ന്യൂദല്‍ഹി: രാജ്യത്തെ പൗരന്മാരുടെ കഴിവുകള്‍ക്ക് ആഗോള തലത്തില്‍ വലിയ രീതിയില്‍ അംഗീകാരം ലഭിക്കുന്നുവെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. സമ്പദ്വ്യവസ്ഥയുടെ ഇന്നത്തെ കാലഘട്ടത്തില്‍ രാജ്യത്തിന്റെ പങ്കും ഇവിടുത്തെ പൗരന്മാരുടെ കഴിവുകളും വലിയ രീതിയില്‍ വിലയിരുത്തപ്പെടുന്നുണ്ട്, ജയശങ്കര്‍ വ്യക്തമാക്കി. ദല്‍ഹിയില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ വാര്‍ഷിക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിവുകള്‍ നീതിപൂര്‍വമായി പരിഗണിക്കപ്പെടുന്നത് കാണാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ആഗോളതലത്തില്‍ അംഗീകരിക്കപ്പെടുന്ന ഒരു ജോലിസ്ഥലം ഉയര്‍ന്നുവരുമ്പോള്‍ പ്രതീക്ഷിക്കുന്നതിലും അധികം വേഗത്തിലായിരിക്കും നമ്മുടെ വളര്‍ച്ച ഉണ്ടാകുന്നത്. അപ്പോള്‍ അതിന്റേതായ പരിണിത ഫലങ്ങളുണ്ടാകും. നമ്മുടെ പ്രവര്‍ത്തിയുടെ അളവും ഗുണനിലവാരവും മെച്ചപ്പെടുത്തേണ്ടതായി വരും. മോദി സര്‍ക്കാര്‍ ചിന്തിക്കുന്നതും സമാന രീതിയിലാണ്. ഇതിന് വേണ്ട എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്കുന്നു. സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉക്രൈനില്‍ നിന്ന് പൗരന്മാരെ ഒഴിപ്പിക്കുന്നതിനായി ഭാരതം നടത്തിയ ദൗത്യത്തെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ആഗോളതലത്തിലുള്ള ഒരു ജോലിസ്ഥലം ഒരുക്കുമ്പോള്‍ വിദേശത്തുള്ള പൗരന്മാരെ സുരക്ഷിതരാക്കാനുള്ള ബാധ്യത കൂടി നമ്മളിലേക്ക് സ്വാഭാവികമായി വരും. ഉക്രൈനിലും സുഡാനിലുമെല്ലാം ഇത് തെളിയിക്കപ്പെട്ടു, അദ്ദേഹം പറഞ്ഞു.
മെയ്ക്ക് ഇന്‍ ഇന്ത്യയുടെ പ്രാധാന്യവും വര്‍ധിക്കുകയാണ്. ആഗോളതലത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തേക്ക് എത്തുക എന്നതാണ് ഭാരതത്തിന്റെ ലക്ഷ്യമെന്നും ജയശങ്കര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: