കൊൽക്കത്ത: പതിറ്റാണ്ടുകളായി സ്ത്രീകൾക്ക് രാഷ്‌ട്രീയ സംവരണം ഏർപ്പെടുത്തണമെന്ന ആവശ്യം ബിജെപിയാണ് ആദ്യം കൊണ്ടുവന്നതെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. ഹൂഗ്ലി ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ലോക്കത് ചാറ്റർജിയെ പിന്തുണച്ചുള്ള പൊതു റാലിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് സിംഗ് പറഞ്ഞത്.
രാഷ്‌ട്രീയത്തിലുൾപ്പെടെ എല്ലാ മേഖലകളിലും സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് ആത്മാർത്ഥതയും ബോധ്യവും നരേന്ദ്ര മോദി സർക്കാരിന് മാത്രമേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
വനിതാ സംവരണ ബിൽ പാർലമെൻ്റിൽ പാസാക്കാൻ ഏഴ് പതിറ്റാണ്ടുകൾ വേണ്ടിവന്നത് എന്തുകൊണ്ടാണെന്ന് ചരിത്രകാരന്മാരും വിശകലന വിദഗ്ധരും ചില ദിവസങ്ങളിൽ വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: