Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസ് പൊതുസ്വത്ത് കൊള്ളയടിക്കുന്ന പാര്‍ട്ടി: മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2024, 12:41 am IST
in India
ജംഷഡ്പൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിവാദ്യം ചെയ്യുന്നു

ജംഷഡ്പൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിവാദ്യം ചെയ്യുന്നു

ഈസ്റ്റ് സിങ്ഭും(ഝാര്‍ഖണ്ഡ്): കോണ്‍ഗ്രസിന്റെയും കൂട്ടാളികളുടെയും ഒരേയൊരു ലക്ഷ്യം പൊതുസ്വത്ത് കട്ടുമുടിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജംഷഡ്പൂരില്‍ ചേര്‍ന്ന മഹാറാലിയെ അഭിവാദ്യം ചെയ്യുമ്പോഴാണ് ഇന്‍ഡി മുന്നണിക്കെതിരെ പ്രധാനമന്ത്രി രൂക്ഷ വിമര്‍ശനം നടത്തിയത്. വികസനത്തെക്കുറിച്ചും ഒരു വിവരവുമില്ലാത്തവരാണ് കോണ്‍ഗ്രസും സഖ്യകക്ഷിയായ ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയുമെന്ന് മോദി ചൂണ്ടിക്കാട്ടി.

ആകെ അവര്‍ക്ക് അറിയുന്നത് ഉച്ചത്തില്‍ കള്ളങ്ങള്‍ വിളിച്ചുകൂവുകയാണ്. പാവപ്പെട്ടവന്റെ സ്വത്തിന് മേലാണ് കണ്ണ്. പൊതുസ്വത്ത് പുനര്‍വിതരണം എന്ന പേരില്‍ സമ്പത്ത് പിടിച്ചെടുത്ത് കൈക്കലാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. പിന്നാക്ക ജനതയുടെ സംവരണം അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. ഒപ്പം എല്ലാ ദിവസവും മോദിയെ അധിക്ഷേപിക്കുന്നതാണ് അവരുടെ വിനോദം. അതിനപ്പുറത്ത് അവര്‍ക്കൊന്നും ജനങ്ങളോട് പറയാനില്ല. കിട്ടുന്ന അവസരങ്ങളെല്ലാം ഉപയോഗിച്ച് മോഷ്ടിക്കുകയാണ്. ഝാര്‍ഖണ്ഡ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആലംഗീര്‍ ആലത്തിന്റെ സഹായിയുടെ വീട്ടില്‍ നിന്ന് കോടികളാണ് അന്വേഷണ ഏജന്‍സി കണ്ടെടുത്തതെന്ന് മോദി ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ് അഴിമതിയുടെ മാതാവാണ്. സാധാരണക്കാരുടെ പേര് പറഞ്ഞ് കള്ളപ്പണ സമാഹരണം നടത്തുകയാണ് അവര്‍. ജെഎംഎം നേതാക്കളുടെ വീട്ടില്‍നിന്ന് പിടിച്ചെടുക്കുന്ന ഈ പണം ജനങ്ങളുടേതാണ്. പിടിച്ചെടുക്കുന്ന ഈ പണമൊന്നും സര്‍ക്കാര്‍ ഖജനാവിലേക്കല്ല, പൊതുജനങ്ങളുടെ അക്കൗണ്ടിലേക്ക് തന്നെ മോദി സര്‍ക്കാര്‍ നിക്ഷേപിക്കും. ഇത് മോദിയുടെ ഗ്യാരന്റിയാണ്, അദ്ദേഹം പറഞ്ഞു.

സംരംഭകരെയും നിക്ഷേപകരെയും ശത്രുക്കളായാണ് കോണ്‍ഗ്രസ് കാണുന്നത്. അവര്‍ക്ക് പണം നല്‍കാത്ത വ്യവസായികളെ അസഭ്യം പറയുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. രാജ്യത്തെ ചെറുപ്പക്കാരുടെ ക്ഷേമത്തെക്കുറിച്ചോ വ്യവസായങ്ങളെക്കുറിച്ചോ അവര്‍ക്ക് ചിന്തയില്ല. അവരുടെ ഷെഹ്‌സാദ നിക്ഷേപകരെ അധിക്ഷേപിക്കുന്നു. പിന്നെങ്ങനെയാണ് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിക്ഷേപത്തിന്
വ്യവസായികള്‍ തയാറാകുന്നത്?

