കിടന്നപ്പോള്‍ അവരുടെ അലമാരകള്‍ നോട്ടുകെട്ടുകള്‍ കൊണ്ടുനിറഞ്ഞു. പാവപ്പെട്ടവന്റെ കുഞ്ഞുങ്ങള്‍ക്ക് മുന്നില്‍ പള്ളിക്കൂടവാതിലുകള്‍ അടഞ്ഞുകിടന്നപ്പോള്‍ അവരുടെ കുട്ടികള്‍ വിദേശത്ത് പഠിക്കാന്‍ പോയി. ദുരിതത്തിലായിരുന്ന ജനങ്ങളുടെ ജീവിതം പഴയതിനേക്കാള്‍ ദുരിതത്തിലായി.

2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സ്ഥിതി മാറി. ശൗചാലയങ്ങളും വൈദ്യുതിയും എല്ലാ വീട്ടിലും എത്തി. ഓരോ വീട്ടിലും പാചകവാതകമെത്തി. എല്ലാ വീട്ടിലും കുടിവെള്ളമെത്തി.

മോദിയെ തെറി പറയുകയല്ലാതെ അവര്‍ക്കെന്താണ് അജണ്ട? ചിലര്‍ പറയുന്നത് മോദിക്ക് ശവകുടീരം തീര്‍ക്കുമെന്നാണ്. ചിലര്‍ക്കെന്നെ ദഹിപ്പിക്കണം. കോണ്‍ഗ്രസിന്റെ രാജകുമാരന് മോദി കരയുന്നത് കാണണം. വായില്‍ സ്വര്‍ണക്കരണ്ടിയുമായി പിറന്നവര്‍ക്ക് കഠിനാധ്വാനത്തിന്റെ വിലയറിയില്ല. ജൂണ്‍ നാലിന് ശേഷം കാണാമെന്നാണ് ചിലരുടെ വെല്ലുവിളി. എന്റെ പ്രാര്‍ത്ഥന രാജ്യത്തെ ഒരു പൗരനും ജീവിതത്തില്‍ ഒരാളും ക്ഷീണിതനായി വിശ്രമിക്കേണ്ടി വരരുതെന്നാണ്. എല്ലാവരും ഓരോ നിമിഷവും ഓരോ അണുവിലും ഊര്‍ജ്ജസ്വലരായി പ്രവര്‍ത്തിക്കണം, മോദി പറഞ്ഞു.

ഇന്‍ഡി മുന്നണിയുടെ താല്പര്യങ്ങള്‍ക്ക് രാജ്യത്തെ വിട്ടുതരാനാവില്ല. നിങ്ങളുടെ കണ്ണില്‍ മോദി ഒരു മുള്ളാണെന്നത് വസ്തുതയാണ്. പക്ഷേ ജനങ്ങളുടെ ഹൃദയത്തിലാണ് മോദിക്ക് സ്ഥാനം.

പതിറ്റാണ്ടുകളായി കുടിയേറ്റക്കാരുടെ മണ്ണായി ബിഹാര്‍ മാറിയിരിക്കുന്നു. അത് അവസാനിപ്പിക്കാന്‍ എന്‍ഡിഎ സര്‍ക്കാര്‍ പരിശ്രമിക്കും. ബിഹാറിലെ യുവാക്കള്‍ക്ക് തൊഴിലുറപ്പ് വരുത്തുന്നതിനാണ് മുന്‍ഗണന, മോദി പറഞ്ഞു.

Tags: congressNarendra ModiModiyude GuaranteeDestroyed generations
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുഖിക്കാനും പത്രാസു കാട്ടാനുമല്ല ഭരണം: പാര്‍ട്ടിക്കാര്‍ പരാതി പറയുന്നുവെന്ന് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അംഗം

Article

നെഹ്‌റുവിന്റെ ഇന്ത്യ മുതല്‍ മോദിയുടെ ഭാരതം വരെ

Kerala

യുവതിയ്‌ക്ക് നേരെ ലൈംഗിക അതിക്രമം: കോഴിക്കോട് കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

Article

ഭാരതത്തിന്റെ സാംസ്‌കാരിക നവോത്ഥാനത്തിന്റെ കാലഘട്ടം; നാഗരിക മഹിമയുടെ പുനരുജ്ജീവനം

Kerala

കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചവരെ അവഗണിക്കുന്നു, സര്‍ക്കാരിന്റെ രാഷ്‌ട്രീയ നിയമനങ്ങളില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ തെറ്റ് തിരുത്തണം-ജിന്റോ ജോണ്‍

പുതിയ വാര്‍ത്തകള്‍

ആരോഗ്യവകുപ്പിൽ ഡയറക്ടർ കസേരയ്‌ക്കായി നാടകീയ രംഗങ്ങൾ; ഉത്തരവിന്റെ പകര്‍പ്പുമായി ഡോ.റീനയ്‌ക്ക് കസേര വിട്ടു നൽകാതെ ഡോ. മീനാക്ഷി

തന്ത്രങ്ങൾ കോടതിയോട് വേണ്ട; നേരിട്ട് ഹാജരാകണം, ഇല്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടി, മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

റബർ കർഷകരോട് കൊടും വഞ്ചന; വിപണി വിലയിലും കുറഞ്ഞ താങ്ങു വില പ്രഖ്യാപിച്ച് കർഷകരെ പരിഹസിക്കുന്നു: എൻ ഹരി

അക്കൗണ്ടുകളിലേക്ക് പണമെത്തിയത് എങ്ങനെ; വീണ വിജയന്റെ ലോക്കർ ഇഡി പരിശോധിക്കുന്നു

ടെലഗ്രാം രാജ്യത്തെ സൈബർ തട്ടിപ്പ് ശൃംഖലകളുടെയും, തീവ്രവാദ- ഭീകര ഗ്രൂപ്പുകളുടെയും സുരക്ഷിത താവളമെന്ന് കേന്ദ്ര സർക്കാർ, നിരോധനം ശരിവെച്ച് കോടതി

റാഗിങ്ങ് തടയാൻ സിദ്ധാർത്ഥിന്റെ പേരിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് വി.ഡി സതീശൻ

‘അദ്ദേഹത്തിന്റെ നല്ല ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു’, രാഹുൽ ഗാന്ധിയുടെ 56-ാം ജന്മദിനത്തിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

കൊച്ചിയിലും മലപ്പുറത്തുമായി മാനദണ്ഡങ്ങൾ പാലിക്കാതെ വിദേശത്ത് നിന്നെത്തിച്ച 75 ലക്ഷം രൂപയുടെ ഐഫോണുകൾ പിടിച്ചെടുത്തു

മലപ്പുറം ജില്ലയ്‌ക്കായി വമ്പന്‍ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ച് ധനമന്ത്രി വിഡി സതീശന്‍.

തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ, തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജ്, ഹരിപ്പാട് മെഡിക്കൽ കോളേജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.