Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നമ്പി രാജേഷിന്റെ മൃതദേഹവുമായി ബന്ധുക്കള്‍ എയര്‍ ഇന്ത്യ ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2024, 10:06 pm IST
in Kerala
മസ്‌കറ്റില്‍ മരിച്ച നമ്പി രാജേഷിന്റെ മൃതദേഹം ഇന്നലെ എയര്‍ ഇന്ത്യ സാറ്റിന്റെ മുന്നില്‍ കൊണ്ടുവന്ന് പ്രതിഷേധിച്ചപ്പോള്‍

മസ്‌കറ്റില്‍ മരിച്ച നമ്പി രാജേഷിന്റെ മൃതദേഹം ഇന്നലെ എയര്‍ ഇന്ത്യ സാറ്റിന്റെ മുന്നില്‍ കൊണ്ടുവന്ന് പ്രതിഷേധിച്ചപ്പോള്‍

തിരുവനന്തപുരം: ഒമാനില്‍ മരിച്ച പ്രവാസി മലയാളി കരമന നെടുങ്കാട് റോഡ് ടിസി 45/2548 ല്‍ നമ്പി രാജേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്നലെ രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി എയര്‍ ഇന്ത്യയുടെ ഉപകമ്പനിയായ എയര്‍ ഇന്ത്യ സാറ്റ്‌സ് ഓഫീസിന് മുന്നില്‍ വച്ച് പ്രതിഷേധിച്ചു. നമ്പി രാജേഷിന്റെ മരണത്തിന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാനേജ്‌മെന്റ് ഉത്തരം പറയണമെന്നും നീതി കിട്ടണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

നമ്പി രാജേഷിന്റെ ഭാര്യ അമൃതയുടെ അച്ഛന്‍ രവി ഓഫീസിനുള്ളില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കുടുംബത്തിന് മറ്റു വരുമാനമില്ലെന്നും നീതി കിട്ടിയേ തീരുവെന്നും അദ്ദേഹം പറഞ്ഞു. പോലീസ് എത്തിയെങ്കിലും അതിവൈകാരികമായിരുന്നതിനാല്‍ സംയമനത്തോടെയായിരുന്നു നടപടികള്‍. തുടര്‍ന്ന് നമ്പി രാജേഷിന്റെ ബന്ധുക്കള്‍ എസ്എച്ച്ഒ സുധീഷ് കുമാറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു. സംസ്‌കാര ചടങ്ങുകള്‍ക്കു ശേഷം എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ ചര്‍ച്ച നടത്തുമെന്ന ധാരണയിലാണ് സമരം അവസാനിപ്പിച്ചത്. തുടര്‍ന്ന് മൃതദേഹം കരമനയിലെ വീട്ടിലെത്തിച്ചു. അതിവൈകാരിക രംഗങ്ങളായിരുന്നു വീട്ടില്‍. രാജേഷിന്റെ ഭാര്യ അമൃതയെയും അമ്മയെയും ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും കണ്ണീരണിഞ്ഞു.

മസ്‌കത്തില്‍ ഐടി മാനേജരായി ജോലി ചെയ്തുവരികയായിരുന്നു നമ്പി രാജേഷ്. മെയ് 7ന് രാജേഷിനെ ജോലി സ്ഥലത്ത് വച്ച് കുഴഞ്ഞ് വീണ് ഒമാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ എട്ടിന് ഒമാനിലേക്ക് പുറപ്പെടാന്‍ ഭാര്യ അമൃത വിമാന ടിക്കറ്റെടുത്തെങ്കിലും എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് യാത്ര മുടങ്ങി. 9ന് വീണ്ടും ടിക്കറ്റെടുത്തെങ്കിലും സമരം മൂലം ആ സര്‍വീസും റദ്ദാക്കി.

ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ഭര്‍ത്താവിനെ ഒരുനോക്ക് കാണാനായി മസ്‌കത്തിലേക്ക് പുറപ്പെടാനെത്തിയപ്പോഴാണ് അപ്രതീക്ഷിതമായി വിമാനങ്ങള്‍ റദ്ദാക്കിയത്. യാത്ര മുടങ്ങിയതോടെ പ്രാര്‍ത്ഥനയുമായി കാത്തിരുന്ന അമൃത പിന്നെ കേട്ടത് നമ്പി രാജേഷിന്റെ മരണ വാര്‍ത്തയായിരുന്നു. 13ന് രാവിലെ രോഗം മൂര്‍ച്ഛിച്ച് രാജേഷ് മരിച്ചു.
പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം ശാന്തികവാടത്തിനു സമീപത്തെ സാമുദായിക ശ്മശാനത്തില്‍ സംസ്‌കരിച്ചു. അമൃത നഴ്‌സിങ് വിദ്യാര്‍ഥിനിയാണ്. കല്ലാട്ടുമുക്ക് ഓക്‌സ്ഫഡ് സ്‌കൂളിലെ വിദ്യാര്‍ഥികളായ അനിക (യുകെജി), നമ്പി ശൈലേഷ് (പ്രീ കെജി) എന്നിവര്‍ മക്കളാണ്.

Tags: Nambi RajeshAir India office
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

‘മോഹൻലാല്‍ 3 ജോഡി ആനക്കൊമ്പുകളുടെ വിവരം മറച്ചുവച്ചതില്‍ ദുരൂഹത’; അന്വേഷണം വേണമെന്ന് പരാതിക്കാരൻ

ഫിഫ ലോകകപ്പ് 2026: ഫൈനലിന് അര മണിക്കൂര്‍ ഇടവേള; വിവാദം

ദിദിയെ ദെഷാംപ്സ്, സിനദിന്‍ സിദാന്‍

ദെഷാംപ്‌സിന് പകരം സിദാനെത്തും

1. അര്‍ജന്റീന-സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരം കാണാനെത്തിയ മോഹന്‍ലാല്‍ ആരാധകര്‍ക്കൊപ്പം, 2. നടന്‍ മോഹന്‍ലാല്‍ ഭാര്യ സുചിത്രയ്ക്കും സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസിക്കുമൊപ്പം മത്സരം കാണാനെത്തിയപ്പോള്‍

ലാലേട്ടന്‍ ഡാളസിലും

തൊപ്പിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്; പോലീസ് നടപടി വിദേശത്തേക്ക് കടക്കാൻ സാധ്യത കണക്കിലെടുത്ത്

പെഡ്രോ പൊറ, സ്‌പെയിന്റെ വിജയമുറപ്പിച്ച രണ്ടാം ഗോള്‍ നേടുന്നു

സ്‌പെയിനില്‍ പുളഞ്ഞ് ഫ്രാന്‍സ്

ഫ്ലാറ്റില്‍ യുവ ഡോക്ടര്‍ കുത്തേറ്റു മരിച്ചു; ഡോക്ടറായ ഭാര്യ കസ്റ്റഡിയില്‍

കേരള ആര്‍ടിസി ഇതൊക്കെ കാണുന്നുണ്ടോ? കർണാടക ആർടിസിയുടെ മടിവാള– കണ്ണൂർ നോൺ എസി സ്ലീപ്പർ നാളെ മുതല്‍

ഞാന്‍ സിഎം ആയി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ സാരിയുടുത്ത് കണ്ണുനിറഞ്ഞ് നവ്യ മുൻനിരയിൽ ഉണ്ടാവണം: ധ്യാൻ ശ്രീനിവാസൻ

റോസാറ്റം ആര്‍ട്ടിക് പര്യവേഷണ സംഘത്തില്‍ പ്രൊഫ. ഡോ. എസ്. ബിജോയ് നന്ദന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.