കോണ്‍ഗ്രസ് പാര്‍ട്ടി ജനങ്ങള്‍ക്ക് വേണ്ടിയല്ല, ഒരു കുടുംബത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മോദി പറഞ്ഞു. വയനാട്ടില്‍ നിന്ന് റായ്ബറേലിയിലേക്ക് മുങ്ങിയിരിക്കുകയാണ് നേതാവ്. അമ്മയുടെ സീറ്റെന്നാണ് പറയുന്നത്. അച്ഛന്‍ പഠിച്ച പള്ളിക്കൂടം അച്ഛന്റേതാണെന്ന് കൊച്ചുകുട്ടികള്‍ പോലും പറയില്ല. ഇത്തരം ആളുകളാണ് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് വീമ്പ് പറയുന്നത്, മോദി പറഞ്ഞു.

 

Tags: congressNarendra ModiModiyude Guaranteelooting public property
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുഖിക്കാനും പത്രാസു കാട്ടാനുമല്ല ഭരണം: പാര്‍ട്ടിക്കാര്‍ പരാതി പറയുന്നുവെന്ന് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അംഗം

Article

നെഹ്‌റുവിന്റെ ഇന്ത്യ മുതല്‍ മോദിയുടെ ഭാരതം വരെ

Kerala

യുവതിയ്‌ക്ക് നേരെ ലൈംഗിക അതിക്രമം: കോഴിക്കോട് കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

Article

ഭാരതത്തിന്റെ സാംസ്‌കാരിക നവോത്ഥാനത്തിന്റെ കാലഘട്ടം; നാഗരിക മഹിമയുടെ പുനരുജ്ജീവനം

Kerala

കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചവരെ അവഗണിക്കുന്നു, സര്‍ക്കാരിന്റെ രാഷ്‌ട്രീയ നിയമനങ്ങളില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ തെറ്റ് തിരുത്തണം-ജിന്റോ ജോണ്‍

പുതിയ വാര്‍ത്തകള്‍

യുവാക്കളെ വഞ്ചിച്ച് കോൺഗ്രസ് ബജറ്റ്; ‘ഗ്യാരന്റികൾ’ ബജറ്റിന്റെ പേജുകളിൽ പോലും ഇടം നേടാത്ത അവസ്ഥ: വി. മനുപ്രസാദ്

വായനമുറി: നർമ്മദ പരിക്രമം: ജീവിതപാഠങ്ങൾ പഠിപ്പിക്കുന്ന, വ്യക്തിയെ പരിവർത്തിതനാക്കുന്ന പവിത്ര തീർഥാടനം

ആരോഗ്യവകുപ്പിൽ ഡയറക്ടർ കസേരയ്‌ക്കായി നാടകീയ രംഗങ്ങൾ; ഉത്തരവിന്റെ പകര്‍പ്പുമായി ഡോ.റീനയ്‌ക്ക് കസേര വിട്ടു നൽകാതെ ഡോ. മീനാക്ഷി

തന്ത്രങ്ങൾ കോടതിയോട് വേണ്ട; നേരിട്ട് ഹാജരാകണം, ഇല്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടി, മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

റബർ കർഷകരോട് കൊടും വഞ്ചന; വിപണി വിലയിലും കുറഞ്ഞ താങ്ങു വില പ്രഖ്യാപിച്ച് കർഷകരെ പരിഹസിക്കുന്നു: എൻ ഹരി

അക്കൗണ്ടുകളിലേക്ക് പണമെത്തിയത് എങ്ങനെ; വീണ വിജയന്റെ ലോക്കർ ഇഡി പരിശോധിക്കുന്നു

ടെലഗ്രാം രാജ്യത്തെ സൈബർ തട്ടിപ്പ് ശൃംഖലകളുടെയും, തീവ്രവാദ- ഭീകര ഗ്രൂപ്പുകളുടെയും സുരക്ഷിത താവളമെന്ന് കേന്ദ്ര സർക്കാർ, നിരോധനം ശരിവെച്ച് കോടതി

റാഗിങ്ങ് തടയാൻ സിദ്ധാർത്ഥിന്റെ പേരിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് വി.ഡി സതീശൻ

‘അദ്ദേഹത്തിന്റെ നല്ല ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു’, രാഹുൽ ഗാന്ധിയുടെ 56-ാം ജന്മദിനത്തിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

കൊച്ചിയിലും മലപ്പുറത്തുമായി മാനദണ്ഡങ്ങൾ പാലിക്കാതെ വിദേശത്ത് നിന്നെത്തിച്ച 75 ലക്ഷം രൂപയുടെ ഐഫോണുകൾ പിടിച്ചെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.