Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

വേദന സഹിക്കാൻ കഴിയാതെ ലാൽ കരയും; ആർക്കും ദ്രോഹം ചെയ്യാത്ത വ്യക്തിയെ എന്തിനാണ് ഇത്ര അവഹേളിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2024, 08:04 pm IST
inEntertainment

മണിയൻപിള്ള അഥവാ മണിയൻപിള്ള എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെയാണ് സുധീർ കുമാർ എന്ന പേര് മാറി മണിയൻപിള്ള രാജുവെന്ന് നടൻ അറിയപ്പെടാൻ തുടങ്ങിയത്. രാജു എന്ന് വിളിക്കാമെങ്കിലും മണിയൻപിള്ള എന്നല്ലാതെ ആരും ആ പേര് പറയാറില്ല. സിനിമയിൽ ഒട്ടേറെ അനുഭവസമ്പത്തുള്ള നടൻ കൂടിയാണ് അദ്ദേഹം. നടൻ മാത്രമല്ല ഇന്ന് നിർമാതാവ് കൂടിയാണ് മണിയൻപിള്ള രാജു. സിനിമയിൽ ഒരുപാട് സൗഹൃദങ്ങളുള്ള മണിയൻപിള്ള രാജുവിന്റെ ഉറ്റ സുഹൃത്താണ് നടൻ മോഹൻലാൽ. കുട്ടിക്കാലം മുതൽ ഇരുവരും സുഹൃത്തുക്കളാണ്.

അ‍ഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയത്ത് മോഹൻലാലിനെ നാടകം പഠിപ്പിച്ച് മേക്കപ്പിട്ട് കൊടുത്ത് തട്ടേൽ കയറ്റിയ കഥ പലപ്പോഴായി മണിയൻപിള്ള രാജു പങ്കിട്ടിട്ടുണ്ട്. ഇന്നും ആ സൗഹൃദത്തിന് ഒരു മങ്ങലുമേറ്റിട്ടില്ല. ഇപ്പോഴിതാ മോഹൻലാലിന് സിനിമയോടുള്ള അർപ്പണബോധം എത്രത്തോളമാണെന്ന് പറയുകയാണ് മണിയൻ‌പിള്ള രാജു.

കഴിഞ്ഞ ദിവസം സില്ലി മോങ്ക്സ് മോളിവുഡ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. നടന്റെ വാക്കുകളിലേക്ക്. ‘മൂന്ന് ദിവസം മുമ്പ് ഞാൻ‌ മോഹൻലാലിനൊപ്പം കാരവാനിൽ ഇരിക്കുമ്പോൾ ആരോ കയറി വന്നു. അപ്പോൾ അവരോട് എന്നെ ചൂണ്ടി കാട്ടി ഈ ഇരിക്കുന്നത് ആരാണെന്ന് അറിയാമോ..? എന്റെ ആദ്യത്തെ ഡയറക്ടറാണെന്ന് ലാൽ‌ പറയുന്നത് കേട്ടപ്പോൾ എനിക്ക് ഒരുപാട് അഭിമാനം തോന്നി

അതുപോലെ ഒരിക്കൽ ഒരു അഭിമുഖത്തിൽ ലാൽ പറഞ്ഞു.രാജു ചേട്ടന്റെ കൈപുണ്യമാണെന്ന്. ഞാനാണ് അ‍ഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ലാലിന് ആദ്യമായി മേക്കപ്പിട്ടത്. അതുപോലെ ആ നാടകത്തിൽ ഏഴോളം പേർ അഭിനയിച്ചു. ലാൽ ഒഴികെ ബാക്കിയുള്ള ആറുപേരും ഒരു റേഡിയോ നാടകത്തിൽ പോലും അഭിനയിച്ചിട്ടില്ല. ലാലിന്റെ കാര്യത്തിൽ സംഭവിച്ചത് ഒരു നിമിത്തമാണ്.’

അടുത്തിടെ ലാലിന്റെ പുതിയ ഫ്ലാറ്റ് കാണാൻ ഞാൻ പോയിരുന്നു. കണ്ടപാടെ ഉ​ഗ്രൻ വീട് നന്നായിരിക്കുന്നുവെന്ന് ഞാൻ ലാലിനോട് പറഞ്ഞു. ഇതൊക്കെ നമുക്ക് കിട്ടുന്നൊരു ഭാ​ഗ്യമല്ലേ… അല്ലാതെന്താ. എന്നതായിരുന്നു അപ്പോൾ ലാൽ‌ അതിന് പറഞ്ഞ മറുപടി. പുള്ളി വളരെ സിംപിളായാണ് എല്ലാ കാര്യങ്ങളും പറയുന്നത്. മലയാളത്തിലെ എല്ലാ താരങ്ങളും കഠിനാധ്വാനം ചെയ്യുമെങ്കിലും മോ​ഹൻലാലിന്റെ റേഞ്ച് വേറെയാണ്.’

