ആം ആദ്മി എം പി സ്വാതി മാലിവാളിന് മര്‍ദ്ദനമേറ്റ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയിലേക്ക് ദല്‍ഹി പൊലീസ് സംഘം എത്തി. അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ വെച്ച് അദ്ദേഹത്തിന്റെ അനുയായി ബിഭവ് കുമാര്‍ തന്നെ തല്ലിയെന്ന് സ്വാതി മാലിവാള്‍ തന്നെ പരാതി നല്കിയ സാഹചര്യത്തിലാണ് ദല്‍ഹി പൊലീസ് ടീം എത്തിയത്.
സംഭവത്തെക്കുറിച്ച് തെളിവെടുക്കാന്‍ ഫോറന്‍സിക് ടീമും എത്തിയിട്ടുണ്ട്. ബിഭവ് കുമാര്‍ കെജ്രിവാളിന്റെ വസതിയില്‍ വെച്ച് തന്റെ വയറ്റത്തും നെഞ്ചത്തും ചവിട്ടിയെന്നും സ്വാതി മാലിവാള്‍ പരാതിപ്പെട്ടിരുന്നു. ദല്‍ഹി പൊലീസ് അഡീഷണല്‍ ഡിസിപി (നോര്‍ത്ത്) അഞ്ജിത ചെപ്യാലയും മൂന്ന് പൊലീസ് ഉദ്യോഗസ്ഥരുമാണ് എത്തിയത്. അഞ്ചംഗ ഫോറന്‍സിക് സംഘവും കൂടെയുണ്ടായിരുന്നു. ഇവര്‍ വൈകീട്ട് 4.45നാണ് അവിടെ എത്തിയത്. അവിടെ നിന്നും ഇവര്‍ തെളിവുകളും സിസിടിവി ദൃശ്യങ്ങളും ശേഖരിക്കും.
തീഹാര്‍ജയിലില്‍ നിന്നും ഇടക്കാലജാമ്യത്തിലിറങ്ങിയ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കുരിശായി മാറുകയാണ് ആം ആദ്മി എംപി സ്വാതി മാലിവാളിന് മര്‍ദ്ദനമേറ്റ സംഭവം. അരവിന്ദ് കെജ്രിവാളിന്റെ അനുയായി തന്നെയാണ് വയറ്റത്തും നെഞ്ചത്തും തുടര്‍ച്ചായി സ്വാതി മാലിവാളിനെ ചവുട്ടിയത്. കെജ്രിവാളിന്റെ നിര്‍ദേശപ്രകാരമാണ് മര്‍ദ്ദനം നടത്തിയതെന്നാണ് സ്വാതിമാലിവാളിന്റെ ആരോപണം.
മര്‍ദ്ദനമേറ്റത് മൂന്ന് ദിവസം മുന്‍പായിരുന്നെങ്കിലും സ്വാതി മാലിവാള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല. എന്നാല്‍ വെള്ളിയാഴ്ച അവര്‍ പൊലീസില്‍ പരാതി നല്‍കുകയും കോടതിയില്‍ മൊഴി നല്‍കുകയും ചെയ്തത് ആം ആദ്മിക്ക് വലിയ ആഘാതമായിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കെജ്രിവാളിനൊപ്പം സ്വൈരമായി വേദികളില്‍ വിഹരിച്ചിരുന്ന ബിഭവ് കുമാറിനെ ഇനി ഏത് നിമിഷവും അറസ്റ്റ് ചെയ്തേക്കാം. ഇനി ഇദ്ദേഹം കെജ്രിവാളിന്റെ നിര്‍ദേശപ്രകാരമാണ് സ്വാതി മാലിവാളിനെ മര്‍ദ്ദിച്ചതെന്ന് മൊഴിനല്കിയാല് ജൂണ്‍ ഒന്ന് വരെയുള്ള ഇടക്കാല ജാമ്യത്തില്‍ തീഹാര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയ കെജ്രിവാളിന് അത് വലിയ കുരുക്കായി മാറും.
കെജ്രിവാളിന്റെ സഹായിയായ ബിഭവ് കുമാര്‍ പല തവണ ക്രൂരമായി മര്‍ദ്ദിച്ചെന്നും നിലവിളിച്ചിട്ട് കൂടി അയാള്‍ മര്‍ദ്ദനം തുടര്‍ന്നെന്നുമാണ് ബിഭവ് കുമാറിന്റെ പരാതി. ഇന്ത്യന്‍ ശിക്ഷാനിയമം 164 പ്രകാരം ദല്‍ഹിയിലെ തീസ് ഹസാരി കോടതിയില്‍ അവര്‍ മൊഴി നല്‍കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: