Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

ഹജ്ജ് തീര്‍ത്ഥാടകരുടെ ഇന്ത്യയില്‍ നിന്നുള്ള ആദ്യ സംഘം മദീനയിലെത്തി; കേരളത്തില്‍ നിന്നുള്ള ഹജ്ജ് സംഘം 21ന് പുറപ്പെടും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2024, 08:23 pm IST
in Marukara

ഹൈദരാബാദില്‍ നിന്നും ശ്രീനഗറില്‍ നിന്നുമാണ് ആദ്യ വിമാനങ്ങള്‍ എത്തിയത്. പത്തോളം വിമാനങ്ങളിലായി 3000ലേറെ ഇന്ത്യന്‍ ഹാജിമാരാണ് ഇന്നലെ മദീനയിലെത്തിയത്.

ഇതോടെ ഈ വര്‍ഷത്തെ ഹജ്ജ് സീസണിന് തുടക്കമായി. കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഈ മാസം 21 നാണ്.

ഹൈദരാബാദില്‍ നിന്നുള്ള ആദ്യ സംഘത്തെ സ്വീകരിക്കാന്‍ സൗദി ഗതാഗത, ലോജിസ്റ്റിക് സര്‍വീസ് മന്ത്രി സാലിഹ് ബിന്‍ നാസര്‍ അല്‍ ജാസര്‍, ഹജ്ജ് ഉംറ ഡെപ്യൂട്ടി മന്ത്രി അബ്ദുള്‍ ഫത്താഹ് ബിന്‍ സുലൈമാന്‍ മഷാത്ത്, ഇന്ത്യന്‍ അംബാസിഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍, കോണ്‍സുല്‍ ജനറല്‍ ഓഫ് ഇന്ത്യ മുഹമ്മദ് ഷാഹിദ് ആലം, മറ്റ് സൗദി, ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍, സാമൂഹിക സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ എത്തിയിരുന്നു.

ഇന്ത്യയില്‍ നിന്നും ഈ വര്‍ഷം 1,75,025 പേരാണ് ഹജ്ജ് കര്‍മങ്ങള്‍ക്കായി ജിദ്ദ, മദീന വിമാനത്താവളങ്ങളില്‍ എത്തിച്ചേരുക. ഇവരില്‍ 1,40,020 തീര്‍ഥാടകര്‍ ഹജ്ജ് കമ്മിറ്റി മുഖേനയും 35,005 പേര്‍ സ്വകാര്യ ഗ്രൂപ്പിലുമാണ് എത്തുക. മദീനയില്‍ ഇറങ്ങുന്ന ഹാജിമാര്‍ ഹജ്ജ് കഴിഞ്ഞ് ജിദ്ദയില്‍ നിന്ന് മടങ്ങും.

18,019 പേരാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഇത്തവണ കേരളത്തില്‍ നിന്നെത്തുക. കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഈ മാസം 21ന് കരിപ്പൂരില്‍ നിന്നാകും. കൊച്ചിയില്‍ നിന്നുള്ളത് 26നും കണ്ണൂരില്‍നിന്നുള്ളത് ജൂണ്‍ ഒന്നിനും പുറപ്പെടും. ഇവര്‍ക്ക് ഹജ്ജ് കഴിഞ്ഞാകും മദീന സന്ദര്‍ശനം.

അതേസമയം കഴിഞ്ഞ 10 വർഷമായി ഹജ്ജ് കർമ്മം സു​ഗമമാക്കാൻ നിരവധി പദ്ധതികളാണ് കേന്ദ്രസർക്കാർ നടപ്പാക്കിയത്. പുരുഷ സഹയാത്രികൻ ഇല്ലാതെ തീർത്ഥാടനത്തിന് പോകാൻ സ്ത്രീകൾക്കുള്ള അനുമതി ( മെഹ്‌റം) എടുത്ത് പറയേണ്ടതാണ്. ഇതുകൂടാതെ അപേക്ഷ നടപടികൾ പൂർണ്ണമായും ഡിജിറ്റലൈസ്ഡ് ചെയ്തതോടെ സുതാര്യത ഉറപ്പ് വരുത്താനും സാധിച്ചു. ഇന്ത്യൻ തീർത്ഥാടകർക്കുള്ള ആരോ​ഗ്യ സുരക്ഷ ഉറപ്പ് വരുത്താൻ “ഇ-മസിഹ” എന്നപേരിൽ ഡിജിറ്റൽ ഹെൽത്ത് കാർഡും ഏർപ്പെടുത്തി. ഒപ്പം ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ പോർട്ടലിനും കേന്ദ്രസർക്കാർ തുടക്കമിട്ടു.

ക്ലേശമില്ലാത്ത ഹജ്ജ് യാത്ര ഉറപ്പ് വരുത്താൻ മാർച്ച് മാസത്തിലാണ് ഹജ്ജ് സുവിധ ആപ്പ് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി പുറത്തിറക്കിയത്. തീർത്ഥാടനത്തിന് പോകുന്നവർക്ക് പരിശീലന മൊഡ്യൂളുകൾ, ഫ്ലൈറ്റിന്റെ വിശദാംശങ്ങൾ, താമസസൗകര്യം, എമർജൻസി ഹെൽപ്പ് ലൈൻ, ആരോഗ്യം തുടങ്ങിയ സേവനങ്ങൾ ഹജ്ജ് സുവിധ ആപ്പ് വഴി ലഭ്യമാകും.

ഇന്തോനേഷ്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഹജ്ജ് തീർഥാടകരെ അയക്കുന്നത് ഇന്ത്യയാണ്. 2023-ൽ 1.40 ലക്ഷത്തിലധികം പേരാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി ഹജ്ജ് നിർവഹിച്ചത്. 2022 നെ അപേക്ഷിച്ച് ഗണ്യമായ വർദ്ധനവാണ് തീർത്ഥാടകരുടെ എണ്ണത്തിൽ ഉണ്ടായത്.

Tags: Hajj pilgrims from IndiaMadinah
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.