‘മരിച്ച് ജോലി ചെയ്യും. എത്ര രാത്രിയിലും എവിടെയും യാത്ര ചെയ്ത് ചെന്ന് ജോലി ചെയ്യാൻ തയ്യാറാണ്. കൊവിഡ് സമയത്ത് ചെന്നൈയിലായിരുന്നു ലാൽ‌. അവിടെ നിന്ന് എന്നെ വിളിക്കും. കരിയർ തുടങ്ങി ആദ്യമായാണ് ലാൽ കുറേനാൾ ചുമ്മാതിരിക്കുന്നത്. എന്താ ചെയ്യുകാ. എത്ര ദിവസമായി വെറുതെ ഇരിക്കുന്നു. ഞാൻ ഇവിടെ വെറും കുക്കിങ് മാത്രമാണ്.’

എത്രനേരമെന്ന് പറഞ്ഞാണ് സിനിമകൾ കാണുന്നത്. ഇനി എന്നാ ഈ അസുഖം മാറുന്നത് എന്നൊക്കെ പറഞ്ഞുകൊണ്ടേയിരിക്കുമായിരുന്നു. പുള്ളിക്ക് വർക്ക് ചെയ്യാതിരിക്കാൻ പറ്റില്ല. ഇവർക്കൊക്കെ രാത്രി പന്ത്രണ്ട് മണിക്ക് വർക്ക് തീർത്ത് രാവിലെ ആറ് മണിക്ക് വീണ്ടും ഷൂട്ട് തുടങ്ങുന്നതാണ് ഇഷ്ടം. അധിപനിലെ ഫൈറ്റ് സീനിന്റെ ഷൂട്ട് സമയത്ത് മോഹൻലാലിന് കടുത്ത തൊണ്ടവേദനയും ചെവി വേദനയുമായിരുന്നു.’

‘അങ്ങനെ ഞങ്ങൾ ലാലിനെ ആശുപത്രിയിൽ കൊണ്ടുപോയി കാണിച്ചു. മൂന്ന് ദിവസം റെസ്റ്റ് എടുക്കാനും ​ഗാർ​ഗിൽ ചെയ്യാനും അനങ്ങാതെ കിടക്കാനുമാണ് ഡോക്ടർ നിർദേശിച്ചത്. ഞാൻ ഇക്കാര്യം നിർമാതാവിനോട് പറയാൻ തുടങ്ങിയപ്പോൾ ലാൽ‌ അനുവദിച്ചില്ല. നിർമാതാവിന് നഷ്ടവരുമെന്ന് പറഞ്ഞ് അപ്പോൾ തന്നെ ഉടുപ്പിട്ട് റെഡിയായി ഇറങ്ങി

രാത്രി രണ്ട് മണിവരെയൊക്കെയായിരുന്നു ഫൈറ്റ്. ഒരോ ഫൈറ്റ് കഴിഞ്ഞ് വന്ന് വേദന സഹിക്കാൻ കഴിയാതെ ലാൽ‌ കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്. എന്നിട്ട് കുറച്ച് ചൂടുവെള്ളമൊക്കെ പിടിച്ച് റെഡിയാക്കി വീണ്ടും ഷോട്ടിന് റെഡിയായി ഇറങ്ങും. ഉമിനീര് പോലും ഇറക്കാൻ പറ്റാത്ത വേദനയായിരുന്നു

‘പക്ഷെ ലാൽ ഫൈറ്റ് തീർത്തു’, എന്നാണ് മണിയൻപിള്ള രാജു പറഞ്ഞത്. വീഡിയോ വൈറലായതോടെ മോഹൻലാൽ ഫാൻസ് കമന്റുകളുമായി എത്തി. ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ലെങ്കിലും മോഹൻലാൽ എന്ന നടനെ ചിലർ എന്തിനാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അവഹേളിക്കുന്നത് എന്നറിയില്ലെന്നാണ് ആരാധകരിൽ ഒരാൾ കുറിച്ചത്.

Tags: Maniyanpilla RajuMalayalam MovieActor Mohanlal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

പൃഥ്വിരാജ് – മഞ്ജു വാര്യർ ചിത്രം ”ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ” തുടങ്ങി.

New Release

സഹയാത്ര ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഇൻസൈറ്റ് ചിത്രത്തിന്റെ പൂജ നടന്നു

New Release

അവന്റെ മരണത്തിനു പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും!

Entertainment

അടിയന്തരാവസ്ഥയുടെ മായാത്ത മുറിവുകളുമായി ‘ഒഴിയാതെ’

Entertainment

സ്പാനിഷ് താരം ആന്‍ഡ്രിയ റവേര മലയാളത്തില്‍; രണ്ട് രഹസ്യങ്ങള്‍ ഒക്ടോബര്‍ ഒമ്പതിന് റിലീസ്

പുതിയ വാര്‍ത്തകള്‍

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.