ന്യൂദല്‍ഹി: അരവിന്ദ് കെജ്രിവാളിന് ജാമ്യം കൊടുത്ത സുപ്രീംകോടതി തീരുമാനം ഒരു സ്വാഭാവിക വിധിയായി കാണാനാവില്ലെന്നുേം രാജ്യത്തെ പലരും ഈ കേസില്‍ കോടതി പ്രത്യേക പരിഗണന നല്‍കിയതായി കരുതുന്നെന്നും അമിത് ഷാ. . അരവിന്ദ് കെജ്രിവാളിന് ലോക് സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അനുമതി നല്കിയ സുപ്രീംകോടതി വിധിയോട് ഇതാദ്യമായാണ് അമിത് ഷാ പ്രതികരിക്കുന്നത്.
തങ്ങളുടെ പാര്‍ട്ടിക്ക് അനുകൂലമായി മതിയായ വോട്ടുകള്‍ ലഭിച്ചാല്‍ താന്‍ ജയിലിലേക്ക് തിരിച്ചുപോകേണ്ടിവരില്ലെന്ന് കഴിഞ്ഞ ദിവസം അരവിന്ദ് കെജ്രിവാള് പ്രതികരിച്ചിരുന്നു. എഎന്‍ഐ വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തിലായിരുന്നു അമിത് ഷായുടെ ഈ പ്രതികരണം. “ഇത് ഒരു സുപ്രീംകോടതി അലക്ഷ്യമാണ്. ആരെങ്കിലും തെരഞ്ഞെടുപ്പില്‍ ജയിക്കുകയാണെങ്കില്‍ കുറ്റക്കാരനാണെങ്കിലും സുപ്രീംകോടതി ജയിലിലേക്ക് അയക്കില്ലെന്നാണ് കെജ്രിവാള് പറയാന്‍ ശ്രമിക്കുന്നത്. അദ്ദേഹത്തിന് ജാമ്യം നല്കിയ ജഡ്ജിമാര്‍ അവരുടെ വിധി ഉപയോഗിക്കുകയോ ദുരുപയോഗിക്കുകയോ ചെയ്യുന്നത് എങ്ങിനെയെന്ന് ചിന്തിക്കേണ്ടതുണ്ട്. “- അമിത് ഷാ പറഞ്ഞു.
വിധിയെക്കുറിച്ചുള്ള ചോദ്യത്തിന് ‘നിയമത്തെ ഏത് വിധത്തിലും വ്യാഖ്യാനിക്കാന്‍ സുപ്രീംകോടതിക്ക് അവകാശമുണ്ട്’ എന്നായിരുന്നു അമിത് ഷായുടെ പ്രതികരണം. പ്രത്യേക പരിഗണന നല്കപ്പെട്ടു എന്നാണ് രാജ്യത്തെ പലരും കരുതുന്നതെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. തീഹാര്‍ ജയിലില്‍ ക്യാമറയുണ്ടെന്നും അതിന്റെ ദൃശ്യങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ എത്തിയിരുന്നുവെന്നുമുള്ള ആരോപണത്തിന് തീഹാര്‍ ജയില്‍ ദല്‍ഹി സര്‍ക്കാരിന്റെ കീഴിലാണെന്നും കെജ്രിവാള് നുണ പറയുകയാണെന്നുമായിരുന്നു അമിത് ഷായുടെ പ്രതികരണം.
“കെജ്രിവാളിന്റെ പാര്‍ട്ടി ദല്‍ഹിയില്‍ 22 ലോക് സഭാ സീറ്റുകളില്‍ മാത്രമാണ് മത്സരിക്കുന്നത്. എന്നി്ടും അദ്ദേഹം മുഴുവന്‍ രാജ്യത്തിനു വേണ്ടിയും ഗ്യാരണ്ടികള്‍ നല്കുന്നു. അദ്ദേഹം പറയുന്നത് രാജ്യത്ത് മുഴുവന്‍ വൈദ്യുതി സൗജന്യമായി നല്‍കുമെന്നാണ്.വെറും 22 സീറ്റുകളില്‍ മാത്രം മത്സരിക്കുന്ന ഒരാള്‍ക്ക് എങ്ങിനെയാണ് സര്‍ക്കാര്‍ രൂപീകരിക്കാനാവുക”.- അമിത് ഷാ പരിഹസിച്ചു. മാത്രമല്ല, ദല്‍ഹി മുഖ്യമന്ത്രിയായ അരവിന്ദ് കെജ്രിവാളിന് സ്ഥിരം ജാമ്യമല്ല, ഇടക്കാല ജാമ്യം മാത്രമാണ് ലഭിച്ചതെന്ന കാര്യം ഓര്‍മ്മിക്കണമെന്നും അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: