മുംബൈ: ഇന്ത്യയുടെ സാമ്പത്തികരംഗത്തിന് മുന്നറിയിപ്പ് നല്‍കി മൊത്തവില സൂചിക 13 മാസത്തെ ഉയര്‍ന്ന നിലയില്‍. ഏപ്രില്‍ മാസത്തെ മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 1.26 ശതമാനമാണ്. കേന്ദ്ര വാണിജ്യവ്യവസായ മന്ത്രാലയമാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. എന്നാല്‍ സാമ്പത്തിക വിദഗ്ധര്‍ ഏപ്രില്‍ മാസത്തിലെ പണപ്പെരുപ്പം 1.7 ശതമാനംവരെ ഉയരുമെന്ന് കണക്കുകൂട്ടിയിരുന്നു. അതുമായി താരതമ്യം ചെയ്യുമ്പോള്‍ 1.26 ശതമാനം എന്ന വിലക്കയറ്റത്തോത് ആശങ്കപ്പെടാന്‍ മാത്രം ഇല്ലെന്നും അവര്‍ പറയുന്നു. ഇന്ത്യയില്‍ ഉള്ളി, ഉരുളക്കിഴങ്ങ് വിലകള്‍ വന്‍തോതില്‍ ഉയര്‍ന്നിരുന്നു. ഇനി ഖാരിഫ് സീസണിലെ വിളവെടുപ്പില്‍ ഈ വില സാധാരണനിലയിലാകും. അതോടെ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് കരുതുന്നു.
വാസ്തവത്തില്‍ കമ്മോഡിറ്റി (അസംസ്കൃതവസ്തുക്കള്‍) വിലകള്‍ ആഗോള തലത്തില്‍ തന്നെ വലിയ തോതില്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. എന്നിട്ടും ഏപ്രില്‍ മാസത്തിലെ മൊത്തവിലസൂചിക 1.26 ശതമാനം മാത്രമേ ഉയര്‍ന്നുള്ളൂ എന്നത് ആശ്വാസകരമാണ്.
ഫെബ്രുവരിയില്‍ 0.20 ശതമാനവും മാര്‍ച്ചില്‍ 0.53 ശതമാനവും ആയിരുന്ന പണപ്പെരുപ്പമാണ് ഇപ്പോള്‍ വര്‍ധിച്ചിരിക്കുന്നത്. പച്ചക്കറികളുടേതുള്‍പ്പെടെ ഭക്ഷ്യസാധനങ്ങളുടെ വില വര്‍ധിച്ചതാണ് പണപ്പെരുപ്പത്തിന് കാരണമെന്ന് പറയപ്പെടുന്നു അതേ സമയം സിആര്‍ബി (കമ്മോഡിറ്റി റീസര്‍ച്ച് ബ്യൂറോ സൂചിക) സൂചികയിലെ മാസം തോറുമുള്ള കയറ്റം വളരെ നിസ്സാരമാണെന്നത് അനുഗ്രഹമാണ്. ലോഹവില ഉയര്‍ന്നുകൊണ്ടിരിക്കുന്നെങ്കിലും മാര്‍ച്ചിനെ അപേക്ഷിച്ച് സിആര്‍ബി സൂചികയില്‍ വെറും 0.4 ശതമാനം ഉയര്‍ച്ച മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നത് ആശ്വാസമാണ്. അതുപോലെ ഇന്ധനം, ഊര്‍ജ്ജം എന്നീ രംഗം നാണ്യച്ചുരുക്കത്തില്‍ നിന്നും നാണ്യപ്പെരുപ്പത്തിലേക്ക് പോയിട്ടുണ്ട്. 2024 മാര്‍ച്ചില്‍ 0.77 എന്ന രീതിയിലുണ്ടായിരുന്ന നാണ്യച്ചുരുക്കം 2024 ഏപ്രില്‍ മാസത്തില്‍ എത്തിയപ്പോള്‍ നാണ്യപ്പെരുപ്പമായി എന്ന് മാത്രമല്ല, അത് 1.38 ശതമാനം ആയി ഉയരുകയും ചെയ്തു.
വിലക്കയറ്റത്തോത് കണ്ടെത്താനുള്ള ഒരു പ്രധാനപ്പെട്ട സൂചികയാണ് മൊത്തവില സൂചിക. അതേ സമയം മൊത്തവില സൂചികയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലാത്തത് ചില്ലറ വിലസൂചികയുടെ തോതാണ്. ചില്ലറവില സൂചിക പണപ്പെരുപ്പം മാര്‍ച്ചില്‍ 4.85 ശതമാനമായിരുന്നെങ്കില്‍ ഏപ്രില്‍ 2024ല്‍ അത് കുറഞ്ഞ് 4.83 ശതമാനമായി. റിസര്‍വ്വ് ബാങ്ക് കണക്ക് പ്രകാരം ആറ് ശതമാനം വരെ പണപ്പെരുപ്പത്തോത് അനുവദനീയമാണ്. ചില്ലറവില സൂചികയാണ് പലപ്പോഴും രൂപയുടെ പലിശ നിരക്ക് നിശ്ചയിക്കാന്‍ റിസര്‍വ്വ് ബാങ്ക് ഉപയോഗിക്കുക.
ഭക്ഷ്യവിലക്കയറ്റം ഇന്ത്യയുടേത് താരതമ്യേന മെച്ചപ്പെട്ടത്
പക്ഷെ പൊതുവേ ഏഷ്യയിലെ മറ്റ് രാജ്യങ്ങളുടെ ഭക്ഷ്യ വിലക്കയറ്റം പരിശോധിച്ചാല്‍ ഇന്ത്യയുടേത് താരതമ്യേന മെച്ചപ്പെട്ട ഒന്നാണെന്ന് ബിസിനസ് അനലിസ്റ്റായ സഞ്ചിത മുഖര്‍ജി പറയുന്നു. കോവിഡിന് ശേഷം വികസിതരാജ്യങ്ങളിലെപ്പോലും ജീവിതച്ചെലവ് കുതിച്ചുയര്‍ന്നപ്പോള്‍ ഇന്ത്യ സഹനീയമായ നിലവാരത്തില്‍ തുടരുകയാണ്. ഭക്ഷണം, ഊര്‍ജ്ജം എന്നീ രംഗങ്ങള്‍ കാലാവസ്ഥാ വ്യതിയാനം മൂലം നിര്‍വ്വചിക്കാന്‍ കഴിയില്ലെന്നിരിക്കെ, ഇന്ത്യ ഈ രംഗത്ത് വലിയ അപായസാധ്യതകളില്ലാതെ നിലനില്‍ക്കുന്നു.
പയറുവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവയുടെ വിലക്കയറ്റം
മണ്‍സൂണ്‍ കാലത്തെ വിളവ് മെച്ചപ്പെട്ടതാകുമെന്നതിനാല്‍ ഈ രംഗത്തെ വിലക്കയറ്റത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടെന്നും സഞ്ചിത പറയുന്നു. ഇന്ത്യയില്‍ ഉള്ളി, ഉരുളക്കിഴങ്ങ് വിലകള്‍ വന്‍തോതില്‍ ഉയര്‍ന്നിരുന്നു. ഇനി ഖാരിഫ് സീസണിലെ വിളവെടുപ്പില്‍ ഈ വില സാധാരണനിലയിലാകും. അതോടെ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് കരുതുന്നു.
ഗ്രാമീണ വിലക്കയറ്റവും നഗരവിലക്കയറ്റവും
ഗ്രാമീണമേഖലയിലെ വിലക്കയറ്റം നഗരവിലക്കയറ്റത്തേക്കാള്‍ കൂടുതലാണ്. പണപ്പെരുപ്പം എന്നത് ഡിമാന്‍റിന്റെ കൂടി ലക്ഷ്ണമാണ്. ഗ്രാമീണ മേഖലയില്‍ പണപ്പെരുപ്പം കൂടുന്നു എന്നത് നല്ല ലക്ഷണമാണ്. കാരണം അവിടെ ഗ്രാമീണരുടെ ഉപഭോഗം കൂടുന്നു എന്നുമാണ് അര്‍ത്ഥം.
ഉപഭോക്തൃ വിലസൂചികയും മൊത്ത വിലസൂചികയും എന്താണ്?
ഉപഭോക്തൃവില സൂചികയിൽ പരിഗണിക്കുക സാധാരണക്കാരൻ ഉപയോഗിക്കുന്ന ഭക്ഷണവും വസ്ത്രവും പോലുള്ള ചരക്കുകളുടെയും യാത്ര, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സേവനങ്ങളുടെയും ചില്ലറ വിലയാണ്. അതേസമയം മൊത്തവി ല സൂചികയിൽ സമ്പദ്ഘടനയിൽ ഉൽപ്പാദിപ്പിക്കുന്ന എല്ലാ ചരക്കുകളെയും പരിഗണിക്കും. പേരിൽ സുചിപ്പിക്കുന്നതുപോലെ മൊത്തവിലയെ ആധാരമാക്കിയാണ് വിലക്കയറ്റം കണക്കാക്കുക.
ഉപഭോക്തൃവില സൂചികയിൽ ഉപഭോഗത്തിനാണ് പ്രാധാന്യമെങ്കിൽ മൊത്തവില സൂചികയിൽ ഉൽപ്പാദനത്തിന് ഉപയോഗിക്കുന്ന അസംസ്കൃത പദാർത്ഥങ്ങൾക്കാണ് മുൻതൂക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: