തിരുവനന്തപുരം: അംഗീകൃത പത്ര, ദൃശ്യ മാധ്യമങ്ങള്‍ ഒഴികെ വ്യക്തികളും സ്ഥാപനങ്ങളും പിഎസ്സിയുടെ എംബ്ലം, പേര,് ഓഫീസിന്റെ ചിത്രം എന്നിവ ഉപയോഗിച്ച് വാട്സ്ആപ്പ് ഗ്രൂപ്പ്, ഫേസ്ബുക്ക് പേജ്, യൂട്യൂബ് ചാനല്‍, ടെലിഗ്രാം ചാനല്‍ എന്നിവ നടത്തുന്നത് കുറ്റകരമാണെന്ന് പബ്ലിക് സര്‍വീസ് കമ്മിഷന് വ്യക്തമാക്കി. കമ്മിഷന്റെ ഔദ്യോഗികസംവിധാനം എന്ന് എന്ന തെറ്റിദ്ധരിപ്പിക്കുന്ന വിധം ഫേസ്ബുക്ക് പേജുകളും വാട്സ്ആപ്പ് ഗ്രൂപ്പുകളും നടത്തുന്നതു ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഈ മുന്നറിയിപ്പ് .ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പിഎസ്സി തീരുമാനിച്ചു. പിഎസ്സി അംഗീകൃതം എന്ന് പരസ്യം ചെയ്ത് കോഴ്സുകള്‍ നടത്തുന്നതും കുറ്റകരമാണെന്ന് അറിയിപ്പില്‍ പറയുന്നു. പിഎസ്സിയുടെ എംബ്ലം ഉപയോഗിച്ചും കമ്മിഷന്റെ പേരോ സമ്മാന പേരുകളോ ഉപയോഗിച്ചും വ്യക്തികളും സ്ഥാപനങ്ങളും വാട്സ്ആപ്പ് ഗ്രൂപ്പുകളും മറ്റും നടത്തുന്നത് കമ്മിഷന്റെ ഔദ്യോഗിക സംവിധാനമാണെന്ന് തെറ്റിദ്ധരിപ്പിക്കും വിധമാണ്. പിഎസ്സി അംഗീകൃത സ്ഥാപനം എന്ന് തെറ്റിദ്ധരിപ്പിച്ച് പരസ്യം ചെയ്തും ചില സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇതിനെതിരെ നടപടിയെടുക്കാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: